Ponnamma Babu About Hema Committee Report

അന്ന് ഞങ്ങൾക്ക് വേണ്ടി സംസാരിച്ചത് ആ താരം ആയിരുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മനസ് തുറന്നു പൊന്നമ്മ ബാബു.

Ponnamma Babu About Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് പ്രതികരണങ്ങളുമായി വന്നിരുന്നത്. അമ്മ സംഘടനയിൽ പാർവതി തിരുവോത്ത് സംസാരിച്ചതിന് പറ്റി പറയുകയാണ് പൊന്നമ്മ ബാബു. മലയാള സിനിമയുടെ സെറ്റിൽ പ്രധാന താരങ്ങൾക്ക് അല്ലാതെ മറ്റ് സഹ അഭിനേതാക്കൾക്കും ബാത്റൂം സൗകര്യം വേണമെന്ന് ആദ്യം പറഞ്ഞ വ്യക്തി പാർവതി തിരുവോത്ത് ആണെന്ന് പൊന്നമ്മ ബാബു പറയുന്നു. അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൊന്നമ്മ ഇക്കാര്യം പറഞ്ഞത്. […]

Ponnamma Babu About Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് പ്രതികരണങ്ങളുമായി വന്നിരുന്നത്. അമ്മ സംഘടനയിൽ പാർവതി തിരുവോത്ത് സംസാരിച്ചതിന് പറ്റി പറയുകയാണ് പൊന്നമ്മ ബാബു. മലയാള സിനിമയുടെ സെറ്റിൽ പ്രധാന താരങ്ങൾക്ക് അല്ലാതെ മറ്റ് സഹ അഭിനേതാക്കൾക്കും ബാത്റൂം സൗകര്യം വേണമെന്ന് ആദ്യം പറഞ്ഞ വ്യക്തി പാർവതി തിരുവോത്ത് ആണെന്ന് പൊന്നമ്മ ബാബു പറയുന്നു. അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൊന്നമ്മ ഇക്കാര്യം പറഞ്ഞത്. സ്ത്രീകൾക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിക്കാം എന്ന് അമ്മ സംഘടന എപ്പോഴും പറയുമെങ്കിലും ആരും അങ്ങനെ ഒന്നും പറയാറില്ല. എന്നാൽ ഒരിക്കൽ പാർവതി അത് പറഞ്ഞപ്പോൾ തനിക്ക് വളരെ സന്തോഷം തോന്നി എന്നും പൊന്നമ്മ പറയുന്നു.

അപ്പോൾ തന്നെ അതിനു വേണ്ട പരിഹാരം കാണാമെന്ന് സംഘടന പറഞ്ഞു. അതിനുശേഷം സെറ്റുകളിൽ രണ്ടും മൂന്നും കാരവാനുകൾ കൂടുതൽ വരുകയും ചെയ്തുവെന്നും പൊന്നമ്മ കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് സംസാരിക്കാൻ അമ്മ എപ്പോഴും ഒരു ഇടം നൽകും. എന്നാൽ ആരും ഒന്നും പറയാറില്ല. ഇപ്പോഴും പറയുന്നത് ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ വന്നിട്ട് പറയാം എന്ന്. അങ്ങനെ ഒരു ദിവസം ആ കൂട്ടത്തിൽ നിന്ന് ഒരു കുട്ടി വന്നു സംസാരിച്ചു പാർവതി തിരുവോത്ത് ആയിരുന്നു അത്. ആ കുട്ടി അന്ന് അമ്മയിലുള്ള സമയമായിരുന്നു. ബാത്റൂമിന്റെ കാര്യമായിരുന്നു കുട്ടി പറഞ്ഞത്. അതു പറഞ്ഞു കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ ഞാൻ പറഞ്ഞു മോളെ നന്നായിട്ടുണ്ട് നീ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടെന്ന്. അതുവരെ എന്റെ ഒന്നും ചിന്തയിൽ പോലും പോകാത്ത കാര്യമായിരുന്നു അത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Ponnamma Babu About Hema Committee Report

