15th Anniversary Of Dubai Metro

15 വർഷം പിന്നിട്ട് ദുബായ് മെട്രോ; പണവും സമയവും ലഭിച്ചു ജീവിതങ്ങൾ.

15th Anniversary Of Dubai Metro: ദുബായ് മെട്രോ 15 വർഷങ്ങൾ പിന്നിടുന്നു. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു മരുഭൂമിയിലെ പൊടിമണലിനു മേൽ മെട്രോ പണിയുന്നത്. കോൺക്രീറ്റ് തൂണുകൾ ഉറപ്പിച്ച് ദുബായ് മെട്രോ ഓടിത്തുടങ്ങിയപ്പോൾ പ്രവാസലോകത്തിന്റെ ചരിത്രംകൂടിയാണ് ഉണർന്നത്. ആ മണ്ണിൽ മെട്രോ ഓടിതുടങ്ങുമ്പോൾ പറയാനുള്ളത് യാത്ര സൗകര്യത്തിന്റെ മാറ്റം കൂടിയാണ്. ഇത്ര വലിയ നഗരത്തിൽ ഗതാഗതത്തിനായി ബസുകളും കാറുകളും മാത്രമായിരുന്നു. ഒരു സ്‌ഥലത്തു നിന്ന് മറ്റൊന്നിലേക്കുള്ള ദൂരം കിലോമീറ്ററിനു പകരം സമയത്തിലായിരുന്നു അളന്നിരുന്നത്. ദുബായ് വാസികളും മറ്റുരാജ്യങ്ങളിൽ […]

15th Anniversary Of Dubai Metro: ദുബായ് മെട്രോ 15 വർഷങ്ങൾ പിന്നിടുന്നു. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു മരുഭൂമിയിലെ പൊടിമണലിനു മേൽ മെട്രോ പണിയുന്നത്. കോൺക്രീറ്റ് തൂണുകൾ ഉറപ്പിച്ച് ദുബായ് മെട്രോ ഓടിത്തുടങ്ങിയപ്പോൾ പ്രവാസലോകത്തിന്റെ ചരിത്രംകൂടിയാണ് ഉണർന്നത്. ആ മണ്ണിൽ മെട്രോ ഓടിതുടങ്ങുമ്പോൾ പറയാനുള്ളത് യാത്ര സൗകര്യത്തിന്റെ മാറ്റം കൂടിയാണ്. ഇത്ര വലിയ നഗരത്തിൽ ഗതാഗതത്തിനായി ബസുകളും കാറുകളും മാത്രമായിരുന്നു.

ഒരു സ്‌ഥലത്തു നിന്ന് മറ്റൊന്നിലേക്കുള്ള ദൂരം കിലോമീറ്ററിനു പകരം സമയത്തിലായിരുന്നു അളന്നിരുന്നത്. ദുബായ് വാസികളും മറ്റുരാജ്യങ്ങളിൽ നിനുമുള്ള പ്രവാസികളും അടങ്ങി നിരവധി യാത്രകരാണ് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. 12വരിപ്പാപാതയിലും തിങ്ങിഞെരുങ്ങിയാണ് വാഹനങ്ങളിൽ യാത്ര. മണിക്കൂറുകൾ ചെലവഴിക്കേണ്ടിവന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. സമയത്ത് ഓഫിസിൽ പോകാൻ പാടുപെട്ടവരും ദൂരെ പോകാൻ പാടുപെട്ടവരും ദൂരെ മെച്ചപ്പെട്ട ജോലി ലഭിച്ചിട്ടും യാത്ര ചെയ്‌ത് എത്താൻ കഴിയാത്തതിന്റെ പേരിൽ അവസരം കളഞ്ഞവരും ഇക്കൂട്ടത്തിൽ ഉണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

15th Anniversary Of Dubai Metro

എന്നാൽ 15 വർഷം മുൻപത്തെ ദുബായ് അല്ല ഇപ്പോൾ. യാത്രയിൽ വലഞ്ഞ ജീവിതങ്ങൾക്കു മുകളിലൂടെയാണ് അതിവേഗ മെട്രോ പാത ഉയർന്നത്. ഇന്ന് മെട്രോ സ്റ്റേഷനുകൾക്കു ചുറ്റിലുമായി തന്നെ നിരവധി സ്ഥാപങ്ങൾ ഉയർന്നു. ദുബായ് വിമാനത്താവളത്തിലേക്കു പോകുന്നതിനും വരുന്നതിനും ഏറ്റവും സുരക്ഷിതമായ ഗതാഗതമായി ദുബായ് മെട്രോ വളർന്നു. വിമാനത്താവളത്തിൽ വണ്ടി കാത്തുനിൽക്കേണ്ട അവസ്ഥയും കൂട്ടിക്കൊണ്ടു വരേണ്ട അവസ്ഥയും പിനീട്‌ ഉണ്ടായിട്ടില്ല. വിമാനം ഇറങ്ങി നേരെ മെട്രോയിലേക്കു നടക്കാം. അടുത്ത സ്റ്റേഷനിലേക്ക് മിനിമം നിരക്കായ 3 ദിർഹത്തിനു യാത്ര ചെയ്യാം. ഇതേ ദൂരത്തിൽ ടാക്സിക്ക് 20 ദിർഹമാണ് കുറഞ്ഞ നിരക്ക്. ഇത് യാത്രാസമയത്തിൽ മാത്രമല്ല പണത്തിലും ഗുണം മാത്രം.

അവധിക്കാലത്തു വിനോദസഞ്ചാരത്തിനും മെട്രോ കൂട്ടായി. ഏറ്റവും കുറഞ്ഞത് 3 ദിർഹവും പരമാവധി 7.5 ദിർഹവുമാണ് മെട്രോ നിരക്ക്. ഗതാഗതക്കുരുക്കിൽ കിടക്കുന്നതിന്റെ ഭാഗമായി സമയവും ഇന്ധനവും നഷ്ട്ടപെടാതിരിക്കാൻ പലരും തൊട്ടടുത്ത മെട്രോ സ്റ്റേഷനിൽ വാഹനമിട്ട് തുടർയാത മെട്രോയിൽ ചെയ്യാൻ തുടങ്ങി.സമയലാഭത്തിനും ആയിരങ്ങൾ സാക്ഷിയായി. യാത്രയുടെ ചെലവിലും വലിയ കുറവാണ് മെട്രോ ഉണ്ടാക്കിയത്. ബസിലും മെട്രോയിലും ടിക്കറ്റ് നിരക്ക് സമാനമാണെങ്കിലും സമയം അങ്ങനെയല്ല. കൃത്യസമയത് ബസ്സ് എത്തണമെന്നില്ല. എന്നാൽ മെട്രോ സമയം കൃത്യമാണ്. 15 വർഷം മുൻപ് കേവലം ആയിരങ്ങൾ മാത്രമാണ് മെട്രോയെ യാത്രാമാർഗമായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ഒരു ദിവസത്തെ ശരാശരി യാത്രക്കാരുടെ എണ്ണം 7 ലക്ഷത്തിലധികമാണ്. പുലർച്ചെ 5ന് ഓടിത്തുടങ്ങുന്ന മെട്രോ രാത്രി 12നു സർവീസ് അവസാനിപ്പിക്കും. അതുവരെയും തിരക്കു തുടരും.