Niveda Thomas New Look Goes Viral

നിവേദ തോമസിനെ ബോഡി ഷെയിം നടത്തുന്ന കമന്റുകൾക്കിടയിൽ വയറലായി ആരാധകന്റെ മറ്റൊരു കമന്റ്..!

Niveda Thomas New Look Goes Viral: ബാലതാരമായി സിനിമയിലെത്തിയ യുവനടിയാണ് നിവേദ തോമസ്. വെറുതെയല്ല ഭാര്യ എന്ന ചിത്രത്തിലൂടെ ഏവർക്കും സുപരിചിതമായ താരമാണ്. തെന്നിന്ത്യൻ ഭാഷകളിലും നടി ഇപ്പോൾ ചുവടുവച്ചിട്ടുണ്ട്. നിവേദ തോമസിന്റെ പുതിയ ലുക്കാണ് ഇപ്പോൾ ചർച്ചവിഷയം. താരത്തിൻ്റെ ഏറ്റവും പുതിയ തെലുങ്കു ചിത്രമായ ’35 ചിന്നകഥ കാടു’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കെത്തിയപോഴാണ് താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.

സാരിയിൽ സുന്ദരിയായാണ് നിവേദ ആരാധകർക്കു മുൻപിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ താരം തടി വച്ചല്ലോ എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ചിലരുടെ കമന്റ്. നിവേദ തോമസിനെ ബോഡി ഷെയിം ചെയ്യുന്ന തരത്തിലുള്ള കമന്റുകളാണ് വരുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ടാകും താരം തടി വച്ചതെന്നും എന്നാൽ പുതിയ സിനിമയ്ക്കു വേണ്ടിയാണ് താരം തടി വച്ചതെന്ന് പറഞ്ഞുകൊണ്ട് ചിലർ രംഗത്തെത്തി. തടി വച്ചാലും ഇല്ലെങ്കിലും താരത്തിനോടുള്ള ഇഷ്ടത്തിന് ഒരു കുറവും വരില്ലെന്നായിരുന്നു ആരാധകന്റെ കമന്റ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Niveda Thomas New Look Goes Viral

താരത്തിന്റെ തടിയെക്കുറിച്ചുള്ള ചർച്ചകൾക്കിടെ വന്ന ഈ കമന്റ് വൈറലായിമാറി. ഏതു രൂപത്തിലായാലും താരത്തിന്റെ പുഞ്ചിരിക്ക് യാതൊരു മാറ്റവുമില്ലെന്നും ആരാധകർ പറയുന്നു. തെലുങ്കുതാരം വിശ്വദേവ രചകോണ്ടയ്ക്കൊപ്പമുള്ള പുതിയ ചിത്രത്തിൽ രണ്ടു കുട്ടികളുടെ അമ്മയുടെ വേഷത്തിലാണ് നിവേദ തോമസ് എത്തുന്നത്. ഗൗതമി, ഭാഗ്യരാജ്, കൃഷ്ണ തേജ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അഭിനയപ്രധാന്യമുള്ള വേഷമാണ് നിവേദ കൈകാര്യം ചെയ്യുന്നത്.

വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ തോമസ് മലയാളത്തിൽ അരങ്ങേറിയത്. അതിനു മുൻപു സീരിയലുകളിലൂടെ താരം ശ്രദ്ധ നേടിയിരുന്നു. പിന്നീട് തമിഴ്, തെലുങ്കു ചിത്രങ്ങളിലേക്ക് കടന്ന നിവേദ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലും അഭിനയിച്ചു. കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച ‘എന്താടാ സജി’ എന്ന ചിത്രമാണ് നിവേദയുടെ ഏറ്റവും ഒടുവിൽ റിലീസ് ആയ മലയാള ചിത്രം.