Greeshma Bose Got Married

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഗ്രീഷ്മ ബോസ് വിവാഹിതയായി വരൻ അഖിൽ വിദ്യാധർ..!

Greeshma Bose Got Married: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ ഗ്രീഷ്മ ബോസ് വിവാഹിതയായി.അഖില്‍ വിദ്യാധർ ആണ് വരൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വ്യക്തിയാണ് ഗ്രീഷ്മ.ഇൻസ്റ്റഗ്രാമിലൂടെ കോമഡി റീലുകൾ ചെയ്ത് നിരവധി ഫോളോവേഴ്സ് ഉള്ള താരമാണ് ഗ്രീഷ്മ. വളരെ രസകരമായ രീതിയിലാണ് ​ഗ്രീഷ്മ കണ്ടന്റുകൾ ചെയ്യാറുള്ളത്. കോമഡി ഒക്കെ ചെയ്യുന്ന ചേച്ചി എന്ന് സ്വയം വിശേഷണം നൽകിയാണ് ഗ്രീഷ്മ അറിയപ്പെടുന്നത്. തന്‍റെ വീടും പരിസരവും എല്ലാം ചേര്‍ത്ത് ഗ്രീഷ്മ നടത്തുന്ന രസകരമായ വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉണ്ടാവാറുള്ളത്. ചെറുപ്പം മുതലേ അഭിനയത്തിലുള്ള ഇഷ്ടം കൊണ്ടാണ് ജഗതിയുടെയും സലിം കുമാറിന്റെയും ഒക്കെ എക്സ്പ്രെഷൻസ് താൻ ചെയ്യുന്നത് എന്ന് അടുത്തിടെ താരം പറയുകയുണ്ടായി.

അടുത്തിടെയാണ് താരത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഒരു സൂചനയും ഇല്ലാതെ പെട്ടെന്നായിരുന്നു വിവാഹകാര്യം പുറത്തുവന്നത്. സിംഗിൾസിനായി പലപ്പോഴായി രസകരമായ വീഡിയോകൾ പങ്കുവയ്ക്കുന്ന താരമാണ് ഗ്രീഷ്മ.അതുകൊണ്ടു തന്നെ സിംഗിൾസിന് ഇഷ്ടപ്പെട്ട വ്ലോഗർ കൂടിയാണ് ഗ്രീഷ്മ ബോസ്.എന്നാല്‍ താന്‍ ഓള്‍ കേരള സിംഗിള്‍ അസോസിയേഷനില്‍ നിന്നും രാജിവച്ചു എന്ന പോസ്റ്റൊടെയാണ് തന്റെ വിവാഹക്കാര്യം ഗ്രീഷ്മ പങ്കുവെച്ചിരുന്നത്. പെണ്ണു കാണലിന്‍റെ വീഡിയോ എല്ലാം താരം നേരത്തെ പങ്കുവെച്ചിരുന്നു. ഇത് ഏറെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓള്‍ കേരള സിംഗിള്‍ അസോസിയേഷനില്‍ നിന്നും രാജിവക്കുന്നു എന്നായിരുന്നു ആ വീഡിയോയുടെ ക്യാപ്ഷൻ ആയി നൽകിയിരുന്നത്. ഗ്രീഷ്മ ബോസും വരൻ അഖില്‍ വിദ്യാധറും നേരത്തെതന്നെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിൽ എത്തുകയും ചെയ്തു. ഗ്രീഷ്മ ഇതേക്കുറിച്ച് നേരത്തെ സോഷ്യൽ മീഡിയകളിൽ പറഞ്ഞിരുന്നു.ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. 2021 മുതൽ പരസ്പരം അറിയാം. അങ്ങനെ കമ്പനിയായി. കമ്പനിയായി ഇവിടെവരെയായി. അത്രയേ ലവ് സ്റ്റോറിയുള്ളൂ. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഒന്നുമല്ല, ഒരുപാട് സൈറ്റ് കഴിഞ്ഞതിന് ശേഷമാണ് ലവ് ആയത്. എന്നും ഗ്രീഷ്മ പറഞ്ഞു. അതേസമയം ആരാധകർ ഭാവി വരന്റെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതേക്കുറിച്ചും മറുപടിയായി ഗ്രീഷ്മ നൽകിയിരുന്നു. ആള് വളരെ പാവമാണെന്നാണ് ​ഗ്രീഷ്മ പറയുന്നത്. പക്ഷേ ചിലപ്പോൾ മുരട്ടനാണെന്ന് മാത്രമെന്നും ​ഗ്രീഷ്മ പറയുന്നു. പ്രേമിച്ച് നടന്നപ്പോഴും പിന്നെ എന്തിനാണ് സിം​ഗിൾ എന്ന് പറഞ്ഞത് ഞങ്ങളെ പറ്റിച്ചത് എന്നായിരുന്നു വേറൊരു ആരാധകന്റെ ചോദ്യം. റീൽസിൽ കാണിക്കുന്നതല്ലല്ലോ എന്റെ റിയൽ ലൈഫ് എന്നാണ് ​ഗ്രീഷ്മ മറുപടി നൽകിയത്.

ആടുജീവിതത്തിൽ പൃഥ്വിരാജ് ഒരുപാട് ആടുകൾക്കൊപ്പം ജീവിച്ചു എന്ന് കരുതി റിയൽ ലൈഫിൽ അദ്ദേഹം ആടുകൾക്കൊപ്പമാണോ ജീവിക്കുന്നത്. അത് പോലെയാണ് ഇതുമെന്നും ​ഗ്രീഷ്മ പറഞ്ഞു. നോർത്ത് പറവൂർ സ്വദേശിയാണ് ഗ്രീഷ്മ. അഖില്‍ വിദ്യാധർ സിനിമ മേഖലയിലാണ് ജോലി ചെയ്യുന്നത്. നാലു മില്യൺ ഫോളോവേഴ്‌സുള്ള അമല ഷാജിയുടെ അമ്മ ഗ്രീഷ്മയെ അപമാനിച്ചുകൊണ്ട് രംഗത്ത് അടുത്തിടെ രംഗത്ത് വന്നിരുന്നു. ഗ്രീഷ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയുടെ താഴെയായിരുന്നു അമലയുടെ അമ്മ ബീന ഷാജി ഗ്രീഷ്മയെ ബോഡി ഷെയിം ചെയ്തുകൊണ്ടുള്ള കമന്റ് ഇട്ടത്. ഇതിനെതിരെ ഗ്രീഷ്മ പ്രതികരിച്ചതോടെ ഗ്രീഷ്മ സോഷ്യൽ മീഡിയയിൽ ഒന്നുകൂടി ശ്രദ്ധ നേടി. പിന്നാലെ ഗ്രീഷ്മ തന്നെ കമന്റ് സ്റ്റോറിയാക്കി ബീന ഷാജിക്ക് മറുപടിയും നല്‍കിയിരുന്നു. നാല് മില്യണിലധികം ഫോളോവേഴ്‌സ് ഉള്ള ക്രിയേറ്ററിന്റെ അമ്മയല്ലേ.ഇത്തിരി ബോധമാകാം ആന്റി എ്‌നാണ് ഗ്രീഷ്മ മറുപടിയായി കുറിച്ചത്. നിരവധി ആളുകളാണ് ഗ്രീഷ്മയ്ക്ക് പിന്തുണ നൽകിയ എത്തുന്നത്.