Littile Boy's Viral Video With Tiger

എനിക്ക് കളിക്കാൻ പുതിയ കൂട്ടുകാരനെ കിട്ടി; കടുവയോടൊപ്പം കുട്ടികളിയുമായി ഒരു കുസൃതി കുടുക്ക.. വീഡിയോ എക്സിൽ വയറൽ..!

Littile Boy’s Viral Video With Tiger: കുട്ടികളും മൃഗങ്ങളും തമ്മിലുള്ള ഒരു ആത്മബന്ധം കാണാൻ മനോഹരമാണ്. അത്തരത്തിലുള്ള പല വീഡിയോകളും സമൂഹമാധ്യമത്തിൽ നിറയാറുണ്ട്. പൂച്ചക്കളുടെ കൂടെയുള്ള ഒട്ടനവധി മധുരമാർന്ന വീഡിയോകളും കാണാൻ കഴിയും. ഇത്തരത്തിൽ മൃഗശാലയിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമമായ എക്സിൽ വയറലാകുന്നത്. മറ്റു മൃഗങ്ങളെപ്പോലെ കടുവ അത്ര നിസാരകാരനല്ല. എന്നാൽ ഈ വിഡിയോയിൽ ഗ്ലാസ്സ് കൂടിന്റെ പുറത്തുനിന്നും കടുവയുമായി നിന്ന് കളിക്കുകയാണ് കുട്ടി. ചൈനയിലെ ഒരു മൃഗശാലയിൽ നിന്നുള്ള കാഴ്ചയാണ് യുവതി […]

Littile Boy’s Viral Video With Tiger: കുട്ടികളും മൃഗങ്ങളും തമ്മിലുള്ള ഒരു ആത്മബന്ധം കാണാൻ മനോഹരമാണ്. അത്തരത്തിലുള്ള പല വീഡിയോകളും സമൂഹമാധ്യമത്തിൽ നിറയാറുണ്ട്. പൂച്ചക്കളുടെ കൂടെയുള്ള ഒട്ടനവധി മധുരമാർന്ന വീഡിയോകളും കാണാൻ കഴിയും. ഇത്തരത്തിൽ മൃഗശാലയിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമമായ എക്സിൽ വയറലാകുന്നത്.

മറ്റു മൃഗങ്ങളെപ്പോലെ കടുവ അത്ര നിസാരകാരനല്ല. എന്നാൽ ഈ വിഡിയോയിൽ ഗ്ലാസ്സ് കൂടിന്റെ പുറത്തുനിന്നും കടുവയുമായി നിന്ന് കളിക്കുകയാണ് കുട്ടി. ചൈനയിലെ ഒരു മൃഗശാലയിൽ നിന്നുള്ള കാഴ്ചയാണ് യുവതി എക്സ് പോസ്റ്റിൽ പങ്കുവച്ചത്. ജെജാങ് പ്രവിശ്യയിലെ ഹങ്ങ്സു എന്ന നഗരത്തിലാണ് ഈ സംഭവം. വളർത്തു മൃഗങ്ങളോടൊപ്പം കളിക്കുന്ന ലാഘവത്തോടെയാണ് കുട്ടി ഗ്ലാസ് പാളിയിൽ കൈകൾകൊണ്ട് തട്ടുന്നതും കടുവ തിരിച്ച് പ്രതികരിക്കുന്നതും.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Littile Boy’s Viral Video With Tiger

കൈകൾക്കൊണ്ടുള്ള പോരാട്ടം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. അടുത്തിടെ പങ്കുവെച്ച വീഡിയോ 25 ലക്ഷം പേരാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്. എക്കോ വൈബ്സ് എന്ന എക്സ് അക്കൗണ്ടിലെ പോസ്റ്റാണ് യുവതി റീപോസ്റ്റ് ചെയ്തിരിക്കുന്നത്. കടുവ ഇന്നും പൂച്ചയെ പോലെയാണെന്നും അങ്ങനെ പുതിയ സൗഹൃദമുണ്ടായിരിക്കുന്നു എന്നോകെയുള്ള രസകരമായ പ്രതികരണങ്ങളാണ് കമന്റുകളിൽ നിറയുന്നത്.