Deepika padukone And Ranbeer New Pregnancy Photoshoot

നിറവയറിൽ സുന്ദരിയായി ദീപിക, ചേർത്ത് പിടിച്ച് രൺബീർ; പുതിയ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് പ്രിയ താരങ്ങൾ..!

Deepika padukone And Ranbeer New Pregnancy Photoshoot: ബോളിവുഡിലെ താര ദമ്പതിമാരിൽ പ്രിയപെട്ടവരാണ് ദീപിക പദുക്കോണും രൺവീർ സിങും. ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ജനുക്കാൻ പോകുന്ന വിവരം അറിയിച്ചിരുന്നു. ആദ്യ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും.

സെപ്റ്റംബറിൽ പുതിയ അതിഥിയെത്തുമെന്ന് ഇവർ അറിയിച്ചിരുന്നു. കുഞ്ഞിനെ വരവേൽക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോൾ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദീപിക. രൺവീർ ദീപികയുടെ നിറവയർ ചേർത്തുപിടിച്ച് പിൻകഴുത്തിൽ ചുംബിക്കുന്ന ചിത്രങ്ങളും കാണാം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Deepika padukone And Ranbeer New Pregnancy Photoshoot

ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. മൂന്ന് ഔട്ട്ഫിറ്റുകളിലാണ് ദീപിക ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഇതോടെ വിൻ ഡീസൽ,പ്രിയങ്ക ചോപ്ര, ഹർഭജൻ സിങ് തുടങ്ങി നിരവധിപ്പേരാണ് ദീപികയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ഈ താര ദാമ്പതിമാരെ ഇഷ്ടപെടുന്ന ആരാധകാരും ഇവർക്ക് ആശംസയുമായി എത്തിയിട്ടുണ്ട്. ഇവരുടെ കുഞ്ഞിനെ കാണാനുള്ള തിടുക്കത്തിലാണ് ആരാധകർ.

നിരന്തരം വിമർശനങ്ങൾ നേരിടുന്ന നടിയാണ് ദീപിക. ദീപിക ഗർഭിണി ആയത് മുതൽ വ്യാജ ഗർഭം എന്ന കമന്റുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. താരം സറോഗസിയിലൂടെയാണ് അമ്മയാകാൻ പോകുന്നതെന്നും ബേബി ബംപ് എന്ന പേരിൽ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമർശനങ്ങളും സോഷ്യൽ മിഡിയിൽ വന്നു. ഈ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകുന്നതാണ് ദീപികയുടെ ഈ ഫോട്ടോ ഷൂട്ട്‌. നേരത്തെ ദീപിക പങ്കുവച്ച മഞ്ഞ ഗൗൺ ചിത്രങ്ങളും ചർച്ചയായിരുന്നു. അതീവ സുന്ദരിയായാണ് ദീപിക ഗൗണിൽ ഉണ്ടായിരുന്നത്. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷവും ആഹ്ലാദവും ദീപികയിൽ നമുക്ക് ഇപ്പോൾ കാണാൻ സാധിക്കും .