fea 34 min

കടകളിൽ കിട്ടുന്നതിനേക്കാൾ വളരെ രുചിയോട് കൂടി ഷവർമ എങ്ങനെ വീട്ടിൽ ഉണ്ടാക്കും എന്ന് നോക്കാം!!

easy home made chicken shawarma recipe: കുട്ടികൾക്കും വലിയവർക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ഷവർമ . എന്നാൽ ഇത് എപ്പോഴും പുറത്തുനിന്ന് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. നല്ല ടേസ്റ്റി ആയ ഷവർമ വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

ചേരുവകൾ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

  • ചിക്കൻ – 750 ഗ്രാം
  • കാശ്മീരി മുളക് പൊടി – 2 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1 ടീ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ
  • ചെറിയ ജീരക പൊടി – 1 ടീ സ്പൂൺ
  • ജിൻജർ പൗഡർ – 1/2 ടീ സ്പൂൺ
  • ഗാർലിക് പൗഡർ – 1/2 ടീ സ്പൂൺ
  • ഇടിച്ച മുളക് – 1 ടീ സ്പൂൺ
  • നാരങ്ങ നീർ – 1 ടേബിൾ സ്പൂൺ
  • ഓണിയൻ പൗഡർ – 1 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലി പൊടി – 3/4 ടീ സ്പൂൺ
  • തൈര് – 3 ടേബിൾ സ്പൂൺ
  • ഏലക്ക പൊടി – 1 നുള്ള്
  • കുകുമ്പർ
  • ക്യാരറ്റ്
  • ക്യാബ്ബജ്

റെഡ് സോസ്

  • ഇടിച്ച മുളക് – 4 ടേബിൾ സ്പൂൺ
  • ടൊമാറ്റോ സോസ് – 3. 1/2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി – 3 അല്ലി
  • സവാള – 1/2 ഭാഗം
  • ഒലിവ് ഓയിൽ – 5 ടേബിൾ സ്പൂൺ
  • സോയ സോസ് – 1 ടേബിൾ സ്പൂൺ
  • വിനാഗിരി – 1 ടീ സ്പൂൺ

ഷവർമ സോസ്

  • എള്ള് – 4. 1/2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി – 4 അല്ലി
  • മയോണൈസും – 1 കപ്പ്
  • ഒലിവ് ഓയിൽ – 5 ടേബിൾ സ്പൂൺ
  • വിനാഗിരി – 1 ടീ സ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
  • തൈര് – 1 ടേബിൾ സ്പൂൺ
  • ഒറിഗാനോ – 1 ടേബിൾ സ്പൂൺ

കുബൂസ്

  • പഞ്ചസാര – 1. 1/2 ടേബിൾ സ്പൂൺ
  • യീസ്റ്റ് – 2 ടീ സ്പൂൺ
  • ഇളം ചൂട് വെള്ളം – 1/2 കപ്പ്
  • മൈദ പൊടി – 4 കപ്പ്
  • ഒലിവ് ഓയിൽ – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

കഴുകി വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങളിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, ചെറിയ ജീരകപ്പൊടി, ഗാർലിക് പൗഡർ, ജിഞ്ചർ പൗഡർ, ഒണിയൻ പൗഡർ, ഇടിച്ച മുളക്, നാരങ്ങാനീര്, തൈര്, ഏലക്കപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഒരു മണിക്കൂർ അടച്ചുവെക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ഓയിൽ ഒഴിച്ച ശേഷം ഈ ഒരു ചിക്കൻ കഷ്ണങ്ങൾ പൊരിച്ചെടുക്കുക.

