Gold Updates Today

മാറ്റമില്ലാതെ പൊന്ന്; സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല.

Gold Updates Today: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 53,440 രൂപ വിലയാണ് ഇന്ന്. ഗ്രാമിന് 6680 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5540 രൂപ വിലയാണ്.വെള്ളിയുടെ വില ഗ്രാമിന് 90 രൂപ എന്ന നിരക്കില്‍ തുടരുന്നു.സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. സെപ്റ്റംബർ 1 ന് ഒരു പവന് സ്വർണത്തിന്റെ വില 53560 ആയിരുന്നു. സെപ്റ്റംബർ 2 ന് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 53360 ആയിട്ടുണ്ട്. ശേഷം […]

Gold Updates Today: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 53,440 രൂപ വിലയാണ് ഇന്ന്. ഗ്രാമിന് 6680 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5540 രൂപ വിലയാണ്.വെള്ളിയുടെ വില ഗ്രാമിന് 90 രൂപ എന്ന നിരക്കില്‍ തുടരുന്നു.സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. സെപ്റ്റംബർ 1 ന് ഒരു പവന് സ്വർണത്തിന്റെ വില 53560 ആയിരുന്നു.

സെപ്റ്റംബർ 2 ന് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 53360 ആയിട്ടുണ്ട്. ശേഷം സെപ്റ്റംബർ 3,4,5 നും സ്വർണ വിലയിൽ ഒരു മാറ്റവുമില്ലാതെ 53360 തന്നെ തുടരുകയാണ് ഉണ്ടായത്. എന്നാൽ സെപ്റ്റംബർ 6 ന് ഈ മാസത്തെ റെക്കോർഡ് വിലയിലായിരുന്നു സ്വർണ്ണത്തിന്. സെപ്റ്റംബർ 7ന് ചെറിയതോതിൽ വില കുറഞ്ഞിരുന്നു. സെപ്റ്റംബര്‍ രണ്ട് മുതല്‍ അഞ്ച് വരെ ഒരു പവന്‍ സ്വര്‍ണത്തിന്റെ കേരളത്തിലെ വില 53360 രൂപയായിരുന്നു. പിന്നീട് 400 രൂപ വര്‍ധിച്ചെങ്കിലും തൊട്ടടുത്ത ദിവസം 320 രൂപ കുറഞ്ഞിട്ടാണ് 53440 രൂപയിലെത്തിയത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഈ വിലയില്‍ തുടരുന്നത്.20 ദിവസത്തിനിടെ 3000 രൂപയോളം വർദ്ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53720 രൂപയിലേക്ക് സ്വർണ്ണവില എത്തിയിരുന്നു. എന്നാൽ പിന്നീട് വരും ദിവസങ്ങളിൽ സ്വർണ്ണവില നേരിയ തോതിൽ കുറയാൻ തുടങ്ങി. തുടർന്ന് നാല് ദിവസമായി അനക്കം ഇല്ലായിരുന്ന സ്വർണ്ണവില സെപ്റ്റംബർ ആറിന് വർദ്ധിക്കുകയായിരുന്നു. ശേഷം വീണ്ടും വില കുറയുകയായിരുന്നു.ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

എന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് നിലവിൽ വില നിർണ്ണയിക്കുന്നത് . ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വില കുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും.യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണ വില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം.