fea 19 min 1

അമ്മായിയമ്മയ്ക്ക് ജിപി കൊടുത്ത കിടിലന്‍ ബര്‍ത്ത് ഡേ സര്‍പ്രൈസ് കണ്ടോ? കയ്യടിച്ചു ആരാധകർ!!

gp gives surprise to his mother in law: സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. ജിപി എന്ന പേരിലാണ് താരം ഏറെ അറിയപ്പെടുന്നത്. വിവാഹശേഷം ജി പി ഒന്നുകൂടി പ്രേക്ഷക ശ്രദ്ധ നേടി.ഗോപിക അനിൽകുമാറിനെയാണ് ജി പി വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ വ്യക്തികളാണ് ഇരുവരും. ഓരോ അപ്ഡേറ്റ്കളും ജീ പി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒന്ന് പങ്കുവെച്ചിരിക്കുകയാണ്. അമ്മായിയമ്മ ബീന അനിലിന്റെ ബര്‍ത്ത് ഡേ ആണ് ജിപി ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന സന്തോഷ നിമിഷം. ബര്‍ത്ത് ഡേക്ക് ഒരു സർപ്രൈസ് ആണ് ജിപി നൽകിയിരിക്കുന്നത്. ജിപി ദുബായിലാണ്, അമ്മയുടെ ബര്‍ത്ത് ഡേയ്ക്ക് വരാന്‍ പറ്റില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു.

ഗോപികയ്ക്കും കീര്‍ത്തനയ്ക്കും ഭര്‍ത്താവ് അനിലിനുമൊപ്പം കേക്ക് മുറിക്കുകയായിരുന്ന ബീനാമ്മയെ ജിപി പിന്നിലൂടെ വന്ന് കെട്ടിപ്പിടിയ്ക്കുകയായിരുന്നു. ശരിക്കും അമ്മ ഞെട്ടി. ദുബായില്‍ നിന്നൊരു ബര്‍ത്ത് ഡേ സര്‍പ്രൈസ് എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിലൂടെ ആണ് ജിപി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ആശംസകളും പലതരത്തിലുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗോപികക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. ആണ്‍ കുട്ടിയില്ലാത്ത ഒരമ്മയ്ക്ക് മകനെ കിട്ടിയതുപോലെ ഒരു സന്തോഷം ബീനാമ്മയുടെ മുഖത്തുണ്ട് എന്ന കമന്റും കാണാം.ഈ സന്തോഷം എന്നും നിലനില്‍ക്കെട്ട എന്നുമുള്ള ആശംസകളും കമന്റുകൾ ആയി അക്കൂട്ടത്തിൽ കാണാം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ജീപ്പിക്ക് എന്നപോലെ ഗോപികക്കും ഒരുപാട് ആരാധകർ ഉണ്ട്. സിനിമകളിലും സീരിയലുകളിലും ആയി നിറഞ്ഞുനിന്ന താരമാണ് ഗോപിക അനിൽകുമാർ. ബാലതാരമായി ആണ് ഗോപിക അഭിനയ രംഗത്തേക്ക് പ്രവേശനം തുടങ്ങുന്നത്. സാന്ത്വനം സീരിയലിലെ അഞ്ജലി എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടി.നിലവിൽ അച്ചു സുഗന്ദ് ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ അവതാരകനായി എത്തിയതാണ് ഗോവിന്ദ് പത്മസൂര്യ. അവിടുന്നാണ് താരത്തിന് ജിപി എന്ന പേരും ലഭിക്കുന്നത്. തെലുങ്കിൽ വില്ലൻ വേഷങ്ങളിലും ജിപി ഏറെ ശ്രദ്ധേയനാണ്.മലയാളം സിനിമകളിലും ജിപി അഭിനയിച്ചിട്ടുണ്ട്.

gp gives surprise to his mother in law

നായകനായി അഭിനയിച്ച മനോരാജ്യം എന്ന മലയാള സിനിമയാണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്തത്. ജിപിയുടെ വിവാഹം പ്രണയ വിവാഹമായിരിക്കും എന്നായിരുന്നു ആരാധകർ പറഞ്ഞിരുന്നത്.എന്നാൽ അതിനുള്ള മറുപടിയായി താരം പറഞ്ഞിരുന്നത് തനിക്ക് അറേഞ്ച് മാര്യേജ് ആണ് താല്പര്യം എന്നാണ്. അങ്ങനെ വീട്ടുകാരായി കണ്ടെത്തിയ പെണ്‍കുട്ടി തന്നെയാണ് ഗോപിക. ഇരുവരുടെയും വിവാഹം ആരാധകർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മുൻകൂട്ടി സൂചനകൾ ഒന്നുമില്ലാതെ പെട്ടെന്ന് എൻഗേജ്മെന്റ് ചിത്രങ്ങൾ പുറത്തുവിടുകയായിരുന്നു. ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു കോംബോ കൂടിയാണ് ജിപിയുടെയും ഗോപികയുടെയും.

Read also: ഈ ഓണത്തിന് ദൃശ്യ വിരുന്നുമായി ഇതാ വരുന്നു നിരവധി ഓടിടി റിലീസുകൾ..!