Iphone 16 Launch Today

‘ഇനി തിളങ്ങേണ്ട സമയം’ ; ഐഫോൺ 16 സീരീസ് ഇന്ന് പുറത്തിറങ്ങും.

Iphone 16 Launch Today: പുതിയ ഫീച്ചറുകളുമായി ആപ്പിൾ ഐഫോൺ 16 സീരീസ് ഇന്ന് പുറത്തിറങ്ങും. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് ആപ്പിളിന്‍റെ ‘ഇറ്റ്സ് ഗ്ലോടൈം’ ഇവന്‍റിന് അമേരിക്കയിലെ കാലിഫോർണിയയിൽ ലോഞ്ചിങ്.പതിനാറാം തലമുറ ഐഫോണുകൾ തിളങ്ങുമെന്നതാണ് ടെക് ലോകത്തിന്റെ പ്രതീക്ഷ. 16 സീരീസിലെ ടോപ് മോഡലിന് ഏകദേശം ഒന്നരലക്ഷം ഇന്ത്യൻ രൂപയ്ക്ക് മുകളിൽ വിലവരുമെന്നാണ് റിപ്പോർട്ട്‌. ടെക് ഭീമനായ അപ്പിളിന്റെ നെക്സ്റ്റ് ജനറേഷനിൽ ആരാധകർക്ക് പ്രതീക്ഷകളേറെയാണ്. ഐഫോൺ 16 സീരിസും ആപ്പിൾ വാച്ച് അടക്കമുള്ള ഗാഡ്ജെറ്റുകളുമാണ് ഇന്ന് […]

Iphone 16 Launch Today: പുതിയ ഫീച്ചറുകളുമായി ആപ്പിൾ ഐഫോൺ 16 സീരീസ് ഇന്ന് പുറത്തിറങ്ങും. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് ആപ്പിളിന്‍റെ ‘ഇറ്റ്സ് ഗ്ലോടൈം’ ഇവന്‍റിന് അമേരിക്കയിലെ കാലിഫോർണിയയിൽ ലോഞ്ചിങ്.
പതിനാറാം തലമുറ ഐഫോണുകൾ തിളങ്ങുമെന്നതാണ് ടെക് ലോകത്തിന്റെ പ്രതീക്ഷ.

16 സീരീസിലെ ടോപ് മോഡലിന് ഏകദേശം ഒന്നരലക്ഷം ഇന്ത്യൻ രൂപയ്ക്ക് മുകളിൽ വിലവരുമെന്നാണ് റിപ്പോർട്ട്‌. ടെക് ഭീമനായ അപ്പിളിന്റെ നെക്സ്റ്റ് ജനറേഷനിൽ ആരാധകർക്ക് പ്രതീക്ഷകളേറെയാണ്. ഐഫോൺ 16 സീരിസും ആപ്പിൾ വാച്ച് അടക്കമുള്ള ഗാഡ്ജെറ്റുകളുമാണ് ഇന്ന് ലോഞ്ച് ചെയ്യുന്നത്. എ 18 ചിപ്പ് സെറ്റിലായിരിക്കും ഐഫോൺ 16 സീരീസെത്തുക.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഐഫോൺ 16 ന് യുഎസ് മാർക്കറ്റിൽ ഇന്ത്യൻ വില 67100 രൂപയും 16 പ്ലസിന് 75500 രൂപയും 16 പ്രോയ്ക്ക് 92300 രൂപയും പ്രൊമാക്സിന് 100700 രൂപയുമാണ്. എന്നാൽ ഇത് ഇന്ത്യൻ വിപണിയിലെത്തുമ്പോൾ വില ഇതിലും കൂടുമെന്നാണ് റിപ്പോർട്ട്‌. പ്രൊമാക്‌സിന് ഏകദേശം ഒന്നര ലക്ഷത്തിലേറെ രൂപ വിലവരും. ആപ്പിൾ എഐ ആയ ആപ്പിൾ ഇന്റലിജൻസിന്റെ വിശദാംശങ്ങളും ചടങ്ങിൽ പുറത്തുവിടുമെന്നാണ് പറഞ്ഞത്