fea 41 min

പ്രതിസന്ധി ഘട്ടത്തിലും കൂടെ നിന്നത് ആ വ്യക്തി, പ്രസ്സ് മീറ്റിൽ കണ്ണ് നിറഞ്ഞ് ടോവിനോ

tovino cries in press meet: വികാരാധീനനായി ടൊവിനോ തോമസ്. അജയന്റെ രണ്ടാം മോഷണം സിനിമയുടെ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു താരം. സിനിമയുടെ പിന്നിലെ കഷ്ടപ്പാടുകളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ഓർത്തപ്പോഴാണ് ടൊവിനോയുടെ വാക്കുകൾ ഇടറിയത്. സിനിമയുടെ ഷൂട്ടിങ് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മാറി നിന്ന് കരഞ്ഞതും, തല്ലുകൂടിയതും , ചിരിച്ചതുമെല്ലാം ഇപ്പോൾ മനോഹരമായ ഓർമകളാണ് എന്ന് പറഞ്ഞപ്പോഴാണ് ടൊവിനോയുടെ കണ്ണ് നിറഞ്ഞത്. ആ സമയത്ത് ഏറ്റവും അധികം പിന്തുണ നൽകിയത് തിരക്കഥാകൃത്തായ സുജിത്ത് ആയിരുന്നുവന്നും ടൊവിനോ പറയുന്നു. ടോവിനോ പറഞ്ഞതിങ്ങനെ […]

tovino cries in press meet: വികാരാധീനനായി ടൊവിനോ തോമസ്. അജയന്റെ രണ്ടാം മോഷണം സിനിമയുടെ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു താരം. സിനിമയുടെ പിന്നിലെ കഷ്ടപ്പാടുകളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ഓർത്തപ്പോഴാണ് ടൊവിനോയുടെ വാക്കുകൾ ഇടറിയത്. സിനിമയുടെ ഷൂട്ടിങ് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മാറി നിന്ന് കരഞ്ഞതും, തല്ലുകൂടിയതും , ചിരിച്ചതുമെല്ലാം ഇപ്പോൾ മനോഹരമായ ഓർമകളാണ് എന്ന് പറഞ്ഞപ്പോഴാണ് ടൊവിനോയുടെ കണ്ണ് നിറഞ്ഞത്. ആ സമയത്ത് ഏറ്റവും അധികം പിന്തുണ നൽകിയത് തിരക്കഥാകൃത്തായ സുജിത്ത് ആയിരുന്നുവന്നും ടൊവിനോ പറയുന്നു.

ടോവിനോ പറഞ്ഞതിങ്ങനെ ‘നല്ല ചൂട് ഉള്ളപ്പോഴും തണുപ്പ് ഉള്ളപ്പോഴും ഒട്ടും സൗകര്യങ്ങൾ ഇല്ലാതെയും ഷൂട്ട് ചെയ്യേണ്ടിവന്നിട്ടുണ്ട്. നമ്മൾ ഒരു സിനിമയെടുക്കാൻ ഇറങ്ങിയിരിക്കുന്നുവെന്ന് ഒരു സംഘം ആളുകൾ ഒരേ മനസോടെ പ്രവർത്തിച്ചതുകൊണ്ട് മാത്രം സംഭവിച്ച സിനിമയാണ് ഇത്. സുജിത്തേട്ടൻ ആയിരുന്നു ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സപ്പോർട്ട് സിസ്റ്റം. തുടക്കം മുതൽ പ്രതിസന്ധികൾ ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ തമാശയാണ്. അന്നൊക്കെ ഒരുമിച്ചിരുന്ന് കരഞ്ഞിട്ടുണ്ട്, തല്ല് കൂടിയിട്ടുണ്ട്, ചിരിച്ചിട്ടുണ്ട്. നന്നായി ചെയ്താൽ പ്രശംസ കിട്ടണം മോശമായി ചെയ്താൽ വിമർശിക്കണം. ആ സമയങ്ങളിൽ നിരന്തരമായി കിട്ടിക്കൊണ്ടിരുന്ന അഭിനന്ദനങ്ങൾ ആയിരുന്നു എന്റെ ഊർജം. ചുറ്റും ഉണ്ടായിരുന്നവരൊക്കെ എന്റെ സുഹൃത്തുക്കൾ ആയിരുന്നു. സുജിത്തേട്ടൻ ആയിരുന്നു ഇവരെ എല്ലാവരെയും ഒരു ചേട്ടന്റെ സ്ഥാനത്ത് നിന്ന് പിന്തുണച്ചത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മറ്റൊരു സംഭവം ഉണ്ടായി. ഷൂട്ടിങ് നടക്കുന്നത് കുറച്ച് ഉള്ളിലോട്ടാണ്. അവിടെ ഒരു വാട്ടർ ടാങ്ക് മുഴുവൻ വെള്ളം നിറച്ചുകൊണ്ടാണ് ചിത്രീകരണം. എന്നാൽ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ ടാങ്ക് ലീക്കായി വെള്ളം മുഴുവൻ പുറത്തേക്ക് പോയി. സാധാരണ ആർട്ടിസ്റ്റുകളുടെ ഒരു ദിവസത്തെ കോൾ ഷീറ്റ് രാവിലെ ആറര മുതൽ രാത്രി ഒൻപതര വരെയൊക്കെയാണ്.

tovino cries in press meet

അതിനപ്പുറത്തേക്ക് പോയാൽ രണ്ട് ദിവസത്തെ കോൾഷീറ്റ് ആവും. നിർമാതാവിന് അധിക ചെലവാണിത്. ലൊക്കേഷന്റെ പൈസ ഒഴികെ, ബാക്കി ആർട്ടിസ്റ്റുകൾക്കും ഡബിൾ ബാറ്റ നൽകേണ്ടതായി വരും. ടാങ്ക് ലീക്കായപ്പോൾ വീണ്ടും വെള്ളം നിറച്ച് ഷൂട്ട് ചെയ്യുമ്പോഴേക്കും ഒൻപതര കഴിഞ്ഞ് പുലർച്ചെ രണ്ട് മണിവരെ ഷൂട്ട് പോയി. എന്നാൽ ആ സീനിൽ അഭിനയച്ചവരാരും ഡിബിൾ ബാറ്റ വാങ്ങിയില്ല. എന്താണ് സംഭവിച്ചത് എന്ന് ഞങ്ങൾ കണ്ടതാണ്, നമ്മുടെ ആരുടെയും തെറ്റ് കൊണ്ടല്ല. ഞങ്ങൾക്ക് സിംഗിൾ ബാറ്റ മതി എന്നവർ പറഞ്ഞു. അത്രയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ സിനിമ സംഭവിച്ചത്’.