Actor V P Ramachandran Passed Away

സിനിമ സീരിയൽ നടൻ വി. പി രാമചന്ദ്രൻ അന്തരിച്ചു.

Actor V P Ramachandran Passed Away: പ്രമുഖ സിനിമ സീരിയൽ നടനും നാടക നടനും സംവിധായകനുമായ വി.പി. രാമചന്ദ്രൻ (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു ഇദ്ദേഹം.

ഭാര്യ വത്സ രാമചന്ദ്രൻ (ഓമന ),മക്കൾ ദീപ (ദുബായ് ) ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ ),മരുമക്കൾ മാധവൻ കെ (ബിസിനസ്, ദുബായ് ), ശിവസുന്ദർ (ബിസിനസ്, ചെന്നൈ )

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

പദ്‌മഭൂഷൻ വി പി ധനജ്ഞയൻ, വി പി മനോമോഹൻ, വി പി വസുമതി, പരേതരായ വേണുഗോപാലൻ മാസ്റ്റർ, രാജലക്ഷ്മി, മാധവിക്കുട്ടി, പുഷ്പവേണി എന്നിവരാണ് സഹോദങ്ങൾ. വ്യാഴാഴ്ച രാവിലെ 9 മണിക്ക് പയ്യന്നൂർ മഹാദേവ ഗ്രാമം സ്‌മൃതിയിലാണ് സംസ്കാരം .