Kerala Blasters Game Starts Tomorrow

ഇന്ത്യൻ സൂപ്പർ ലീഗ് കിക്കോഫ് വെള്ളിയാഴ്ച നടക്കും മത്സരത്തിനായി ഒരുങ്ങി മഞ്ഞപ്പട.

Kerala Blasters Game Starts Tomorrow: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് ഈ മാസം പതിമൂന്നാം തീയതി തുടക്കം കുറിക്കും. 13 ടീമുകളാണ് മത്സരത്തിനായി എത്തുന്നത്.സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി 7.30-നാണ് കിക്കോഫ് നടക്കുക. കേരള‌ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം തിരുവോണ ‌ദിനത്തിൽ ഞായറാഴ്ച നടക്കും .മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് കേരള‌ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.മൈക്കിൾ സ്റ്റാറെ എന്ന പുതിയ പരിശീലകന് കീഴിലാണ് മഞ്ഞപ്പട ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിൽ സെർബിയക്കാരനായ ഇവാൻ വുകോമനോവിച്ചായിരുന്നു […]

Kerala Blasters Game Starts Tomorrow: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് ഈ മാസം പതിമൂന്നാം തീയതി തുടക്കം കുറിക്കും. 13 ടീമുകളാണ് മത്സരത്തിനായി എത്തുന്നത്.സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി 7.30-നാണ് കിക്കോഫ് നടക്കുക. കേരള‌ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം തിരുവോണ ‌ദിനത്തിൽ ഞായറാഴ്ച നടക്കും .മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് കേരള‌ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.മൈക്കിൾ സ്റ്റാറെ എന്ന പുതിയ പരിശീലകന് കീഴിലാണ് മഞ്ഞപ്പട ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിൽ സെർബിയക്കാരനായ ഇവാൻ വുകോമനോവിച്ചായിരുന്നു മഞ്ഞപ്പടയുടെ പരിശീലകൻ ആയിരുന്നത്.

ബഗാനെ സ്പാനിഷ് പരിശീലകന്‍ ഹോസെ മൊളീനയും പഞ്ചാബ് എഫ്.സി.യെ ഗ്രീക്കുകാരനായ പനാഗിയോറ്റിസ് ഡിലംപെരിസും ഒരുക്കുന്നു. മറ്റു പത്തു ടീമുകളും കഴിഞ്ഞ സീസണിലെ പരിശീലകരുടെ കീഴില്‍ ഇറങ്ങും. നാട്ടിലേക്ക് മടങ്ങിയ ടീം ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് ആദ്യ മത്സരം നഷ്ടമായേക്കുമെന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ വന്നിരുന്നു. പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർ താരങ്ങളായ അഡ്രിയാൻ ലൂണയും, നോഹ സദൗയിയും കളിക്കുമെന്ന് അടുത്തിടെയാണ് ഉറപ്പായത്. ഇത് ആരാധകർക്ക് ആശ്വാസം നൽകി. കേരള ബ്ലാസ്റ്റേഴ്സിനായി ഇതുവരെ 61 മത്സരങ്ങളാണ് അഡ്രിയാൻ ലൂണ കളിച്ചിട്ടുള്ളത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഇതിൽ 15 ഗോളുകൾ നേടിയ താരം 20 ഗോളുകൾക്ക് അസിസ്റ്റും നൽകി. ഇത്തവണ അതിശക്തരായ ഗോൾ വേട്ടക്കാർ ടീമിലുണ്ട്. ബഗാന്റെ ഓസ്ട്രേലിയന്‍ താരങ്ങളായ ജെയ്മി മക്ലാരന്‍, ജേസണ്‍ കമിന്‍സ്, എഫ്.സി. ഗോവയുടെ അല്‍ബേനിയന്‍ താരം അര്‍മാന്‍ഡോ സാദിക്കു, ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് മുന്നേറ്റനിരക്കാന്‍ ജെസ്യൂസ് ജിമെനെസ്, ബെംഗളൂരു എഫ്.സി. യുടെ അര്‍ജന്റീനാ താരം യോര്‍ഗെ പെരേര ഡയസ്, ഒഡിഷ എഫ്.സി.യുടെ ഫിജി താരം റോയ് കൃഷ്ണ, മുംബൈ സിറ്റിയുടെ ഗ്രീക്ക് താരം നിക്കോളാസ് കരെലിസ്, ഈസ്റ്റ് ബംഗാളിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമെന്റാകോസ് എന്നിവരാണ് അക്കൂട്ടത്തിൽ പെടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ഉറുഗ്വെൻ മിഡ്ഫീൽഡറായ അഡ്രിയാൻ ലൂണ.

2021-2022 സീസൺ മുതൽ മഞ്ഞപ്പടക്കൊപ്പമുള്ള ഈ താരം നിലവിൽ ടീമിന്റെ നായകനുമാണ്. 2024-2025 സീസണ് മുൻപ് ലൂണയുമായി മൂന്ന് വർഷത്തെ പുതിയ കരാറിൽ മഞ്ഞപ്പട ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ സീസണിന്റെ പാതിവഴിയിൽ വെച്ച് താരത്തിന് പരിക്കേറ്റിരുന്നു. ഇത്തവണ ക്ലബ്ബുകള്‍ക്ക് ഇന്ത്യക്കാരനായ സഹപരിശീലകന്‍ വേണമെന്ന് നിര്‍ബന്ധമാക്കിയിരുന്നു. മുഖ്യപരിശീലകന്റെ അഭാവത്തില്‍ ടീമിന്റെ ചുമതല ഇന്ത്യന്‍ സഹപരിശീലകനാകും.സബ്സ്റ്റിറ്റിയൂട്ട് നിയമവും നടപ്പാകും. തലയ്ക്ക് പരിക്കേല്‍ക്കുന്ന കളിക്കാരനെ മാറ്റി പുതിയ ആളെ ഇറക്കാന്‍ കഴിയുന്നതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമം.