fea 21 min 1

രാഷ്ട്രിയത്തിൽ ഇറങ്ങിയാൽ പിന്നെ വിജയിയെ ഏറെ മിസ്സ്‌ ചെയ്യും, സുഹൃത്തിനെ കുറിച്ച് പറഞ്ഞു പ്രഭു ദേവ

prabhudeva speaks about vijay: നീണ്ട കാലത്തെ സിനിമ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയ ജീവിതത്തിലേക്ക് കാലെടുത്തു വക്കുകയാണ് വിജയ്. നടൻ വിജയുടെ സിനിമകളെ താൻ ഏറെ മിസ് ചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ് നടൻ പ്രഭുദേവ. തന്റെ ഏറ്റവും പുതിയ ചിത്രമായ പെട്ട റാപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ ആണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. “ഡാൻസ്, ആക്ഷൻ, റൊമാൻസ് അങ്ങനെ എല്ലാ ഘടകങ്ങളും അടങ്ങിയ എന്റർടെയ്ൻമെന്റ് പാക്കേജ് ആണ് വിജയ്. അതുകൊണ്ടാണ് എല്ലാവരും അദ്ദേഹത്തെ ഇത്രയും സ്നേഹിക്കുന്നത്. അദ്ദേഹം സിനിമ […]

prabhudeva speaks about vijay: നീണ്ട കാലത്തെ സിനിമ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയ ജീവിതത്തിലേക്ക് കാലെടുത്തു വക്കുകയാണ് വിജയ്. നടൻ വിജയുടെ സിനിമകളെ താൻ ഏറെ മിസ് ചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ് നടൻ പ്രഭുദേവ. തന്റെ ഏറ്റവും പുതിയ ചിത്രമായ പെട്ട റാപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ ആണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

“ഡാൻസ്, ആക്ഷൻ, റൊമാൻസ് അങ്ങനെ എല്ലാ ഘടകങ്ങളും അടങ്ങിയ എന്റർടെയ്ൻമെന്റ് പാക്കേജ് ആണ് വിജയ്. അതുകൊണ്ടാണ് എല്ലാവരും അദ്ദേഹത്തെ ഇത്രയും സ്നേഹിക്കുന്നത്. അദ്ദേഹം സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ നമ്മളെല്ലാവരും അദ്ദേഹത്തെ വളരെ അധികം മിസ്സ്‌ ചെയ്യും” എന്ന് പ്രഭുദേവ പറയുന്നു. താൻ മലയാളം ചിത്രങ്ങളെയും ഇഷ്ടപ്പെടുന്നുണ്ട്. ഒടുവിൽ കണ്ടതിൽ വച്ച് ഏറെ ഇഷ്‌ടപ്പെട്ട ചിത്രം ഉർവശിയും പാർവതിയും അഭിനയിച്ച ഉള്ളൊഴുക്ക് ആണെന്നും പ്രഭുദേവ
പറഞ്ഞു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

താൻ നായകൻ ആകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അച്ഛൻ കാരണം സിനിമയിൽ നായകനായ ആളാണ് താനെന്നും പ്രഭുദേവ പറഞ്ഞു. ‘ആദ്യത്തെ രണ്ടുമൂന്ന് ചിത്രങ്ങളിൽ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. കോറിയോഗ്രഫി ചെയ്യുന്നത് കുഴപ്പമില്ലായിരുന്നു രണ്ടുമൂന്ന് ദിവസം കൂടുമ്പോൾ വീട്ടിലെത്താം. എന്നാൽ നായകനായാൽ ദിവസങ്ങളോളം മാറി നിൽക്കണം. ചെറിയ പ്രായത്തിൽ ആണ് സിനിമയിലെത്തിയത്. നായകനായി ചെയ്യുന്ന സമയത്ത് പത്തൊമ്പതോ ഇരുപതോ വയസാണ്. അപ്പോൾ അച്ഛനേയും അമ്മയേയും മിസ് ചെയ്തിരുന്നു.

prabhudeva speaks about vijay

അതിനാൽ നായകൻ ആകണമെന്ന് ആഗ്രഹം ഇല്ലായിരുന്നു. ഒരു നാല് സിനിമ ചെയ്ത് കഴിഞ്ഞപ്പോഴാണ് ശരിയായത് ’ എന്നും പ്രഭുദേവ പറയുന്നു. എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പെട്ട റാപ്പിൽ. ചിത്രത്തിൽ വേദികയാണ് നായികയായെത്തുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രം സെപ്റ്റംബർ 27ന് തിയറ്ററുകളിൽ എത്തും.

Read also: ദീപിക പദുക്കോൺ അമ്മയായി! പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായി രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും