Mohanlal Latest Press Meet Updates

സിനിമ ട്രേഡ് യൂണിയനല്ല; എല്ലായിടവും സംഭവിക്കുന്നത് ഇവിടെയും സംഭവിക്കുന്നു – മോഹൻലാൽ

Mohanlal Latest Press Meet Updates: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും പറഞ്ഞ അദ്ദേഹം സിനിമകളുടെ റിലീസ് മാറ്റിവച്ചുവെന്നും അറിയിച്ചു.

സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Mohanlal Latest Press Meet Updates

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല. അമ്മയ്ക്ക് വേറെ കുറെ ഉത്തരവാദിത്തങ്ങൾ ഉണ്ട് . സിനിമ മേഖലയിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായം നൽകുക വീട് വെച്ച് നൽകുക തുടങ്ങിയ ഒരുപാട് കാര്യങ്ങൾ അമ്മ ചെയ്തുവരുന്നുണ്ട് ഇത്തരത്തിലുള്ള ഒരു കാര്യങ്ങളും ഇതുവരെ നിർത്തിവച്ചിട്ടില്ല. അതൊന്നും നിർത്തിവച്ചിട്ടില്ല. ഗൂഗിൾ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമാ വ്യവസായം തകരാൻ പോവുന്ന സ്ഥിതിയാണ്. താൻ അഭിനയത്തിലേക്ക് വന്നപ്പോൾ ഒരു സൗകര്യവും ഉണ്ടായില്ല. ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണ്. സിനിമ രംഗത്തിന് തന്നെ അഭിമാനമായിരുന്ന ഈ മേഖലയെ ആകെ ഇതിൻറെ പേര് തളർത്തി കളയരുതെന്നും പറഞ്ഞു. സർക്കാരും പൊലീസും കുറ്റക്കാർക്കെതിരെയുണ്ടെന്നും കോടതി വരെ എത്തി നിൽക്കുന്ന വിഷയമാണ് ഇത്. ഒരുപാട് ആൾക്കാരുടെ ജീവിതമാർഗമാണ് ഇതൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു.