fea 6 min

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടക്കുന്ന നടന്മാരിൽ നിന്ന് അക്ഷയ് പുറത്തു, പട്ടികയിൽ ഈ മലയാളി നടനും !!

mohanlal is the highest tax paying actor: ഇന്ത്യയിൽ നികുതി അടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. നികുതി അടയ്ക്കുന്നവരിൽ മുൻനിരയിലാണ് സിനിമാതാരങ്ങൾ.ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന താരങ്ങളിൽ മുൻനിരയിൽ നിൽക്കുന്നത് ഷാറൂഖ് ഖാനാണ്. കഴിഞ്ഞദിവസം ഫോർച്യൂൺ ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ഇത്തവണ 92 കോടി രൂപയാണ് നികുതിയായി അടച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മലയാള സിനിമ മേഖലയിൽ നിന്നും മോഹൻലാലും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

തമിഴകത്തു നിന്ന് വിജയും വൻ തുകയാണ് നികുതിയായി അടയ്ക്കുന്നത്. 80 കൂടിയാണ് വിജയ് ഇത്തവണ നികുതിയായി അടച്ചിരിക്കുന്ന തുക.ഇതോടെ നികുതി അടക്കുന്നതിൽ രണ്ടാം സ്ഥാനം വിജയിക്കാണ്. അമിതാഭ് ബച്ചനാകട്ടെ ആകെ 71 കോടി രൂപയും നികുതിയായി അടച്ചു. ഹൃത്വിക് റോഷൻ ഇത്തവണ 28 കോടി രൂപയാണ് നികുതി അടച്ചിരിക്കുന്നത്. കരീന കപൂറാകട്ടെ ആകെ 20 കോടിയാണ് നികുതി അടച്ചത്. ഷാഹിദ് കപൂര്‍ ആകെ 14 കോടിയാണ് നികുതി അടച്ചത്. നടൻ സല്‍മാൻ ഇത്തവണ 75 കോടി രൂപ നികുതിയായി അടച്ചിട്ടുഉള്ളത്. അജയ് ദേവ്‍ഗണ്‍ ആകെ 42 കോടി രൂപയാണ് നികുതിയിനത്തിൽ അടച്ചിരിക്കുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside min

രണ്‍ബിര്‍ കപൂറാകട്ടെ ആകെ 36 കോടി രൂപയും നികുതി അടച്ചിട്ടുണ്ട്. എന്നാൽ ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ ഇത്തവണ ഈ പട്ടികയിൽ ഇടം പിടിച്ചിട്ടില്ല.കഴിഞ്ഞ വർഷങ്ങളിലായി നികുതി അടയ്ക്കുന്നവരിൽ മുൻനിരയിൽ തന്നെ ഉണ്ടായിരുന്ന താരമാണ് അക്ഷയ് കുമാർ. എന്നാൽ ഇത്തവണ നികുതി പട്ടികയിൽ അക്ഷയ് കുമാറിനെ കാണാൻ സാധിക്കുന്നതല്ല.ആദായനികുതി വകുപ്പിന്റെ സമ്മാൻ പത്ര എന്ന അംഗീകാരവും ഇതെ തുടർന്ന് അക്ഷയ് നേടിയിരുന്നു. സിനിമയ്ക്കും പരസ്യങ്ങൾക്കുമായി റെക്കോഡ് പ്രതിഫലമാണ് അക്ഷയ് വാങ്ങിയിരുന്നത്. നിരന്തരമായി സിനിമകൾ പരാജയപ്പെട്ടതിനെ തുടർന്ന് അക്ഷയ് പ്രതിഫലം കുറച്ചുവെന്ന് നേരത്തെ അനൗദ്യോഗിക റിപ്പോർട്ടുകൾ വന്നിരുന്നു.

mohanlal is the highest tax paying actor

കത്രീന കൈഫാകട്ടെ ആകെ 11 കോടിയും അടച്ചിട്ടുണ്ട്. ആമിര്‍ ഖാൻ ആകെ 10 കോടിയാണ് അടച്ചിരിക്കുന്നത്. പങ്കത് ത്രിപാഠി ആകെ 11 കോടിയും അടച്ചിട്ടുണ്ട്. മലയാളത്തിൽ നിന്നും മോഹൻലാലും കൂടുതൽ നികുതി അടയ്ക്കുന്നതിൽ മുൻനിരയിലുണ്ട്.14 കോടിയാണ് മോഹൻലാൽ നികുതിയായി അടച്ചിരിക്കുന്നത്. അതേസമയം കായികരംഗത്ത് നിന്നും വിരാട് കോഹ്ലിയും വൻ തുക നികുതിയായി അടയ്ക്കുന്നുണ്ട്.66 കൂടിയാണ് വിരാട് കോഹ്ലി നികുതിയായി ഇത്തവണ അടച്ചിരിക്കുന്നത്. ധോണി 38 കോടിയും സച്ചിൻ തെണ്ടുൽക്കർ 28 കോടിയും നികുതിയായി അടച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇവരെ കൂടാതെ സൗരവ് ഗാംഗുലി 23 കോടിയും ഹാർദിക് പാണ്ഡ്യ 13 കോടിയും നികുതിയായി അടച്ചിട്ടുണ്ട്.

Read also: ഇന്ദ്രജിത്ത് സുകുമാരൻ ഇനി ബോളിവുഡിലേക്ക്; കുറിക്കുന്നത് അനുരാഗ് കശ്യപിനൊപ്പം..!