Actor Jayam Ravi And Wife Got Seperated

നടൻ ജയം രവിയും ഭാര്യയും വേർപിരിയുന്നു; സ്വകാര്യതയെ മാനിക്കണമെന്ന് താരം.

Actor Jayam Ravi And Wife Got Seperated: തമിഴ് നടൻ ജയം രവിയും ഭാര്യ ആരതിയും വേർപിരിയുന്നു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 15 വർഷം മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. രണ്ട് ആൺമക്കളുടെ മാതാപിതാക്കളാണിവർ. ഇരുവരും വേർപിരിയുന്ന കാര്യം ജയം രവി തന്നെയാണ് അറിയിച്ചത്. ആരതിയുമായുള്ള വിവാഹബന്ധം വേർപിരിയുന്ന തീരുമാനമെടുത്തത് ശ്രദ്ധാപൂർവം ആലോചിച്ച ശേഷമാണെന്ന് വിശദീകരിച്ച് തമിഴിലും ഇംഗ്ലീഷിലുമുള്ള കുറിപ്പും അദ്ദേഹം പങ്കുവെച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ആരതി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഫോട്ടോകൾ ഡിലീറ്റ് […]

Actor Jayam Ravi And Wife Got Seperated: തമിഴ് നടൻ ജയം രവിയും ഭാര്യ ആരതിയും വേർപിരിയുന്നു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 15 വർഷം മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. രണ്ട് ആൺമക്കളുടെ മാതാപിതാക്കളാണിവർ. ഇരുവരും വേർപിരിയുന്ന കാര്യം ജയം രവി തന്നെയാണ് അറിയിച്ചത്. ആരതിയുമായുള്ള വിവാഹബന്ധം വേർപിരിയുന്ന തീരുമാനമെടുത്തത് ശ്രദ്ധാപൂർവം ആലോചിച്ച ശേഷമാണെന്ന് വിശദീകരിച്ച് തമിഴിലും ഇംഗ്ലീഷിലുമുള്ള കുറിപ്പും അദ്ദേഹം പങ്കുവെച്ചു.

കുറച്ച് മാസങ്ങൾക്ക് മുമ്പ് ആരതി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഫോട്ടോകൾ ഡിലീറ്റ് ചെയ്ത‌തോടെ വേർപിരിയലിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. രവി തന്റെ എക്സ് പേജിൽ ഒരു പോസ്റ്റ്‌ ഇട്ടു. തന്റെ ആരാധകരോടും മാധ്യമങ്ങളോടും താൻ എങ്ങനെ സത്യസന്ധനായിരുന്നുവെന്ന് വിശദീകരിച്ചാണ് താരം കുറിച്ചത്. “ഭാരിച്ച ഹൃദയത്തോടെയാണ് ഞാൻ നിങ്ങളോടെല്ലാം സ്വകാര്യ അപ്ഡേറ്റ് പങ്കിടുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Actor Jayam Ravi And Wife Got Seperated

വളരെയധികം ചിന്തിച്ചു ചർച്ചകൾക്കും ശേഷമാണ് ആരതിയുമായുള്ള വിവാഹബന്ധം വേർപെടുത്താൻ തീരുമാനമെടുത്തത്. വ്യക്തിപരമായ കാരണങ്ങളാൽ ഉടലെടുത്തതാണ് ഈ തീരുമാനം. ആളുകൾ അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും ജയം രവി അഭ്യർത്ഥിച്ചു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെയും ഞങ്ങളുടെ കുടുംബാംഗങ്ങളെയും ബഹുമാനിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇക്കാര്യത്തിൽ എന്തെങ്കിലും അനുമാനങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

എന്റെ മുൻഗണന എല്ലായ്പ്പോഴും ഒന്നുതന്നെയാണ്. എന്റെ സിനിമകളിലൂടെ എൻ്റെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് സന്തോഷവും വിനോദവും നൽകുന്നത് തുടരും.ഞാൻ എപ്പോഴും നിങ്ങളുടെ ജയം രവിയായിരിക്കും. എൻ്റെ കരിയറിൽ ഉടനീളം ഒരു നടൻ എന്ന നിലയിൽ നിങ്ങളുടെ നിരന്തരമായ പിന്തുണ എനിക്ക് വേണം. വർഷങ്ങളായി നിങ്ങൾ എന്നിക്ക് നൽകിയ സ്നേഹത്തിന് ഞാൻ നന്ദിയുള്ളവനാണ് എന്നും കുറിച്ചു. ആരതിയും ജയം രവിയും വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ജയം രവിയും ഭാര്യ ആരതിയും 2009 ൽ ജൂണിലാണ് വിവാഹിതരായത്. ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളുടെ മാതാപിതാക്കളാണ് ഇവർ.