Sunil Shetty Fitness Secrets

63 വയസ്സോ..? വിശ്വസിക്കാൻ പ്രയാസം; തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി സുനിൽ.

Sunil Shetty Fitness Secrets: ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് സുനിൽ ഷെട്ടി.ബൽവാൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് സുനിൽ ഷെട്ടി രംഗപ്രവേശനം നടത്തിയത്.അന്നുമുതൽ ഇന്നുവരെ ധാരാളം ആരാധകരാണ് അദ്ദേഹത്തിനുള്ളത്.അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും സുനിൽ ഷെട്ടി ഒരു റോൾ മോഡൽ ആണ്. സുനില്‍ ഷെട്ടിക്ക്‌ 63 വയസ്സായെന്ന്‌ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്ന്‌ സംശയമാണ്‌. 63 വയസ്സായിട്ടും താരം തന്നെ ചെറുപ്പം ഇപ്പോഴും നിലനിർത്തുന്നു. ഈ പ്രായത്തിലും വളരെ ഊർജ്ജസ്വലതയോടെയാണ് താരമിരിക്കുന്നത്. ഓരോ ദിവസവും […]

Sunil Shetty Fitness Secrets: ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് സുനിൽ ഷെട്ടി.ബൽവാൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് സുനിൽ ഷെട്ടി രംഗപ്രവേശനം നടത്തിയത്.അന്നുമുതൽ ഇന്നുവരെ ധാരാളം ആരാധകരാണ് അദ്ദേഹത്തിനുള്ളത്.അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും സുനിൽ ഷെട്ടി ഒരു റോൾ മോഡൽ ആണ്. സുനില്‍ ഷെട്ടിക്ക്‌ 63 വയസ്സായെന്ന്‌ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്ന്‌ സംശയമാണ്‌.

63 വയസ്സായിട്ടും താരം തന്നെ ചെറുപ്പം ഇപ്പോഴും നിലനിർത്തുന്നു. ഈ പ്രായത്തിലും വളരെ ഊർജ്ജസ്വലതയോടെയാണ് താരമിരിക്കുന്നത്. ഓരോ ദിവസവും അദ്ദേഹത്തിന് പ്രായം കുറഞ്ഞു വരികയാണെന്ന് തോന്നുകയുള്ളൂ. അടുത്തിടെ ഒരു പോട്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ തന്റെ ചെറുപ്പം നിലനിർത്തുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സുനിൽ ഷെട്ടി. 80 ശതമാനം തന്റെ ഭക്ഷണക്രമവും 10 ശതമാനം പരിശീലനവും 10 ശതമാനം തന്റെ ശീലങ്ങളുമാണ്‌ ഇതിന്‌ കാരണമെന്ന്‌ സുനിൽ ഷെട്ടി അഭിമുഖത്തിൽ പറഞ്ഞത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Sunil Shetty Fitness Secrets

എന്നും രാവിലെ അഞ്ച്‌ അല്ലെങ്കിൽ ആറ്‌ മണിക്കുള്ളില്‍ ഉണരും. വര്‍ക്ക്‌ ഔട്ട്‌ ചെയ്‌തു കൊണ്ടാണ്‌ തന്റെ ഒരു ദിവസം ദിവസം ആരംഭിക്കാറുള്ളതെന്ന്‌ സുനില്‍ ഷെട്ടി പറയുന്നു.വീട്ടിലുണ്ടാക്കുന്ന ലളിതമായ ഭക്ഷണക്രമമാണ്‌ തനിക്ക്‌ ഇഷ്ടമെന്നും സുനില്‍ ഷെട്ടി പറഞ്ഞു. രാത്രി ഒന്‍പതിനും പത്തിനും ഇടയില്‍ കൃത്യമായി ഉറങ്ങുകയും ചെയ്യും. ഈയൊരു ചിട്ട ഷൂട്ടിങ്‌ മൂലമോ മറ്റോ പിന്തുടരാന്‍ കഴിയാതെ വന്നാല്‍ നഷ്ടപ്പെട്ട ഉറക്കം ആ ആഴ്‌ചയില്‍ തന്നെ ഉറങ്ങി പരിഹരിക്കും.

വൈറ്റ്‌ റൈസ്‌, പഞ്ചസാര, ഉപ്പ്‌ എന്നിവ തന്റെ ഭക്ഷണത്തിൽ നിന്നും താരം പൂർണ്ണമായി ഒഴിവാക്കിയിട്ടുമുണ്ട്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശരീരത്തിന്‌ ചില പോഷണങ്ങളുടെ ആവശ്യമുണ്ടെന്നും രക്തപരിശോധനയിലൂടെ എന്തെങ്കിലും കുറവുണ്ടെങ്കില്‍ കണ്ടെത്തി സപ്ലിമെന്റുകള്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.