fea 32 min

പിറന്നാൾ ചിത്രങ്ങളിൽ പോലും, നിന്നെ തനിച്ചാക്കാൻ തോന്നിയില്ല. പ്രിയസഖിക്ക് ആശംസകൾ നേർന്നു ദുൽഖർ!!

dulquer salmaan heartfelt birthday wishes to amaal: മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ സൂപ്പർ മെഗാസ്റ്റാർ മമ്മൂക്കയുടെ മകൻ ദുൽഖർ സൽമാനും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായകനാണ്. യൂത്തിന്റെ ആവേശമായ കുഞ്ഞിക്കയുടെ ആക്ഷൻ രംഗങ്ങളും റൊമാൻസുമെല്ലാം ആരാധക പ്രീതി പിടിച്ചു പറ്റാറുണ്ട്.ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ്‌ ഷോയിലൂടെ സിനിമഭിനയ രംഗത്തെത്തിയ ദുൽഖർ സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരു കട്ട റൊമാന്റിക് ഹീറോയാണ്.

സിനിമയ്ക്കു പുറമേ താരത്തിന്റെ കുടുംബവിശേഷങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.സിനിമയിലൊക്കെ നായികയുടെ പിറകെ നടന്ന് പ്രേമിച്ച് കല്യാണം കഴിക്കുന്ന വേഷങ്ങൾ ചെയ്യാറുണ്ടെങ്കിലും തന്റെ റിയൽ ലൈഫിൽ ആർക്കിടെക്ട് അമാൽ സുഫിയായെ വിവാഹം ചെയ്തിരിക്കുന്നത് അറേഞ്ജ്ഡ് മാര്യേജിലൂടെയാണ്. ക്യൂട്ട് കപ്പിൾസ് എന്നാണ് ആരാധകർ ഇവരെ വിശേഷിപ്പിക്കുന്നത്. ഇന്ന് ദുൽഖറിന്റെ പ്രിയസഖി അമാലിന്റെ പിറന്നാൾ ദിനമാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഈ പിറന്നാൾ ദിനത്തിൽ ഭാര്യ അമാലിന് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായി ദുൽഖർ എത്തി.തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അമാലും ദുൽഖറും ചേർന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്.ചിത്രത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെ,സന്തോഷമുള്ള ജന്മദിനമാകട്ടെ ആം.

dulquer salmaan heartfelt birthday wishes to amaal

ഈ ജന്മദിന ചിത്രങ്ങളിൽ പോലും നിന്നെ തനിച്ചാക്കാൻ എനിക്ക് തോന്നുന്നില്ല.നമ്മുടെ ജീവിത വഴിയിലേക്കെത്തുന്ന എല്ലാ കാര്യങ്ങളിലും, എന്നത്തെയുംപോലെ അൽപ്പം വിഡ്ഢിത്തം സൂക്ഷിക്കാനും പരസ്പരം ചിരിക്കാനുമുള്ള വഴികൾ തെളിയണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു. നിന്നെ ഞാൻ ഒരുപാടു സ്നേഹിക്കുന്നു.

Read also: ഡെയ്‌സുകെ ഹോറി ആള് ജപ്പാനാ; 12 വർഷമായി ദിവസത്തിൽ മുപ്പത് മിനിറ്റ് മാത്രം ഉറങ്ങുന്നത്തിന്റെ കാരണം അറിയാം!!