Wayanad Vellaramkunnu Accident Case

വയനാട് വെള്ളാരം കുന്നിൽ വാഹനാപകടം ; മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കുടുംബത്തിലെ 9 പേർ നഷ്ട‌മായ ശ്രുതിയ്ക്ക് പരുക്ക്.

Wayanad Vellaramkunnu Accident Case: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കുടുംബത്തിലെ 9 പേർ നഷ്ട‌മായ ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും വാഹനാപകടത്തിൽ പരുക്ക്. ഇന്നലെ വൈകിട്ട് കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ വയനാട് വെള്ളാരംകുന്നിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്. സൗകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. ജെൻസണെ മേപ്പാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ള യാത്രക്കാർ കല്പറ്റയിൽ ചികിത്സയിലാണ്. ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ, എന്നിവരടക്കം ഒൻപത് പേരെയാണ് ശ്രുതിക്ക് […]

Wayanad Vellaramkunnu Accident Case: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കുടുംബത്തിലെ 9 പേർ നഷ്ട‌മായ ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും വാഹനാപകടത്തിൽ പരുക്ക്. ഇന്നലെ വൈകിട്ട് കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ വയനാട് വെള്ളാരംകുന്നിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്.

സൗകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. ജെൻസണെ മേപ്പാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ള യാത്രക്കാർ കല്പറ്റയിൽ ചികിത്സയിലാണ്. ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ, എന്നിവരടക്കം ഒൻപത് പേരെയാണ് ശ്രുതിക്ക് നഷ്ട‌മായത്‌.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

കോഴിക്കോട് ജോലിസ്ഥലത്തായതിനാലാണ് ശ്രുതി ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇപ്പോൾ ജെൻസന്റെ പിന്തുണയിലാണ് ശ്രുതിയുടെ ജീവിതം. ദുരന്തത്തിന് ഒരു മാസം മുൻപാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്.

വിവാഹത്തിനായി അച്ഛൻ സ്വരുകൂട്ടി വെച്ചിരുന്ന 15 പവൻ സ്വർണവും നാലര ലക്ഷം രൂപയും ദുരന്തത്തിൽ നഷ്ടമായി. ശ്രുതിയെ ചെറിയ ചടങ്ങ് മാത്രം നടത്തി വീട്ടിലേക്ക് കൂട്ടി കൊണ്ട് പോവാൻ തീരുമാനിച്ചിരിക്കുകയാണ് ജെൻസൺ.