Sreevidhya Mullassery Save The Date Images

കാത്തിരിപ്പിന് വിരാമമായി.. സേവ് ദി ഡേറ്റ് ചിത്രങ്ങൾ പുറത്തു വിട്ട് ശ്രീവിദ്യ മുല്ലശ്ശേരി..!

Sreevidhya Mullassery Save The Date Images: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനൊപ്പം കാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രീവിദ്യ മുല്ലശേരി. പിന്നീട് മമ്മൂട്ടി, അനു സിത്താര എന്നിവർക്കൊപ്പം ഒരു കുട്ടനാടൻ ബ്ലോഗ്, ബിബിൻ ജോർജ്ജ്, പ്രയാഗ മാർട്ടിൻ എന്നിവരോടൊപ്പം ഒരു പഴയ ബോംബ് കഥ എന്ന ചിത്രങ്ങളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ താരം, ഫ്ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന ടിവി ഷോയിലൂടെയാണ് കൂടുതൽ പോപ്പുലർ ആയത്.

ഷോകൾക്കു പുറമേ താരത്തിന്റെ കുടുംബ വിശേഷങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ രാഹുൽ രാമചന്ദ്രനുമായി താരം വിവാഹതിനൊരുങ്ങുന്നു എന്ന വാർത്ത സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

സെപ്റ്റംബര്‍ എട്ടിന് രാവിലെ എറണാകുളത്തു വച്ചാണ് വിവാഹച്ചടങ്ങുകള്‍ നടക്കുകയെന്നുള്ള വാർത്തയും പുറത്തുവിട്ടിരുന്നു. കല്യാണതിന് മുന്നോടിയായി, മഴയുടെ പശ്ചാത്തലത്തിൽ ഷൂട്ട് ചെയ്തിരിക്കുന്ന ഇരുവരുടെയും പ്രണയാർദ്ര നിമിഷങ്ങളിലുള്ള സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു തടാകത്തില്‍ വെള്ളത്തിന് മുകളില്‍ വാട്ടര്‍ ബെഡ് ഒരുക്കിയ കിടുക്കൻ ഹോട്ട് ലുക്ക്‌ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

Sreevidhya Mullassery Save The Date Images

‘അപ്പോള്‍ ഇനി ഏഴ് സുന്ദര രാത്രികള്‍’ എന്ന ക്യാപ്ഷനോടെ ശ്രീവിദ്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിൽ താരം ഗ്രേപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണും രാഹുല്‍ ഗ്രേപ്പ് നിറത്തിലുള്ള ഷര്‍ട്ടും വൈറ്റ് പാന്റ്‌സുമാണ് ധരിച്ചിരിക്കുന്നത്. ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷഫ്‌നയാണ് ഇരുവരുടേയും മേക്കപ്പ് ചെയ്തത്. സെപ്റ്റംബർ രണ്ടാം തിയ്യതി പോസ്റ്റുചെയ്ത ഈ വീഡിയോ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് അഭിരാജാണ്. കൂടാതെ ഏറെ പണിപെട്ട് ക്യാമറ ടീം പകർത്തിയ ഈ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിന് പിന്നിൽ ഓ മൈ വെഡ് ക്യാപ്ച്ചര്‍ ക്രൂ കൂടിയുണ്ട്.