Fea 12 min

മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 73ആം പിറന്നാൾ, ആശംസകളുമായി ആരാധകരും താരലോകവും, പിറന്നാൾ മാഷപ്പ് വീഡിയോ വൈറൽ !!

mammoty birthday mashup video: മലയാളത്തിന്റെ സ്വകാര്യ അഹങ്കാരവും മഹാനടനുമായ മമ്മൂട്ടിക്ക് ഇന്ന് 73 ആം പിറന്നാൾ. ആശംസകളുമായി നിറയുകയാണ് ആരാധകരും സഹപ്രവർത്തകരും. ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടത്? ഒരിക്കല്‍ ചോദ്യത്തിന് ഹൃദയംതൊട്ട് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. എത്ര നാൾ അവരെന്നെ ഓർക്കും? ഒരു വർഷം. 10 വർഷം, 15 വർഷം? അതു കഴിഞ്ഞാൽ തീർന്നു. ലോകാവസാനം വരെ മനുഷ്യർ ഓർത്തിരിക്കണമെന്നു നമ്മൾ പ്രതീക്ഷിക്കരുത്. അങ്ങനെയൊന്നും ആർക്കും സംഭവിക്കില്ല. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാൾ […]

mammoty birthday mashup video: മലയാളത്തിന്റെ സ്വകാര്യ അഹങ്കാരവും മഹാനടനുമായ മമ്മൂട്ടിക്ക് ഇന്ന് 73 ആം പിറന്നാൾ. ആശംസകളുമായി നിറയുകയാണ് ആരാധകരും സഹപ്രവർത്തകരും. ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടത്? ഒരിക്കല്‍ ചോദ്യത്തിന് ഹൃദയംതൊട്ട് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. എത്ര നാൾ അവരെന്നെ ഓർക്കും? ഒരു വർഷം. 10 വർഷം, 15 വർഷം? അതു കഴിഞ്ഞാൽ തീർന്നു. ലോകാവസാനം വരെ മനുഷ്യർ ഓർത്തിരിക്കണമെന്നു നമ്മൾ പ്രതീക്ഷിക്കരുത്. അങ്ങനെയൊന്നും ആർക്കും സംഭവിക്കില്ല. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാൾ മാത്രമാണ് ഞാൻ. ഒരു വർഷത്തിൽ കൂടുതൽ അവർ എന്നെ ഓർത്തിരിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. പക്ഷേ ആരാധകർ അവിടെ മാത്രം ഈ മമ്മൂട്ടി വാദം തിരുത്തി പറയും.

. തന്നിലെ നടനെ തേച്ചുമിനുക്കാന്‍ താരസിംഹാസനം തടസവുമല്ല. പുതിയ മമ്മൂട്ടി പഴയ മമ്മൂട്ടി എന്നൊന്നില്ല. ഇത്രയും നാളായിട്ടും വേശ്യങ്ങളുടെ വൈവിധ്യം കൊണ്ടാണ് മമ്മൂട്ടി എന്ന് നടൻ മഹാനടനായി മാറിയത്.
1971 ല്‍ സത്യന്‍ മാഷിന്റെ കാല്‍തൊട്ട് വന്ദിച്ച് തുടക്കം. പിന്നെ ചെറുവേഷങ്ങളിലൂടെ അമരത്തേക്ക്. പിന്നീട് അഭിനയത്തികവ് കൊണ്ട് മലയാള സിനിമയുടെ നെടുംതൂണായ പതിറ്റാണ്ടുകള്‍. എംടിയുടെ കഥാപാത്രങ്ങളെ മമ്മൂട്ടിയോളം അനശ്വരമാക്കിയ മറ്റാരുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

mammoty birthday mashup video

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്. അങ്ങനെ പലഭാഷകള്‍, പല മൊഴിഭേദങ്ങള്‍, ഒരേയൊരു മമ്മൂട്ടി. തന്നെ കാണാനെത്തുന്ന ആരാധകന്‍ കയ്യില്‍ കരുതേണ്ട ഒരു കാര്യമുണ്ട്. അവരുടെ നാട്ടില്‍ അവര്‍ ചെയ്യുന്ന സാമൂഹിക സേവനങ്ങളുടെ വിവരങ്ങള്‍. എത്ര ചെറിയ മമ്മൂട്ടി റോൾ ആണെങ്കിൽ പോലും ആരാധകർ തിങ്ങിനിറയുന്ന തിയേറ്ററുകളാണ് മലയാളത്തിലെ പ്രത്യേകത. അഭ്രപാളിയില്‍ മിന്നി തെളിയുമ്പോഴും നോവ് കാണുന്ന നക്ഷത്രമായി മമ്മൂട്ടി ഇനിയും നിറയും.