Pushpaka Vimanam Movie releasing Soon

കാത്തിരിപ്പിന് വിരാമം, പുഷ്പക വിമാനം തീയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു..!

Pushpaka Vimanam Movie releasing Soon: ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പുഷ്പക വിമാനം. ചിത്രത്തിന്റെ റിലീസ് തീയതിയെത്തി എത്തിയിരിക്കുകയാണ്. ഒക്ടോബർ 4 നാണ് ചിത്രം റിലീസ് ചെയ്യുക. സിജു വിൽസൻ, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാളെ അവതരിപ്പിക്കുന്നത്. രാജ്കുമാർ സേതുപതി അവതരിപ്പിക്കുന്ന ചിത്രം റയോണ റോസ് പ്രൊഡക്ഷൻസ് ആണ് നിർമ്മിച്ചത്. സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പ്രണയം, സൗഹൃദം, […]

Pushpaka Vimanam Movie releasing Soon: ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പുഷ്പക വിമാനം. ചിത്രത്തിന്റെ റിലീസ് തീയതിയെത്തി എത്തിയിരിക്കുകയാണ്. ഒക്ടോബർ 4 നാണ് ചിത്രം റിലീസ് ചെയ്യുക. സിജു വിൽസൻ, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാളെ അവതരിപ്പിക്കുന്നത്.

രാജ്കുമാർ സേതുപതി അവതരിപ്പിക്കുന്ന ചിത്രം റയോണ റോസ് പ്രൊഡക്ഷൻസ് ആണ് നിർമ്മിച്ചത്. സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പ്രണയം, സൗഹൃദം, അതിജീവനം എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പുഷ്പക വിമാനം എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ‘കാതൽ വന്തിരിച്ചു’ എന്ന റീമിക്സ് ഗാനം നേരത്തെ പുറത്ത് വന്നിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Pushpaka Vimanam Movie releasing Soon

സ്റ്റാൻഡ് അപ് കോമേഡിയനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ സിദ്ദിഖ് റോഷനും സംഗീത സംവിധായകൻ രാഹുൽ രാജും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിദ്ദിഖ്, മനോജ് കെ യു, ലെന, പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണ‌ൻ, ഹരിത്, വസിഷ്ഠ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആരിഫാ പ്രൊഡക്ഷൻസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

ഛായാഗ്രഹണം:- രവി ചന്ദ്രൻ, സംഗീതം:- രാഹുൽ രാജ്, ചിത്രസംയോജനം:- അഖിലേഷ് മോഹൻ, കലാസംവിധാനം:- അജയ് മങ്ങാട്, മേക്കപ്പ്:- ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം:- അരുൺ മനോഹർ, പ്രൊഡക്ഷൻ മാനേജർ:- നജീർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്:- പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ:- പ്രശാന്ത് നാരായണൻ, പിആർഒ:- ശബരി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.