fea 21 min

ഓവൻ ഇല്ലെന്നു കരുതി ഇനി പിസ്സ ഉണ്ടാക്കാതിരിക്കേണ്ട, വീട്ടിൽ തന്നെ സൂപ്പർ ടേസ്റ്റ് ഉള്ള പിസ്സ ഉണ്ടാക്കാം !!

no oven pizza recipe: ഓവൻ ഇല്ലാതെ തന്നെ നല്ല സൂപ്പർ ടേസ്റ്റി ആയ ഒരു അടിപൊളി പിസ്സ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതിലുള്ള പിസാസോസ് കടയിൽ നിന്ന് വാങ്ങിക്കാതെ വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കും എന്ന് നോക്കാം ചേരുവകൾ Kerala Prime News അംഗമാവാൻ Join പിസാ സോസ് ഒരു ബൗളിലേക്ക് മൈദപ്പൊടി, ഈസ്റ്റ്, പഞ്ചസാര ആവശ്യത്തിന് ഉപ്പ് ഒലിവ് ഓയിൽ എന്നിവ ചേർത്ത് കൊടുത്തു നന്നായി മിക്സ്‌ ചെയ്യുക. ഇനി ഇതിലേക്ക് ചെറു ചൂടി […]

no oven pizza recipe: ഓവൻ ഇല്ലാതെ തന്നെ നല്ല സൂപ്പർ ടേസ്റ്റി ആയ ഒരു അടിപൊളി പിസ്സ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതിലുള്ള പിസാസോസ് കടയിൽ നിന്ന് വാങ്ങിക്കാതെ വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കും എന്ന് നോക്കാം

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • മൈദ പൊടി – 2 കപ്പ്
  • യീസ്റ്റ് – 1 ടീ സ്പൂൺ
  • പഞ്ചസാര – 1. 1/2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ഒറിഗാനോ – 1/4 ടീ സ്പൂൺ
  • ഒലിവ് ഓയിൽ – 2 ടേബിൾ സ്പൂൺ
  • ചിക്കൻ – 200 ഗ്രാം
  • തൈര് – 1/4 കപ്പ്
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • മുളക് പൊടി – 1/2 ടീ സ്പൂൺ
  • മല്ലി പൊടി – 1 ടീ സ്പൂൺ
  • ഗരം മസാല – 1/2 ടീ സ്പൂൺ
  • ചെറിയ ജീരക പൊടി – 1/4 ടീ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
  • ചീസ്
  • മോസറെല ചീസ്
  • ഒലിവ്

പിസാ സോസ്

  • തക്കാളി – 3 എണ്ണം
  • ബട്ടർ
  • വെളുത്തുള്ളി – 5 അല്ലി
  • സവാള
  • മുളക് പൊടി – 1/2 ടീ സ്പൂൺ
  • ഒറിഗാനോ – 1/2 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ഇടിച്ച മുളക് – 1/4 ടീ സ്പൂൺ
  • ടൊമാറ്റോ സോസ് – 4 ടേബിൾ സ്പൂൺ

ഒരു ബൗളിലേക്ക് മൈദപ്പൊടി, ഈസ്റ്റ്, പഞ്ചസാര ആവശ്യത്തിന് ഉപ്പ് ഒലിവ് ഓയിൽ എന്നിവ ചേർത്ത് കൊടുത്തു നന്നായി മിക്സ്‌ ചെയ്യുക. ഇനി ഇതിലേക്ക് ചെറു ചൂടി വെള്ളമൊഴിച്ചു കൊടുത്ത് നന്നായി കുഴച്ചെടുത്ത് രണ്ടുമണിക്കൂർ അടച്ചു വെക്കുക. കഴുകി വൃത്തിയാക്കി വെള്ളം ഊറ്റി കളഞ്ഞ ചിക്കനിലേക്ക് തൈര്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറിയ ജീരകപ്പൊടി ആവശ്യത്തിനു ഉപ്പ് എന്നിവ ചേർന്ന് നന്നായി മിക്സ് ചെയ്ത ശേഷം അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ഓയിൽ ഒഴിച്ച് കൊടുത്തു ചിക്കൻ നന്നായി പൊരിച്ചെടുക്കുക.

പിസാ സോസ് ഉണ്ടാക്കാനായി തക്കാളി വരഞ്ഞു കൊടുത്ത ശേഷം വെള്ളത്തിലിട്ട് 5 മിനിറ്റ് തിളപ്പിക്കുക. ശേഷം ഇത് വെള്ളത്തിൽ നിന്ന് മാറ്റി ചൂടാറി കഴിയുമ്പോൾ തൊലി മാറ്റി ഒന്നര കഷ്ണം നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ബാക്കി ഒന്നര കഷ്ണം കത്തികൊണ്ട് ചെറുതായി അരിഞ്ഞു എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടായശേഷം ഇതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞ വെളുത്തുള്ളിയും സവാളയും ഇട്ട് നന്നായി വഴറ്റുക.

മുറിച്ച് വച്ചിരിക്കുന്ന തക്കാളിയും കൂടെ തന്നെ അരച്ചു വെച്ച തക്കാളിയും ചേർത്ത് ഇളക്കുക. ഇനി ഇതിലേക്കു മുളക് പൊടി ഒറിഗാനോ ആവശ്യത്തിനു ഉപ്പ് ഇടിച്ച മുളക് ടൊമാറ്റോ സോസ് കൂടി ചേർത്ത് അടച്ചുവെച്ച് 5 മിനിറ്റ് തിളപ്പിക്കുക. പിസ സെറ്റ് ചെയ്യാനായി ഒരു പാത്രം എടുത്ത് അതിലേക്ക് നന്നായി ഓയിൽ തടവിയ ശേഷം കുഴച്ചു വച്ചിരിക്കുന്ന മാവിൽ നിന്ന് പകുതി എടുത്ത് പാത്രത്തിലേക്ക് വെച്ച് കൈ കൊണ്ട് വട്ടത്തിൽ പരത്തുക. ഇതിനുമുകളിൽ പിസ സോസ് തേച്ചു കൊടുക്കുക.

no oven pizza recipe

ശേഷം മുകളിൽ ചീസും പൊരിച്ചു വച്ചിരിക്കുന്ന ചിക്കനും കൂടെ തന്നെ ചെറുതായി കട്ട് ചെയ്ത സവാള ക്യാപ്സിക്കം തക്കാളി ഒലിവ് എന്നിവയും വെച്ചുകൊടുക്കുക. ഇനി ഇതിനുമുകളിലേക്ക് വീണ്ടും ചീസ് ഇട്ടു കൊടുക്കുക. ഒരു കടായി അടുപ്പിൽ വെച്ച് അതിനുള്ളിലേക്ക് ഒരു പാത്രം ഇറക്കി വെക്കുക. കടായി അടച്ചു വെച്ച് 5 മിനിറ്റ് ഹൈ ഫ്ലേമിൽ നന്നായി പ്രീഹീറ്റ് ചെയ്യുക. ശേഷം പിസ സെറ്റ് ചെയ്ത് പ്ലേറ്റ് അതിലേക്ക് ഇറക്കിവച്ച് 7 മിനിറ്റ് വരെ കുക്ക് ചെയ്തെടുത്താൽ പിസ റെഡി.

Leave a Comment

Your email address will not be published. Required fields are marked *