Uppum Mulakum Rishi Got Married

ഇനി ഐശ്വര്യയുടെ സ്വന്തമാണ് മുടിയൻ; ഋഷിയും ഐശ്വര്യ ഉണ്ണിയും മഹാദേവ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി..!

Uppum Mulakum Rishi Got Married: ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലെ താരവും ഡി ഫോർ ഡാൻസ് മത്സരാർത്ഥിയുമായ മുടിയൻ എന്ന ഋഷി എസ് കുമാർ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ന് രാവിലെ മഹാദേവ ക്ഷേത്രത്തിന്റെ നടയിൽ വെച്ച് ഋഷിയും ഐശ്വര്യ ഉണ്ണിയും തമ്മിലുള്ള വിവാഹം നടന്നു.

6 വർഷമായുള്ള സൗഹൃദത്തിന് ശേഷമാണ് സോഷ്യൽ മീഡിയ താരമായ ഐശ്വര്യ ഉണ്ണിയുമായി ഋഷി പ്രണയത്തിലാവുന്നത്. നിരവധി ഓൺലൈൻ മീഡിയകളിൽ ഇരുവരുടെയും വിവാഹ ചടങ്ങുകളുടെ ലൈവ് ഉണ്ട്‌. വിവാഹ ആഘോഷത്തിന് മുന്നോടിയായുള്ള ഹാൽദിയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിങ്കരനായി മാറിയ

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഋഷിയെ അറിയാത്ത മലയാളികൾ വിരളമാണ്. ഋഷി എന്ന പേരിനേക്കാള്‍ മുടിയന്‍ വിഷ്ണു എന്നു പറഞ്ഞാൽ ആളുകൾ എളുപ്പം തിരിച്ചറിയും.ബിഗ് ബോസ് മലയാളം സീസൺ 6 ലും ഋഷി എത്തിയിരുന്നു. തന്റെ പ്രണയം തുറന്നുപറഞ്ഞുകൊണ്ട് ഐശ്വര്യയോട് വിവാഹാഭ്യർത്ഥന നടത്തുന്ന ഒരു വീഡിയോ ഋഷി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു. ലാവൻഡർ നിറത്തിലുള്ള ലെഹങ്കയിൽ ഐശ്വര്യയും അതേ നിറത്തിലുള്ള സ്യൂട്ട് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ ഋഷിയും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു.