New Member Diya And Ashwin's Life Before Marriage

വിവാഹത്തിന് മുന്നേ സന്തോഷ വാർത്ത; ദിയയുടെയും അശ്വിന്റെയും ജീവിതത്തിലേക്ക് പുതിയ ഒരാൾ കൂടി..!

New Member Diya And Ashwin’s Life Before Marriage: ഏറെ പ്രശസ്തനായ നടനാണ് കൃഷ്ണകുമാർ. അദ്ദേഹത്തിന്റെ മക്കളും ഏറെ ശ്രദ്ധേയമാണ്. മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ്. നിരവധി ആരാധകരാണ് അവർക്കുള്ളത്. അച്ഛന്‍ സിനിമ താരമാണെങ്കില്‍ മക്കള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. താരകുടുംബം യൂട്യൂബിലും ഏറെ ശ്രദ്ധേയമാണ്. എല്ലാ അപ്ഡേറ്റുകളും അപ്പോൾ തന്നെ തന്റെ ഫോളോവേഴ്സിന് നൽകുന്നതാണ് താര കുടുംബം. അത്തരത്തിൽ ഒരു സന്തോഷമാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്‌ണ പങ്കുവെച്ചിരിക്കുന്നത്. ഓസി എന്ന പേരിലാണ് ദിയ കൂടുതലും പ്രേക്ഷകർക്ക് അറിയുന്നത്.

ദിയ കൃഷ്ണയുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം നീണ്ടു നിൽക്കെ പുതിയ കാർ സ്വന്തമാക്കിയിരിക്കുകയാണ് താരം.ഒടുവിൽ എന്റെ സ്വപ്നം സത്യമായി. ദൈവത്തിനും എന്റെ കുടുംബത്തിനും ഇത്തരമൊരു നേട്ടത്തിലെത്താൻ എന്നെ നിരനന്തരം പ്രോത്സാഹിപ്പിച്ച അശ്വിനും നന്ദി എന്ന കുറിപ്പോടെയാണ് താരം ഈ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്.ഇന്നോവ ക്രിസ്റ്റോ കാറാണ് ദിയ സ്വന്തമാക്കിയിരിക്കുന്നത്. കാറ് വാങ്ങുന്നതിനായി ദിയക്കൊപ്പം പ്രതി ശ്രുത വരൻ അശ്വനും അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണകുമാറും എത്തിയിരുന്നു.ഇവരെ കൂടാതെ കൃഷ്ണകുമാറിന്റെ വളരെ അടുത്ത സുഹൃത്തായ സിനിമ താരം അപ്പ ഹാജയും ഉണ്ടായിരുന്നു.പുതിയ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവെച്ചിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

New Member Diya And Ashwin’s Life Before Marriage

ഞാനും അശ്വിനും കല്യാണം കഴിക്കാന്‍ പോവുകയാണല്ലോ. അതിന് മുന്നോടിയായി ഒരു പുതിയ കാര്‍ വാങ്ങിക്കാമെന്ന് കരുതി. ഇന്നോവ വിട്ട് എനിക്കൊരു കളിയില്ലെന്ന് നിങ്ങള്‍ക്ക് അറിയമല്ലോ . ബിഎംഡബ്ലു തന്നാല്‍ വേണ്ടെന്നേ ഞാന്‍ പറയും. ഇന്നോവ തന്നെ വേണം എനിക്ക്. ടെസ്റ്റ് ഡ്രൈവ് ചെയ്ത് നോക്കിയതിന് ശേഷമാണ് ഞാന്‍ വണ്ടി ഏതാണെന്ന് തീരുമാനിച്ചത്. വലിയ വണ്ടിയാണ് എടുക്കുന്നതെന്നും ദിയ വീഡിയോയിലൂടെ പറഞ്ഞിരുന്നു.ടാക്‌സി പോലെയുണ്ടെന്ന് പറഞ്ഞ് അമ്മ എന്റെ മനസ് മാറ്റാനൊക്കെ നോക്കുന്നുണ്ട്. പക്ഷേ, എനിക്ക് ഇത് തന്നെ മതി, ഞാന്‍ കാര്‍ എടുക്കുന്നത് എന്റെ ഇഷ്ടത്തിനാണെന്നായിരുന്നു ദിയ അമ്മയോട് പറഞ്ഞത്. ഇത് വീട്ടില്‍ കിടക്കുന്ന കാറിന്റെ വേറെ കളര്‍ അല്ലേയെന്നും അമ്മ ചോദിക്കുന്നുണ്ടായിരുന്നു. അമ്മ വാങ്ങുമ്പോള്‍ വേറെ എടുത്തോയെന്നായിരുന്നു ദിയയുടെ മറുപടി.ബ്ലാക്കില്‍ നിന്നുമൊരു മാറ്റം വേണമായിരുന്നു. അല്ലെങ്കില്‍ നേരത്തെയുള്ള വണ്ടി പോലെ തന്നെ തോന്നുമെന്നും ദിയ പറയുന്നു. കുറച്ചുനാൾ മുൻപ് അശ്വിനും ദിയക്കും താമസിക്കാൻ ഒരു ഫ്ലാറ്റ് ദിയ സ്വന്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് കാർ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

20 ലക്ഷത്തിനു മുകളിലാണ് ടൊയോറ്റ ഇന്നോവ ക്രിസ്റ്റയുടെ വില വരുന്നത്. ഏതു മോഡലാണ് ദിയ പർച്ചെയ്സ് ചെയ്തത് എന്നു വ്യക്തമല്ല.അഞ്ച് മോഡലുകളിൽ ഏഴ്, എട്ട് സീറ്റ് വേരിയന്റുകളിലാണ് ക്രിസ്റ്റ വിൽപനയിലുള്ളത്. 2.4 ‍ഡീസൽ എൻജിനാണ് ക്രിസ്റ്റയിൽ. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് ലഭിക്കുക.ഇലക്ട്രോണിക് ഡ്രൈവർ സീറ്റ് അഡ്ജെസ്റ്റ്മെന്റ്, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോള്‍, സെക്കൻഡ് റോയിലെ പിക്നിക് ടേബിൾ, ലതർ സീറ്റുകൾ എന്നിവ കൂടാതെ 8 ഇഞ്ച് ടച്ച് സ്ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലെ തുടങ്ങിയ ഫീച്ചറുകളുമുണ്ട്.19.99 ലക്ഷം രൂപ മുതൽ 26.55 ലക്ഷം രൂപ വരെയാണ് ഇന്നോവ ക്രിസ്റ്റയുടെ എക്സ്ഷോറൂ വില. ഈ സെപ്റ്റംബറിലാണ് ദിയ കൃഷ്ണയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അതിന്റെ ഒരുക്കങ്ങളും കുടുംബം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. സോഫ്റ്റ്‌വെയർ എൻജിനീയറാണ് അശ്വിൻ. വിവാഹത്തിന്റെ വീഡിയോകൾ എല്ലാം പിന്നീട് തന്നെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നതാണെന്നും ദിയ പറഞ്ഞു. വിവാഹത്തിന്റെ വീഡിയോക്കായി ഏറെ ആകാംക്ഷയിലാണ് ആരാധകരും.