inbs min

പിന്നീട് ഇത് ചെറിയ കഷണങ്ങളാക്കി മുറിച്ച് മാറ്റി വെക്കുക. റെഡ് സോസ് ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഇടിച്ച മുളക് ഇട്ടശേഷം ചൂടുവെള്ളം ഒഴിച്ച് 5 മിനിറ്റ് വെക്കുക. ഇനി ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്ത് കൂടെ തന്നെ സോയ സോസും ടൊമാറ്റോ സോസും ഒലിവ് ഓയിലും സവാളയും വെളുത്തുള്ളിയും വിനാഗിരിയും ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഷവർമ സോസ് ഉണ്ടാക്കാനായി മിക്സിയുടെ ജാറിലേക്ക് റോസ്റ്റ് ചെയ്ത് എള്ള് കൂടെ തന്നെ കുരുമുളകുപൊടിയും ഒറിഗാനവും മയോണൈസും വിനാഗിരിയും തൈരും ഒലിവ് ഓയിലും വെളുത്തുള്ളിയും ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ഒരു പാത്രത്തിലേക്ക് അരക്കപ്പ് ഇളം ചൂട് വെള്ളം എടുത്ത് അതിലേക്ക് പഞ്ചസാരയും ഈസ്റ്റും ഇട്ട് അടച്ചുവെക്കുക. ഇനി ഒരു ബൗളിലേക്ക് മൈദപ്പൊടിയും ഒലിവ് ഓയിലും ആവശ്യത്തിന് ഉപ്പും നന്നായി മിക്സ് ചെയ്ത ശേഷം ഈസ്റ്റിന്റെ വെള്ളവും കൂടി ഒഴിച്ചു കൊടുക്കുക. ഇനി കുറച്ചു ഇളം ചൂടുവെള്ളം ഒഴിച്ചുകൊടുത്തു നന്നായി കുഴച്ചെടുത്ത് പൊന്തി വരുന്നത് വരെ അടച്ചുവെക്കുക. മാവ് നന്നായി പൊന്തിയ ശേഷം ഇതിൽ നിന്ന് കുറച്ചെടുത്ത് പൊടിയിട്ട് കൊടുത്തു പരത്തിയെടുക്കാം. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് പരത്തിയ കുബൂസ് ഇട്ട് കൊടുത്ത് രണ്ട് സൈഡും വേവിച്ചെടുക്കുക.

easy home made chicken shawarma recipe

ഷവർമ സെറ്റ് ചെയാൻ ആദ്യം ഒരു കുബൂസ് എടുത്ത് അതിന് മുകളിലേക്ക് ഷവർമ സോസ് തേച്ചു കൊടുക്കുക. ശേഷം അതിനു മുകളിലായി റെഡ് ക്രോസ് തേച്ചു കൊടുത്തു കഴിയുമ്പോൾ നടുവിലായി അരിഞ്ഞ ക്യാബേജ് ക്യാരറ്റ് കുക്കുംബർ എന്നിവ ചേർത്ത് കൊടുക്കുക. ശേഷം ഫ്രഞ്ച് ഫ്രൈസ്, ക്യാരറ്റ്, കുക്കുമ്പർ ഉപ്പിലിട്ട കഷ്ണങ്ങളും വെച്ച് കൊടുക്കുക. ഇനി ഇതിനു മുകളിലേക്ക് ചിക്കൻ കഷ്ണങ്ങളും വെച്ചുകൊടുത്തു കഴിയുമ്പോൾ വീണ്ടും ഷവർമ സോസും റെഡ് സോസും ഒഴിച്ചു കൊടുത്തു കുബൂസ് നന്നായി റോൾ ചെയ്തെടുക്കുക.

Health benefits of chicken: chicken is high in protein, low in fat, and contains many important nutrients. Including chicken in your diet gives you stronger muscles and bones, improved immunity, and healthy skin.

Calories: A shawarma roll can have between 400 and 1200 calories, depending upon the ingredients used.

Read also: ഹോട്ടലുകളിൽ നിന്ന് വാങ്ങിക്കുന്ന അതേ രുചിയിൽ ബീഫ് ഡ്രൈ ഫ്രൈ ഇനി വീട്ടിൽ ഉണ്ടാക്കാം, അടിപൊളി ടേസ്റ്റ് ആണുട്ടോ !!