Ott Release Movie Updates

ഈ ഓണത്തിന് ദൃശ്യ വിരുന്നുമായി ഇതാ വരുന്നു നിരവധി ഓടിടി റിലീസുകൾ..!

Ott Release Movie Updates: ഈ മാസം സെപ്റ്റംബറിന് ഓ ടി ടി റിലീസിനായി ഒരുങ്ങുന്നത് നിരവധി സിനിമകളാണ്. മലയാളികൾ ഏറെ കാത്തിരുന്ന മലയാളം സിനിമകൾ ഈ മാസം തന്നെ ഓ ടി ടി യിലൂടെ കാണാൻ സാധിക്കുന്നതാണ്.നെറ്റ് ഫ്ലിക്സ് ആമസോൺ പ്രൈം വീഡിയോ സോണി ലൈവ് ഡിസ്നി + ഹോട്ട്സ്റ്റാർ തുടങ്ങിയ ഓ ടി ടി പ്ലാറ്റ്ഫോമുകളിലൂടെ ആയിരിക്കും സിനിമകൾ പ്രദർശനം ചെയ്യുന്നത്.ഈ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകർക്ക് പുതിയ ചിത്രങ്ങൾ ഈ മാസം തന്നെ ആസ്വാദിക്കാൻ ആകും.

തലവൻ
ആസിഫലിയും ബിജുമേനോനും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന തലവൻ എന്ന ചിത്രം ഒ ടി ടി റിലീസിംഗിനായി ഒരുങ്ങുന്നു.ഓണത്തിന് ആയിരിക്കും ചിത്രത്തിന്റെ ഒ ടി ടി റിലീസിംഗ്.സെപ്റ്റംബർ 10ന് സോണി എൽ ഐ വിയിലാണ് ചിത്രത്തിന്റെ പ്രദർശനം ഉണ്ടാവുക.മെയ് 24നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. 75 ദിവസങ്ങള്‍ കൊണ്ട് 47 കോടിയോളം രൂപയുടെ ടോട്ടല്‍ ബിസിനസ് ഈ ചിത്രം നേടിയെടുത്തിരുന്നു.രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ രൂപത്തിലാണ് പ്രേക്ഷകർക്ക് മുന്നിൽ തലവൻ എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.ഒരു മുൻ ഡിവൈഎസ്പിയുടെ കഥ പറച്ചിലിലൂടെയാണ് സിനിമയുടെ തുടക്കത്തിലും ഒടുക്കത്തിലും കാണാൻ കഴിയുന്നത്.ചിത്രത്തിൽ ഉടനീളം ഉള്ള ട്വിസ്റ്റുകളാൽ പ്രേക്ഷകരെ ചിത്രം ഏറെ ആകാംക്ഷ നൽകുന്നു.അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് തുടങ്ങിയ വലിയ താരനിരകളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

പവി കെയർ ടേക്കർ
ദിലീപ് പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് പവി കെയർ .സസ്പെന്‍സ് റൊമാന്‍റിക് കോമഡി ഡ്രാമ ഗ്രൂപ്പിൽ പെടുന്ന ചിത്രമാണ് ഇത്.മനോരമ മാക്സിനാണ് ഓൺലൈൻ സ്ട്രീമിം​ഗിനായി ആണ് ഒരുങ്ങുന്നത്.സെപ്റ്റംബർ ആറ് മുതൽ പവി കെയർ ടേക്കർ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കും.ഏപ്രില്‍ 26 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. തിയറ്ററിൽ റിലീസ് ചെയ്ത് നാല് മാസം പിന്നിടുമ്പോഴാണ് ചിത്രം ഒടിടിയിൽ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്‍റെ നിര്‍മ്മാണവും ദിലീപ് ആണ്. അഞ്ച് പുതുമുഖ നായികമാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോല്‍ഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവർക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു.

നുണക്കുഴി
ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് നുണക്കുഴി.സെപ്റ്റംബർ 13ന് ചിത്രം ഒ ടി ടി റിലീസിങ്ങിനായി ഒരുങ്ങുന്നു.ബേസിൽ ജോസഫ് ആണ് ചിത്രത്തിൽ നായകനായി എത്തിയിരുന്നത്. ചിത്രം വലിയ വിജയം തിയേറ്ററുകൾ സ്വന്തമാക്കിയിരുന്നു.റിലീസിന് ഇന്ത്യയില്‍ നുണക്കുഴി 1.7 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് പ്രമുഖ സിനിമ ട്രേഡ് അനലിസ്റ്റുകളാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. ആകാംക്ഷ നിറച്ച ചിരി രംഗങ്ങളാണ് ചിത്രത്തില്‍ ഉടനീളം ഉള്ളത്. ബേസിലിനെ കൂടാതെ മനോജ് കെ ജയനും ഗ്രേസ് ആന്റണിയും അജു വർഗീസും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.സീ 5 ലൂടെ ആണ് ചിത്രം ഒ ടി ടി റിലീസിങ്ങിനായി ഒരുങ്ങുന്നത്.

വാഴ
ആനന്ദ് മേനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് വാഴ. ചിത്രം ഉടൻ ഓ ടി ടി റിലീസിംഗ് ആയി ഒരുങ്ങുകയാണ്. ഓ ടി ടി റിലീസിംഗ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തീയറ്ററുകളിൽ മികച്ച വിജയം കാഴ്ചവച്ച ചിത്രമാണ് വാഴ.35 കോടിയാണ് ആ​ഗോള തലത്തിൽ വാഴ നേടിയിരിക്കുന്നത്. കേരളത്തിൽ മാത്രം 25 കോടിയാണ് ചിത്രം നേടിയെടുത്തത്.2024 ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത ചിത്രമാണ് വാഴ- ബയോപിക് ഓഫ് ബില്യൺ ബോയ്സ്.സോഷ്യൽ മീഡിയ ഇൻഫ്ലുവൻസസ് ആയ ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അതുകൊണ്ടുതന്നെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.സുരാജ് വെഞ്ഞാറമൂട്, നോബി, അസീസ്, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.മക്കളെ തങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വളർത്തുന്ന മാതാപിതാക്കൾ, അവരുടെ പ്രതീക്ഷിക്കൊത്ത് ഉയരാൻ കഴിയാത്ത മക്കൾ, ബാക്ക്ബെഞ്ചേഴ്സിന്റെ അർമാദങ്ങൾ, വീട്ടുക്കാർക്കു ഇല്ലാത്ത ആധിയുമായി നിറയുന്ന നാട്ടുകാരും കുടുംബകാരും അങ്ങനെ പതിവ് കഥാപരിസരങ്ങൾ തന്നെയാണ് വാഴയിലും കാണാൻ കഴിയുക.