fea 28 min

മലയാളികളുടെ ലേഡി സൂപ്പർസ്റ്റാറിന് ഇന്ന് ജന്മദിനം, ആശംസകളുമായി ആരാധകരും സഹതാരങ്ങളും

happy birthday to manju warier: മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർക്ക് ഇന്ന് പിറന്നാൾ. സിനിമ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും തന്റെതായ നിലപാടുകൊണ്ട് പ്രേക്ഷകർക്കിടയിൽ ഒരൽപ്പം പോലും നിരാശ ഉണ്ടാക്കിയെടുത്തിട്ടില്ല. ജീവിതത്തിൽ ഒട്ടേറെ പ്രതിസന്ധി രൂപപ്പെട്ടിട്ടും തളരാതെ സ്വധൈര്യം മുന്നോട്ട് പോകുകയാണ് താരം. മലയാളം തമിഴ് തുടങ്ങി ഭാഷകളിലും താരം ഇപ്പോൾ ചുവടുറപ്പിച്ചിട്ടുണ്ട്. താരം ഇപ്പോൾ 45ആം വയസിലെത്തി നിൽക്കുമ്പോഴും പ്രേക്ഷകർക്ക് അവരോടുള്ള സ്നേഹം കൂടുക മാത്രമാണ് ചെയ്യുന്നത്. പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് മഞ്ജുവിന് […]

happy birthday to manju warier: മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർക്ക് ഇന്ന് പിറന്നാൾ. സിനിമ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും തന്റെതായ നിലപാടുകൊണ്ട് പ്രേക്ഷകർക്കിടയിൽ ഒരൽപ്പം പോലും നിരാശ ഉണ്ടാക്കിയെടുത്തിട്ടില്ല. ജീവിതത്തിൽ ഒട്ടേറെ പ്രതിസന്ധി രൂപപ്പെട്ടിട്ടും തളരാതെ സ്വധൈര്യം മുന്നോട്ട് പോകുകയാണ് താരം. മലയാളം തമിഴ് തുടങ്ങി ഭാഷകളിലും താരം ഇപ്പോൾ ചുവടുറപ്പിച്ചിട്ടുണ്ട്. താരം ഇപ്പോൾ 45ആം വയസിലെത്തി നിൽക്കുമ്പോഴും പ്രേക്ഷകർക്ക് അവരോടുള്ള സ്നേഹം കൂടുക മാത്രമാണ് ചെയ്യുന്നത്. പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് മഞ്ജുവിന് ആശംസയുമായി എത്തിയിരിക്കുന്നത്.

1995ൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും താരം സ്വന്തമാക്കി. സമ്മർ ഇൻ ബത്ലഹേത്തിൽ കളിച്ചും ചിരിച്ചും അവസാനം നോവ് സമ്മാനിച്ചു. ആറാം തമ്പുരാനിൽ നടൻ വേഷത്തിൽ പ്രേക്ഷകരുടെ ഹൃദയം കവർന്നു. തുടർന്ന് പത്രം, ദില്ലിവാല രാജകുമാരൻ, കളിവീട്, കളിയാട്ടം, കുടമാറ്റം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛൻ, പ്രണയവർണ്ണങ്ങൾ, കന്മദം തുടങ്ങി നിരവധി ചിത്രങ്ങൾ സമ്മാനിച്ചു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ins 1 min

വിവാഹ ശേഷം സിനിമയിൽ നിന്ന് ഒരു ഇടവേളയെടുത്ത മഞ്ജു 2014ൽ ഹൗ ഓൾഡ് ആർയു എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നു. നിരവധി കഥാപാത്രങ്ങളിലൂടെ അത്ഭുതപ്പെടുത്തിയ മഞ്ജു പുരയിടവേളക്കുശേഷമാണ് സിനിമയിൽ സജീവമായത്. സോഷ്യൽ മിഡിയിലും താരം ഇപ്പോൾ ആക്റ്റീവ് ആണ്. കുഞ്ഞുടുപ്പും വ്യത്യസ്ത ഹെയർ സ്റ്റൈലും നൽകികൊണ്ടുള്ള ഫോട്ടോ ഷൂട്ടും ആരാധകർ ഏറ്റെടുക്കാറുണ്ട്. അസുരൻ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചിരുന്നു. വളരെ ഹൃദയ സ്പർശിയായ ചിത്രമായിരുന്നു അസുരൻ.

happy birthday to manju warier

ഇപ്പോളിത ആരാധകരെ ഞെട്ടിച്ചുകൊണ്ട് മഞ്ജുവിൻ്റെ വേട്ടയാനിൽ നിന്നുള്ള ആദ്യ ട്രാക്ക് ഇന്നലെ പുറത്തിറങ്ങി. മഞ്ജുവിൻ്റെ തകർപ്പൻ ന‍ൃത്തച്ചുവടുകളായിരുന്നു പപാട്ടിൽ. മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, അനിരുദ്ധ് രവിചന്ദർ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മഞ്ജു വാര്യരെ കൂടാതെ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, കിഷോർ, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു .

Read also: നടൻ ജയം രവിയും ഭാര്യയും വേർപിരിയുന്നു; സ്വകാര്യതയെ മാനിക്കണമെന്ന് താരം.