Gold Updates Today

കുതിച്ചുയർന്ന് പൊന്നിൻ വില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

Gold Updates Today: നാല് ദിവസത്തിന് ശേഷം സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധന. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവന് 53,720 രൂപയും, ഗ്രാമിന് 6,715 രൂപയുമാണ് വില. ഇത് ഈ മാസത്തെ രണ്ടാമത്തെ ഉയർന്ന വിലയാണ്. മൂന്ന് ദിവസം വിലയിൽ മാറ്റമില്ലാതെ നിന്നിരുന്നു. ശേഷമാണ് വർധനയുണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6715രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5565 രൂപയാണ്. കേരളത്തിലെ […]

Gold Updates Today: നാല് ദിവസത്തിന് ശേഷം സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധന. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവന് 53,720 രൂപയും, ഗ്രാമിന് 6,715 രൂപയുമാണ് വില. ഇത് ഈ മാസത്തെ രണ്ടാമത്തെ ഉയർന്ന വിലയാണ്. മൂന്ന് ദിവസം വിലയിൽ മാറ്റമില്ലാതെ നിന്നിരുന്നു. ശേഷമാണ് വർധനയുണ്ടായിരിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6715രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5565 രൂപയാണ്. കേരളത്തിലെ വെള്ളി വിലയിലും ഇന്ന് ഉയർന്നു. ആഗോള തലത്തിൽ സ്വർണ്ണം 2,500 ഡോളർ മറികടന്നാണ് വ്യാപാരം നടക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച, പവന് 53,760 രൂപയും, ഗ്രാമിന് 6,720 രൂപയുമായിരുന്നു വില. ഇത് സെപ്ത‌ംബറിലെ ഉയർന്ന നിരക്കാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഒരു ഗ്രാം വെള്ളിക്ക് 91.10 രൂപയാണ് വില. 8 ഗ്രാമിന് 728.80 രൂപയും 10 ഗ്രാമിന് 911 രൂപയും 100 ഗ്രാമിന് 9,110 രൂപയുമാണ്. ഒരു കിലോഗ്രാമിന് 91,100 രൂപയുമാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കൂടിയത്. സെപ്റ്റംബർ 8,9,10 തിയതികളിൽ 53440 രൂപയായിരുന്നു വില. മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന വിലയാണ് ഇന്ന് വർധിച്ചത്. സെപ്റ്റംബർ 7ന് പവന് 400 രൂപ കുറഞ്ഞിരുന്നു.