fea 38 min

ഗോട്ടിന് മികച്ച പ്രതികരണം, തീയേറ്ററുകളിൽ കയ്യടി നേടി വിജയ് ചിത്രം – GOAT നെ കുറിച്ച് കൂടുതൽ അറിയാം!!

goat movie review: തെന്നിന്ത്യൻ സിനിമാപ്രേമികൾ കാത്തിരിക്കുന്ന വിജയ് ചിത്രം ‘ദി ഗോട്ട്’ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് എങ്ങും ലഭിക്കുന്നത്. തമിഴ് നാട്ടിൽ ചിത്രത്തിന്റെ ആദ്യ ഷോ തുടങ്ങി. കേരളത്തിൽ ഫാൻ ഷോ കഴിഞ്ഞിരിക്കുകയാണ്. വിജയ്- വെങ്കിട്ട് കൂട്ടുകെട്ട് ആരാധകർ ഏറ്റെടുത്തു എന്നാണ് പറയുന്നത്.ചിത്രം ബ്ലോക്ക്‌ ബസ്റ്റർ അടിക്കും എന്നും അഭിപ്രായം ഉയരുന്നുണ്ട്. കേരളത്തിൽ രാവിലെ നാല് മണി മുതലാണ് സിനിമയുടെ ആദ്യ പ്രദർശനം തുടങ്ങിയത്.

ins 3 min

വെങ്കിട്ട് പ്രഭു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് . കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനും ചേർന്ന് തിരക്കഥ എഴുതിയ ചിത്രത്തിൽ വിജയ് ഡബിൾ റോളിലാണ് വിജയ് എത്തുന്നത് . എജിഎസ് എന്റർടൈൻമെന്റ് ബാനറിൽ കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ഗോട്ട് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ആദ്യദിന ഷോകൾ അവസാനിക്കുമ്പോൾ 100 കോടി കടക്കും എന്നാണ് ആരാധകർ പറയുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

goat movie review

സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുന്ദ് . ശ്രീഗോകുലം മൂവീസ് ആണ് കേരളത്തിലെ സിനിമയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് . നേരത്തെ ഇറങ്ങിയ വിജയ്‌ ചിത്രം ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു . ചിത്രത്തിന്റെ മുൻകൂർ ബുക്കിംഗുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

Read also: ചലച്ചിത്ര അക്കാദമി താൽക്കാലിക ചെയർമാനായി പ്രേംകുമാർ നിയമിതനായി..!