Afghanistan Test Abandoned Without A Ball Bowled

ഇന്ത്യയിൽ 91 വർഷത്തിനിടെ ആദ്യമായിയാണ് അഫ്ഗാന്‍-കിവീസ് ടെസ്റ്റ് ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചത്.

Afghanistan Test Abandoned Without A Ball Bowled: ന്യൂസിലാൻഡ് അഫ്ഗാനിസ്ഥാൻ പരമ്പരയിലെ ഒരു ടെസ്റ്റ് പോലും എറിയാൻ ആകാതെ ഇന്ത്യ. ഗ്രേറ്റർ നോയിഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്പോർട്‌സ് കോംപ്ലക്സായിരുന്നു മത്സരത്തിന്റെ വേദി. മഴയെ തുടർന്ന് അഞ്ചാം ദിനവും കളി അവസാനിപ്പിക്കുകയായിരുന്നു. 1933-ൽ ഒരു ടെസ്റ്റ് മത്സരത്തിന് വേദിയായ ശേഷം 91 വർഷങ്ങൾക്കിടെ ഇന്ത്യൻ മണ്ണിൽ പന്ത് പോലും എറിയാതെ ഒരു ടെസ്റ്റ് മത്സരം ഉപേക്ഷിക്കുന്നത് ഇതാദ്യമായാണ്. 1998ൽ ഫൈസലാബാദിൽ പാകിസ്‌താനും സിംബാബ്‌വെയും തമ്മിൽ […]

Afghanistan Test Abandoned Without A Ball Bowled: ന്യൂസിലാൻഡ് അഫ്ഗാനിസ്ഥാൻ പരമ്പരയിലെ ഒരു ടെസ്റ്റ് പോലും എറിയാൻ ആകാതെ ഇന്ത്യ. ഗ്രേറ്റർ നോയിഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്പോർട്‌സ് കോംപ്ലക്സായിരുന്നു മത്സരത്തിന്റെ വേദി. മഴയെ തുടർന്ന് അഞ്ചാം ദിനവും കളി അവസാനിപ്പിക്കുകയായിരുന്നു. 1933-ൽ ഒരു ടെസ്റ്റ് മത്സരത്തിന് വേദിയായ ശേഷം 91 വർഷങ്ങൾക്കിടെ ഇന്ത്യൻ മണ്ണിൽ പന്ത് പോലും എറിയാതെ ഒരു ടെസ്റ്റ് മത്സരം ഉപേക്ഷിക്കുന്നത് ഇതാദ്യമായാണ്.

1998ൽ ഫൈസലാബാദിൽ പാകിസ്‌താനും സിംബാബ്‌വെയും തമ്മിൽ നടന്ന മത്സരമായിരുന്നു അത്. തമ്മിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റിൽ ആകെ ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചത് വെറും ഏഴ് ടെസ്റ്റുകൾ മാത്രമാണ്. വെള്ളിയാഴ്ച‌ സ്റ്റേഡിയത്തിലെ സാഹചര്യം വിലയിരുത്തിയ അമ്പയർമാർ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

അതേസമയം മത്സരം ഉപേക്ഷിച്ചത് ബിസിസിഐക്ക് നാണക്കേടായി. ഗ്രേറ്റർ നോയിഡ ഇന്റസ്ട്രിയൽ ഡവലപ്മെൻ്റ് അതോറിറ്റിക്കാണ് ഗ്രൗണ്ടിന്റെ ചുമതലയുള്ളതെങ്കിലും വേദി അനുവദിച്ച ബിസിസിഐ സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ വേണ്ടവിധത്തിൽ വിലയിരുത്തിയില്ലെന്ന വിമർശനം ശക്തമാണ്.കനത്ത മഴയും സംഘാടനത്തിലെയും മറ്റും പ്രശ്നങ്ങളും ഗ്രൗണ്ടിലെ മോശം ഡ്രെയിനേജ് സംവിധാനവും പരിചയസമ്പന്നരല്ലാത്ത ഗ്രൗണ്ട് സ്റ്റാഫുമെല്ലാം വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. അഫ്ഗാൻ ടീമിന് നേരത്തേ തന്നെ ഇന്ത്യ പരിശീലനത്തിനും മറ്റും സൗകര്യങ്ങൾ ചെയ്തു‌കൊടുത്തിട്ടുണ്ട്.

മത്സരത്തിനായി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമോ കാൺപുരിലെ ഗ്രീൻ പാർക്കോ തിരഞ്ഞെടുക്കാമെന്ന് ബിസിസിഐ അഫ്‌ഗാനെ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റും ദുലീപ് ട്രോഫി മത്സരവും ഈ വേദികളിൽ നടക്കാനുള്ളതിനാലാണ് അഫ്ഗാൻ – ന്യൂസീലൻഡ് ടെസ്റ്റ് വേദി ഗ്രേറ്റർ നോയിഡയിലേക്ക് മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.