fea 20 min

ദീപിക പദുക്കോൺ അമ്മയായി! പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായി രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും

baby girl born to deepika and ranveer: നടൻ രൺവീർ കപൂറും ദീപിക പദുക്കോണും മാതാപിതാക്കളായി. ഗർഭിണിയാണെന്ന് പ്രഖ്യാപിച്ചത് മുതൽ ഇന്ത്യൻ സിനിമാലോകം കാത്തിരുന്ന നിമിഷമായിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചകളിൽ കണ്മണിയെത്തുമെന്ന് താരദമ്പതിമാർ സൂചിപ്പിച്ചിരുന്നു. അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ കുഞ്ഞതിഥി എത്തിയെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ദീപികയ്ക്ക് ആൺകുഞ്ഞാണെന്നും കുഞ്ഞ് ജനിച്ചുവെന്ന തരത്തിൽ പലതരം ന്യൂസുകൾ വന്നിരുന്നു. എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ദമ്പതിമാർ ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്തതായിട്ടാണ്. പ്രമുഖ വിനോദ സൈറ്റുകളിലടക്കം ദീപിക […]

baby girl born to deepika and ranveer: നടൻ രൺവീർ കപൂറും ദീപിക പദുക്കോണും മാതാപിതാക്കളായി. ഗർഭിണിയാണെന്ന് പ്രഖ്യാപിച്ചത് മുതൽ ഇന്ത്യൻ സിനിമാലോകം കാത്തിരുന്ന നിമിഷമായിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചകളിൽ കണ്മണിയെത്തുമെന്ന് താരദമ്പതിമാർ സൂചിപ്പിച്ചിരുന്നു. അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ കുഞ്ഞതിഥി എത്തിയെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

ദീപികയ്ക്ക് ആൺകുഞ്ഞാണെന്നും കുഞ്ഞ് ജനിച്ചുവെന്ന തരത്തിൽ പലതരം ന്യൂസുകൾ വന്നിരുന്നു. എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ദമ്പതിമാർ ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്തതായിട്ടാണ്. പ്രമുഖ വിനോദ സൈറ്റുകളിലടക്കം ദീപിക അമ്മയായെന്ന വാർത്ത വന്നിരിക്കുകയാണ്.കഴിഞ്ഞ ദിവസം ദീപികയെ ആശുപത്രിയിൽ പ്രസവത്തിന് വേണ്ടി പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഹോസ്പിറ്റലിൽ രണ്ടുപേരും വരുന്നതിന്റെ വീഡിയോയും ഇതിനോടൊപ്പം തന്നെ വൈറലായിരുന്നു അന്നുമുതൽ ആരാധകർ ഈ സന്തോഷവാർത്തയ്ക്ക് കാത്തിരിക്കുകയാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

വാർത്ത പുറത്ത് വന്നെങ്കിലും ഔദ്യോഗികമായി ദമ്പതികൾ ഈ സന്തോഷ വാർത്ത പ്രഖ്യാപിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ഏവരും. അതേ സമയം താരദമ്പതിമാർക്ക് ആശംസാപ്രവാഹമാണ്. പ്രസവസമയത്ത് വരുന്ന വാർത്തകളും നെഗറ്റീവ് കമൻ്റുകളൊന്നും നിങ്ങൾ കാര്യമാക്കേണ്ടതില്ലെന്നാണ് ആരാധകർ താരങ്ങളോട് പറയുന്നത്. അമ്മയും കുഞ്ഞും ആരോഗ്യമുള്ളവരായിരിക്കണം അതാണ് മുൻഗണനയെന്നും ചിലർ പറയുന്നു.

ദീപിക ഗർഭിണി ആയതിൽ പിന്നെ അവരുടെ ഓരോ ചെറിയ വാർത്തകളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇടയ്ക്ക് നടി ഗർഭിണിയല്ലെന്നും എന്തോ കെട്ടിവെച്ച് നടക്കുന്നതാണെന്നും വരെ കമന്റുകൾ വന്നു. മുൻപ് പല നടിമാരെ കുറിച്ചും വാർത്തകൾ വന്നിട്ടുണ്ടെങ്കിലും കള്ള ഗർഭമാണെന്ന പഴി കേൾക്കേണ്ടി വന്നത് ദീപികയ്ക്ക് മാത്രമാണ്.

എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് കഴിഞ്ഞ ദിവസം രൺവീറും ദീപികയും രംഗത്ത് വന്നത്. നിറവയറിലുള്ള ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങൾ താരങ്ങൾ പുറത്ത് വിട്ടു. വസ്ത്രമില്ലാതെയും ദീപികയുടെ നിറവയർ കാണുന്ന തരത്തിലുമാണ് ഫോട്ടോസ് പകർത്തിയത്.

baby girl born to deepika and ranveer

തങ്ങളുടെ ജീവിതത്തിൽ പുതിയൊരു മാറ്റം ഉണ്ടായി എന്നും ഒരു കുഞ്ഞ് അതിഥിക്കായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും ഫെബ്രുവരിയിൽ ആയിരുന്നു താരം അറിയിച്ചത്. കുഞ്ഞിന്റെ ജനനം സെപ്റ്റംബറിൽ ആയിരിക്കുമെന്നും സൂചിപ്പിച്ചിരുന്നു. ഗർഭിണിയായ ശേഷമുള്ള ദീപികയുടെ പെരുമാറ്റവും രീതികളും പലവിധം അഭ്യൂഹങ്ങൾക്കും കാരണമായിരുന്നു. ഹൈഹീൽഡ് ധരിച്ചു നടക്കുന്ന നടി ഒരിക്കലും ഗർഭിണി ആവില്ലെന്നും ഒരു അമ്മയാകാൻ പോകുന്ന സ്ത്രീയ്ക്ക് ഐശ്വര്യ ഉപയോഗിച്ച് കൂടാ എന്ന് തുടങ്ങി ഒട്ടനവധി കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിരുന്നു. ഇത്തരം പ്രചരണങ്ങളോടൊന്നും പ്രതികരിക്കാൻ ദമ്പതിമാർ തയ്യാറായില്ല. മാത്രമല്ല ദീപികയ്ക്ക് ജനിക്കാൻ പോകുന്നത് ആൺകുഞ്ഞാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കുഞ്ഞിന്റെ ജെൻഡർ അറിഞ്ഞിട്ടാണ് തയ്യാറെടുപ്പുകൾ ചെയ്യുന്നതെന്നും ആരാധകരിൽ ചിലർ വിമർശിച്ചിരുന്നു.