Rain Updates In Kerala

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തുടരും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

Rain Updates In Kerala: കേരളത്തിൽ പലയിടങ്ങളിലായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത വരും മണിക്കൂറുകളിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. Advertisement Kerala Prime News […]

Rain Updates In Kerala: കേരളത്തിൽ പലയിടങ്ങളിലായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത വരും മണിക്കൂറുകളിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ശക്തമായ മഴയും കാറ്റും വരും മണിക്കൂറുകളിൽ രൂപം കൊള്ളും. അതിനാൽ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിലും മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

ഞായറാഴ്ച 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് കാസർകോട് കണ്ണൂർ ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലേർട് പ്രഖ്യാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരും എന്നാണ് റിപ്പോർട്ട്.