Radhika Sarathkumar About Her Experience In Malayalam Film Industry

മലയാള സിനിമാ സെറ്റിലെ കാരവാനുകളിൽ ഒളി ക്യാമറകൾ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ..!

Radhika Sarathkumar About Her Experience In Malayalam Film Industry: മലയാള സിനിമാ സെറ്റിലെ കാരവാനുകളിൽ ഒളിക്യാമറകളുണ്ടെന്ന ആരോപണവുമായി തമിഴ് നടി രാധിക ശരത്കുമാർ. മലയാള സിനിമാ സെറ്റിലെ കാരവനുകളിൽ ഒളിക്യാമറ ഉണ്ടെന്നുള്ള ഞെട്ടിക്കുന്ന ആരോപണവുമായി നടി രാധിക ശരത്കുമാർ. കാരവനിൽ നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്നാണ് രാധിക പറഞ്ഞത്. ഷൂട്ടിംഗ് സ്ഥലത്ത് പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടുവെന്നും രാധിക പറഞ്ഞു.

ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാൻ ഉപയോഗിച്ചില്ലെന്നും ഒരു മീഡിയയക്ക് നൽകിയ അഭിമുഖത്തിൽ രാധിക മനസ്സ് തുറന്നു. “ഞാൻ 46 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുകയാണ്. ഇതിനിടയിൽ മോശമായി പെരുമാറാൻ ശ്രമിച്ച നിരവധി ആളുകളുണ്ട്. പെൺകുട്ടികൾ ‘നോ’ എന്നു പറയാൻ പഠിക്കണം. പുരുഷൻമാർ ചേർന്ന് എല്ലാം പെൺകുട്ടികളുടെ തലയിലേക്ക് കെട്ടിവയ്ക്കുകയാണ്. പല നടിമാരുടെയും കതകിൽ മുട്ടുന്നതും മറ്റും ഞാൻ കണ്ടിട്ടുണ്ട്. എത്രയോ പെൺകുട്ടികൾ എന്റെ മുറിയിലേക്ക് വന്ന് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. “രാധിക കൂട്ടിചേർത്തു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Radhika Sarathkumar About Her Experience In Malayalam Film Industry

കേരളത്തിൽ വെച്ചുണ്ടായ അനുഭവവും പങ്കുവെച്ചു. ‘കാരവാനിൽ വെച്ച് പെൺകുട്ടികൾ വസ്ത്രം മാറുന്ന വീഡിയോ ചിലർ കാണുന്നത് ഞാൻ കാണുകയുണ്ടായി. പിന്നീട് ബഹളംവച്ച് ഇക്കാര്യം എല്ലാവരെയും അറിയിച്ചു. ഇത് ശരിയല്ലെന്നും ചെരുപ്പൂരി അടിക്കുമെന്നും പറഞ്ഞു. ഭയങ്കര ദേഷ്യം വന്നു. പിന്നീട് കാരവൻ ഒഴിവാക്കി ഞാൻ റൂം എടുക്കുകയായിരുന്നു.

നിലത്ത് കിടന്നു തുപ്പിയാൽ അത് നമ്മുടെ ദേഹത്തേക്കു തന്നെയാണ് വീഴുക. അതുകൊണ്ടാണ് പേരു പുറത്ത് പറയാത്തത്.’ രാധിക പറഞ്ഞു. കേരളത്തിൽ മാത്രമല്ല എല്ലാ സിനിമ സെറ്റുകളിലും ഇത്തരം സംഗതികൾ നടന്നിട്ടുണ്ടെന്നും താരം പറഞ്ഞു. ഉർവശി അടക്കമുള്ള നടിമാർ കേരളത്തിൽ ഇങ്ങനെയൊന്നും ഇല്ലെന്ന് പറയുന്നത് നാളെ അവരെ മാറ്റി നിർത്തുമോ എന്ന് ഭയന്നാണെന്ന് താരം അഭിപ്രായപ്പെട്ടു.