PSC Placements In One Year

പി എസ് സി നിയമനത്തിൽ കേരളം തന്നെ നമ്പർ വൺ; ഒരുവർഷം നിയമിച്ചത് 34,110 പേരെ.

PSC Placements In One Year: കേരളം നമ്പർ വൺ തന്നെ. ഇന്ത്യയിൽ പി എസ് സികളിൽ ഏറ്റവും കുടുതൽ നിയമനം നടത്തിയത് കേരള പിഎസ്‍സിയെന്ന് റിപ്പോർട്ട്‌. യുപിഎസ്‍സിയുടെ ന്യൂസ് ലെറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ 34,110 നിയമന ശുപാർശകളാണ് കേരള പിഎസ്‍സി നൽകിയതെന്ന് യുപിഎസ്‍സി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 18964 പേർക്കാണ് കഴിഞ്ഞ ആറ് മാസത്തിൽ നിയമനം നൽകിയത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും നടത്തിയ നിയമനങ്ങളുടെ പകുതിയിലധികവും കേരളത്തിലാണ്. കേരളം കഴിഞ്ഞാൽ […]

PSC Placements In One Year: കേരളം നമ്പർ വൺ തന്നെ. ഇന്ത്യയിൽ പി എസ് സികളിൽ ഏറ്റവും കുടുതൽ നിയമനം നടത്തിയത് കേരള പിഎസ്‍സിയെന്ന് റിപ്പോർട്ട്‌. യുപിഎസ്‍സിയുടെ ന്യൂസ് ലെറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ 34,110 നിയമന ശുപാർശകളാണ് കേരള പിഎസ്‍സി നൽകിയതെന്ന് യുപിഎസ്‍സി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 18964 പേർക്കാണ് കഴിഞ്ഞ ആറ് മാസത്തിൽ നിയമനം നൽകിയത്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും നടത്തിയ നിയമനങ്ങളുടെ പകുതിയിലധികവും കേരളത്തിലാണ്. കേരളം കഴിഞ്ഞാൽ പിന്നെ ഒഡിഷ പിഎസ്‍സിയാണ് ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തിയത്. 6791 നിയമന ഉത്തരവുകളാണ് ഒഡിഷ നൽകിയത്. ഏറ്റവും കുറവ് നിയമനം നടത്തിയത് കർണാടക പിഎസ്‍സിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വെറും ആറ് നിയമനങ്ങളാണ് കർണാടക പിഎസ്‍സി നടത്തിയത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

മാത്രമല്ല ഒറ്റ നിയമനം പോലും കഴിഞ്ഞ ആറ് മാസത്തിനിടയിൽ കർണാടക നടത്തിയില്ല. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാൻ നടത്തിയത് 3062 നിയമനം മാത്രം. അതേസമയം ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ 4120 നിയമന ശുപാർശ മാത്രമാണ് നടത്തിയത്. കേരള പിഎസ്‍സി നിയമനം നടത്തിയതിൽ 11,921 പേർ ഒബിസി വിഭാഗത്തിൽനിന്നുള്ളവരും 2,673 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നും 2,260 പേർ പട്ടികവർ​ഗം വിഭാഗത്തിൽ നിന്നും 17,256 പേർ ജനറൽ വിഭാ​ഗക്കാരുമാണ്.

കേരള പിഎസ്‍സിക്ക് അപേക്ഷ നൽകിയത് 6140201 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽ പിഎസ്‍‍സിക്ക് പുറമെ റിക്രൂട്ടിങ് ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അവിടങ്ങളിൽ പിഎസ്‍സി നിയമനം കുറവാണ്. എന്നാൽ, കേരളത്തിൽ മിക്ക സർക്കാർ ജോലികളിലും പിഎസ്‍സി വഴിയാണ് നിയമനം. മിക്ക സംസ്ഥാനങ്ങളിലും പിഎസ്‍സി ഇതര ഏജൻസികളാണ് പൊലീസ്, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയ പ്രധാന മേഖലകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നത്.