കാരവാന് സൗകര്യങ്ങൾ നായികമാർക്കല്ലാതെ കൂടെയുള്ള സഹ അഭിനേതാക്കൾക്കും വേണമെന്നും ബാത്റൂമിൽ പോകാനുള്ള സൗകര്യം എല്ലാവർക്കും ഉണ്ടാകണമെന്ന് പാർവതി തിരുത്ത് അമ്മയിൽ ആവശ്യം ഉന്നയിച്ചിരുന്നു. അത് പരിഹരിക്കാം തീർച്ചയായും അതിന് വേണ്ടത് ചെയ്യാം എന്നും അവിടെ അപ്പോൾ തന്നെ ഉത്തരവും കൊടുത്തു. അതിനുശേഷം എല്ലാ സിനിമ ഷൂട്ടിംഗ് ലൊക്കേഷനിലും രണ്ടും മൂന്നും കാരവാന് സൗകര്യങ്ങൾ ഒരുക്കിയിരുന്നുവെന്നും പൊന്നമ്മ ബാബു അഭിമുഖത്തിൽ പറഞ്ഞു. അമ്മ എന്ന സംഘടയില്‍ 222 സ്ത്രീകള്‍ ഉണ്ട് എന്നാല്‍ അതില്‍ ആരെയും ഹേമ കമ്മീഷന്‍ മൊഴി നല്‍കാന്‍ വിളിച്ചില്ലെന്ന് പൊന്നമ്മ ബാബു പറഞ്ഞു. അവരെ ഞാൻ വേറെ കാണുന്നില്ല അവരും ഞങ്ങളുടെ സംഘടനയിൽ ഉള്ള ആൾക്കാരാണ്. ഞങ്ങളുടെ സഹോദരിമാർ തന്നെയാണ് അവർ. എന്നാൽ അവർ അങ്ങനെയൊരു സംഘടന തുടങ്ങിയപ്പോൾ ഞങ്ങളെ പോലെയുള്ള ആൾക്കാരെ അതിലേക്ക് വിളിച്ചില്ല എന്നും പൊന്നമ്മ പറഞ്ഞു.ഡബ്ല്യുസിസി ഇതുവരെ ഏതെങ്കിലും സ്ത്രീയുടെ കണ്ണീരൊപ്പിയിട്ടുണ്ടോയെന്നും പൊന്നമ്മ ബാബു അഭിമുഖത്തിനിടെ ചോദിക്കുന്നു.

ഡബ്ല്യുസിസി തുടങ്ങുന്ന സമയത്ത് ഞങ്ങളോട് ആരും അതില്‍ ചേരുന്നോ എന്ന് ചോദിച്ചില്ല. ഡബ്ല്യുസിസി തുടങ്ങുമ്പോള്‍ അതിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് മമ്മൂട്ടിയാണ്. സ്ത്രീകള്‍ക്ക് വേണ്ടി ഒരു സംഘടന തുടങ്ങുന്നു നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയണം എന്ന സപ്പോർട്ട് നൽകിയത് മമ്മൂട്ടിയാണ് എന്നും പൊന്നമ്മ പറഞ്ഞു.അമ്മയിൽ രണ്ട് തട്ടിലാണ് ആളുകൾ എന്നത് തെറ്റാണ് അതൊക്കെ വെറും വാർത്തയാണ് ഞങ്ങൾ എന്നും ഒന്നിച്ചാണ്. അതിജീവിവിതക്കൊപ്പം തന്നെയാണ് ഞങ്ങൾ എന്നും കുറ്റം ചെയ്തയാൾ കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെട്ടാൽ അന്ന് ഞങ്ങൾ ചെരിപ്പിട്ട് അടിക്കും എന്നും പൊന്നമ്മ ബാബു പറഞ്ഞു.സിനിമയിൽ ഒരു പവർ ഗ്രൂപ്പ് ഇല്ല. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അത് ഞാങ്ങളുടെ മമ്മൂക്കയും ലാലേട്ടനുമാണ്.അല്ലാതെ പവർ ഗ്രൂപ്പ് എന്ന് പറയുന്നത് വെറുതെയാണ്.ഞങ്ങൾക്ക് എന്നും പവർ മമ്മൂക്കയും ലാലേട്ടനും ആണെന്ന് പൊന്നമ്മ പറയുന്നു.