Kerala Pays Tribute On Jensen's Death

‘ജെൻസ സഹോദരാ.. നീ എന്നും ഓർമ്മിക്കപ്പെടും..! ജെൻസന്റ് വേർപാടിൽ അനുശോചനം അറിയിച്ച് ഫഹദ് ഫാസിൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ.

Kerala Pays Tribute On Jensen’s Death: ജെൻസന്റെ വേർപാടിൽ വേദനിക്കുകയാണ് മലയാളികൾ. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ അച്‌ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിക്ക് കൂട്ടുണ്ടായിരുന്നത് പ്രതിശ്രുത വരൻ ജെൻസനാണ്. ഇപ്പോൾ ജെൻസനും ശ്രുതിയെ വിട്ട് പിരിഞ്ഞിരിക്കുകയാണ്. ജെൻസന്റെ മരണത്തിൽ അനുശോചനങ്ങളുമായി എത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ. ജെൻസന്റെ ഫോട്ടോക്കൊപ്പം ‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ് ഫഹദ് ഫാസിൽ കുറിച്ചത്. നിരവധി ഫഹദ് ആരാധകരാണ് ഹൃദയഭേദകമായ ഈ പോസ്റ്റിൽ […]

Kerala Pays Tribute On Jensen’s Death: ജെൻസന്റെ വേർപാടിൽ വേദനിക്കുകയാണ് മലയാളികൾ. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ അച്‌ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിക്ക് കൂട്ടുണ്ടായിരുന്നത് പ്രതിശ്രുത വരൻ ജെൻസനാണ്. ഇപ്പോൾ ജെൻസനും ശ്രുതിയെ വിട്ട് പിരിഞ്ഞിരിക്കുകയാണ്. ജെൻസന്റെ മരണത്തിൽ അനുശോചനങ്ങളുമായി എത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ.

ജെൻസന്റെ ഫോട്ടോക്കൊപ്പം ‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ് ഫഹദ് ഫാസിൽ കുറിച്ചത്. നിരവധി ഫഹദ് ആരാധകരാണ് ഹൃദയഭേദകമായ ഈ പോസ്റ്റിൽ ജെൻസന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടെത്തിയത്.ഇത്രയും വിഷമിപ്പിച്ച മറ്റൊരു വാർത്തയില്ല, കഴിയുമെങ്കിൽ നസ്രിയയും കൂട്ടി ആ പെൺകുട്ടിയുടെ അരികെ ചെല്ലണം. ഒരു സമാധാന വാക്ക് പറഞ്ഞു ആശ്വസിപ്പിക്കണം എന്നിങ്ങനെയാണ് പോസ്റ്റിൽ കമന്റ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Kerala Pays Tribute On Jensen’s Death

വീടിനെയും ഉറ്റവരെയും ഉരുൾ കൊണ്ടുപോയപ്പോൾ ജീവിതത്തിലേക്ക് ശ്രുതി തിരിച്ചു നടന്നത് പ്രതിശ്രുത വരനും സുഹൃത്തുമായ ജെൻസന്റെ കൈ പിടിച്ചാണ്. ഈ ഓണം കഴിഞ്ഞ് വിവാഹം നടത്താനായിരുന്നു തീരുമാനം. കൽപറ്റയിലെ വീട്ടിൽനിന്നും ലക്കിടിയിലേക്ക് പോവുകയായിരുന്നു ജെൻസനും ശ്രുതിയും ബന്ധുക്കളും. അതിനിടെയാണ് ഇവർ സഞ്ചരിച്ച വാൻ ബസിൽ ഇടിച്ച് അപകടമുണ്ടാകുന്നത്.