fea 27 min 1

ഹോട്ടലുകളിൽ നിന്ന് വാങ്ങിക്കുന്ന അതേ രുചിയിൽ ബീഫ് ഡ്രൈ ഫ്രൈ ഇനി വീട്ടിൽ ഉണ്ടാക്കാം, അടിപൊളി ടേസ്റ്റ് ആണുട്ടോ !!

kerala style beef dry fry recipe: പുറമേ നല്ല ക്രിസ്പി ആയതും ഉള്ളിൽ വളരെ സോഫ്റ്റുമായ ബിഡിഎഫ് ഉണ്ടാക്കുന്ന റെസിപ്പി നോക്കിയാലോ

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ബീഫ് – 600 ഗ്രാം
  • മഞ്ഞൾപൊടി – 3/4 ടീ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 1. 1 /2 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1. 1/4 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മസാല പൊടി – 3/4 ടീ സ്പൂൺ
  • പേരുംജീരക പൊടി – 1/2 ടീ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടേബിൾ സ്പൂൺ
  • ഇടിച്ച മുളക് – 1 ടീ സ്പൂൺ
  • സോയ സോസ് – 1 ടീ സ്പൂൺ
  • കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ
  • വേപ്പില
  • നാരങ്ങ – 1 എണ്ണം
  • വെളിച്ചെണ്ണ – 1 ടീ സ്പൂൺ

കഴുകി വൃത്തിയാക്കി വലിയ കഷണങ്ങളാക്കി മുറിച്ച ബീഫ് കുക്കറിൽ ഇട്ട് അതിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് കുറച്ചു വെള്ളം എന്നിവ ചേർത്ത് 90% വേവിക്കുക. വേവിച്ച ബീഫ് നീളത്തിൽ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇനിയൊരു ബൗളിലേക്ക് കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് കോൺഫ്ലോർ പൊടി, ഇടിച്ച മുളക്, സോയ സോസ്, പേരുംജീരക പൊടി, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, മസാല പൊടി വേപ്പില കുറച്ചു വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

kerala style beef dry fry recipe

ബീഫ് വേവിച്ച വെള്ളം കൂടി ഒഴിച്ച് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച ശേഷം മുറിച്ചു വച്ചിരിക്കുന്ന ബീഫ് അതിലേക്ക് ഇട്ട് ഇളക്കി യോജിപ്പിച് നാരങ്ങ നീർ കൂടി ചേർത്ത ശേഷം അരമണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടായ ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണയും നന്നായി ചൂടായി കഴിയുമ്പോൾ തീ കുറച്ച് വെച്ച് ബീഫിന്റെ കഷണങ്ങൾ ഇട്ടുകൊടുത്തു നന്നായി പൊരിച്ചു കോരുക. അതെ എണ്ണയിലേക്ക് ബീഫ് കോര് മാറ്റിയശേഷം വേപ്പിലയും മുറിച്ച പച്ചമുളകും കൂടി ഇട്ട് പൊരിച്ചു കോരി ബീഫിലേക്ക് ഇട്ടുകൊടുക്കുക.

inside 4 min 1

Health benefits of beef: High-quality protein, a rich source of iron, zinc and B vitamins.

Calories: A 100-gram serving of Kerala-style beef fry contains 483 calories.

Read also: ഓവൻ ഇല്ലെന്നു കരുതി ഇനി പിസ്സ ഉണ്ടാക്കാതിരിക്കേണ്ട, വീട്ടിൽ തന്നെ സൂപ്പർ ടേസ്റ്റ് ഉള്ള പിസ്സ ഉണ്ടാക്കാം !!