Fea 19 min

അലംകൃതക്ക് ഇന്ന് 10 വയസ്സ്. സന്തോഷം പങ്കുവെച്ച് സുപ്രിയയും പൃഥ്വിരാജ് പോസ്റ്റ് വൈറൽ ആകുന്നു !!

ally birthday supriyas post: മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര കുടുംബമാണ് പ്രിത്വിരാജിന്റെത് . നടൻ പൃഥ്വിരാജിന് മാത്രമല്ല ഫാൻസ് ഭാര്യ സുപ്രിയ മേനോനും ഒരുപാട് ആരാധകരുണ്ട്.നടന്റെ ഭാര്യ എന്നതിലുപരി നിരർമ്മാതാവും മുൻ മാധ്യമപ്രവർത്തകയും ആണ് സുപ്രിയ മേനോൻ.വിവാഹ ശേഷം ജോലിക്ക് പോയെങ്കിലും മകളുടെ വരവോടെ മാധ്യമപ്രവര്‍ത്തന ജീവിതത്തിൽ നിന്ന് താല്‍ക്കാലികമായി മാറി നിൽക്കുകയാണ് സുപ്രിയ.2011-ലായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും കുടുംബവും മാത്രമായി വളരെ സ്വകാര്യമായാണ് ഇരുവരുടെയും വിവാഹം നടന്നത്.പ്രണയ വിവാഹമായിരുന്നു ഇരു വരുടെയും.ഇവർക്ക് […]

ally birthday supriyas post: മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര കുടുംബമാണ് പ്രിത്വിരാജിന്റെത് . നടൻ പൃഥ്വിരാജിന് മാത്രമല്ല ഫാൻസ് ഭാര്യ സുപ്രിയ മേനോനും ഒരുപാട് ആരാധകരുണ്ട്.നടന്റെ ഭാര്യ എന്നതിലുപരി നിരർമ്മാതാവും മുൻ മാധ്യമപ്രവർത്തകയും ആണ് സുപ്രിയ മേനോൻ.വിവാഹ ശേഷം ജോലിക്ക് പോയെങ്കിലും മകളുടെ വരവോടെ മാധ്യമപ്രവര്‍ത്തന ജീവിതത്തിൽ നിന്ന് താല്‍ക്കാലികമായി മാറി നിൽക്കുകയാണ് സുപ്രിയ.2011-ലായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും കുടുംബവും മാത്രമായി വളരെ സ്വകാര്യമായാണ് ഇരുവരുടെയും വിവാഹം നടന്നത്.പ്രണയ വിവാഹമായിരുന്നു ഇരു വരുടെയും.ഇവർക്ക് അലംകൃത എന്ന മകളും ഉണ്ട്.

അലംകൃതയുടെ വിശേഷങ്ങൾ അറിയാൻ ഏറെ ആകാംക്ഷയാണ് ഇരുവരുടെയും ആരാധകർക്ക്. എന്നാൽ മകളുടെ കാര്യങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല പൃഥ്വിരാജും ഭാര്യ സുപ്രിയയും.അവളുടെ സ്വാകാര്യതയെ മാനിക്കുന്നതിനാലാണ് അങ്ങനെ ചെയ്യുന്നതെന്ന് ഇരുവരും നേരത്തെ പറഞ്ഞിരുന്നു. എന്നാൽ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുള്ള ചിത്രങ്ങളും കുറിപ്പുകളുമാണ് സുപ്രിയ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പ്രിയപ്പെട്ട അല്ലിക്കുട്ടാ, നിനക്കിപ്പോള്‍ 10 വയസായി. എത്ര പെട്ടെന്നാണ് കാലം കടന്നുപോയത്. ജീവിതത്തെക്കുറിച്ച് ഞങ്ങള്‍ നിന്നെ പഠിപ്പിക്കുന്നതില്‍ നിന്നും നീ ഞങ്ങളെ പഠിപ്പിക്കുന്നതിലേക്ക് വളര്‍ന്നിരിക്കുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

നിന്നില്‍ നിന്നും എന്തെങ്കിലുമൊരു പുതിയ കാര്യം എല്ലാ ദിവസവും ഞാന്‍ പഠിക്കാറുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു അനുഗ്രഹമാണ് നീ എന്നത് നിസംശയം പറയാം.നിന്നെക്കുറിച്ചോര്‍ത്ത് മമ്മയ്ക്കും ഡാഡയ്ക്കും അഭിമാനമാണ് തോന്നാറുള്ളത്. നിന്റെ വളര്‍ച്ച ഇങ്ങനെ നോക്കിക്കാണാനാവുന്നതില്‍ സന്തോഷമാണ് ഞങ്ങള്‍ക്ക്. ദയയും സഹാനുഭൂതിയും എന്നും കൂടെയുണ്ടാവണം. മറ്റൊരു ലോകത്ത് നിന്ന് നിന്റെ വളര്‍ച്ച ഡാഡിയും (മുത്തച്ഛൻ )നോക്കിക്കാണുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുന്നേറുക. നിന്റെ അമ്മ ആവാൻ കഴിഞ്ഞതില്‍ എനിക്കൊരുപാട് സന്തോഷമുണ്ടെന്നുമായിരുന്നു സുപ്രിയ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.ആലി എന്നാണ് മകൾ അലംകൃത അറിയപ്പെടുന്നത്.കുട്ടികാലത്തെ ചിത്രങ്ങളും ഇപ്പോഴത്തെ ചിത്രങ്ങളും ആണ് സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ally birthday supriyas post

പൃഥ്വിരാജും ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. മകള്‍ വന്ന ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. കൂടുതല്‍ ക്ഷമാശീലനായി മാറിയത് ആലിയുടെ വരവോടെയാണ്. ജീവിതത്തില്‍ ഏറ്റവും ടെന്‍ഷനടിച്ചതും അവളുടെ വരവിന്റെ സമയത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.തന്റെ സിനിമകളൊന്നും ഇതുവരെ മകളെ കാണിച്ചിട്ടില്ല, അവള്‍ക്ക് കണ്ട് ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലൊരു സിനിമ ഇതുവരെ ചെയ്തിട്ടില്ലെന്നും പൃഥ്വി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.