Parvathy Thiruvothu Latest Photoshoot

സിംപിൾ മേക്കപ്പ്, ബോൾഡ് ലുക്ക്; ദേ,വീണ്ടുമൊരു ഫോട്ടോഷോട്ടുമായി പാർവതി തിരുവോത്ത്..!

Parvathy Thiruvothu Latest Photoshoot: ‘ഔട്ട് ഓഫ് സിലബസ്’ ചലച്ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതത്തിന് തുടക്കമിട്ട താരമാണ് പാർവതി തിരുവോത്ത്. താരത്തിന്റെ ആദ്യകാല സിനിമകളായ നോട്ട്ബുക്ക്,സിറ്റി ഓഫ് ഗോഡ്, ബാംഗ്ലൂർ ഡെയ്സ് എന്നിവ അഭിനയജീവിതത്തിലെ ആദ്യകാല ചിത്രങ്ങളാണ്. 2015 ൽ റിലീസ് ചെയ്ത അനശ്വര പ്രണയത്തിന്റെ കഥപറയുന്ന എന്ന് നിന്റെ മൊയ്തീനിൽ കാഞ്ചനമാലയായി മികച്ച അഭിനയം കാഴ്ചവെച്ചത്തോടെ ആരാധകരുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ച താരത്തിന്റെ സിനിമകൾക്കു പുറമേ കുടുംബവിശേഷങ്ങളും വ്യത്യസ്തമാർന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

അടുത്തിടെ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച എല്ലാ ചിത്രങ്ങളും ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിൽ മൂഡിൽ ഗ്ലാമറസ് ലുക്കിൽ ഫിലിം ഫെയർ അവാര്‍ഡ് വേദിയില്‍ എത്തിയ പാർവ്വതിയുടെ വേഷം പ്രേക്ഷകർക്കിടയിൽ താരത്തിന് നെഗറ്റീവ് ഫീഡ്ബാക്ക് നൽകിയെങ്കിൽ, ഹേമകമ്മിറ്റി റിപ്പോർട്ട്‌ പശ്ചാത്തലം നിലനിൽക്കുന്ന ഈ സമയത്ത് ഓണം ഔട്ട് ഫിറ്റിൽ താരം പങ്കുവെച്ച തന്റെ ചിത്രങ്ങൾ പാർവതിയുടെ മനോധൈര്യത്തെ പ്രശംസിക്കുന്ന രീതിയിലുള്ള കമെന്റുകളിലൂടെയായിരുന്നു ആരാധകർ പിന്തുണ നൽകിയത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Parvathy Thiruvothu Latest Photoshoot

അഭിനയിക്കുന്ന ചിത്രങ്ങളിലെന്ന പോലെ തന്റെ എല്ലാ ഫോട്ടോഷൂട്ടുകളിലും വ്യത്യസ്തത നിലനിർത്തുന്ന താരത്തിന്റെ പുത്തൻ പുതിയ ഫോട്ടോഷോട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്.വൈറ്റ് കളർ ഔട്ഫിറ്റിൽ മിനിമൽ മേക്കപ്പിൽ സിമ്പിൾ ലൂക്കിലാണ് താരം.എസ് ബി കെ ഷുഹൈബ് പകർത്തിയ ചിത്രങ്ങളിൽ ആഭരണങ്ങൾ പോലും അണിയാതെ താരം ഏറെ സുന്ദരിയായി കാണപ്പെടുന്നു. ഒപ്പം തലയിൽ ചൂടിയ പൂവുകൾ പോലും ചിത്രത്തിൽ ഏറെ ശോഭ പകർത്തുന്നു. ചിത്രത്തിന് അടിയിൽ വന്ന കമ്മെന്റുകളിലൂടെയും ആരാധകർ താരത്തിന്റെ ഫാഷൻ സെൻസിനെ വാനോളം പുകഴ്ത്തുന്നു.