Sesame Seed Health Benefits: വളരെ പോഷക മൂല്യങ്ങളുള്ള ഒന്നാണ് വെളുത്ത എള്ള്. പോഷകങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ശക്തമായ ആന്റിഓക്സിഡന്റുകൾ എന്നിവയാൽ നിറഞ്ഞതാണ് എള്ള്. ഹൃദയത്തിന്റെയും എല്ലുകളുടെയും ചർമ്മത്തിന്റെയും മുടിയുടെയുമെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും ഭക്ഷണത്തിൽ വെളുത്ത എള്ള് ഉൾപ്പെടുത്തുന്നത് രുചിയോടൊപ്പം ഒട്ടേറെ ഗുണങ്ങളും ശരീരത്തിന് നൽകും. മാനസിക സമ്മർദ്ദം നിയന്ത്രിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്ന പോഷകങ്ങൾ എല്ലിലുണ്ട്.
മഗ്നീഷ്യം, കാൽസ്യം എന്നിവ നാഡീവ്യവസ്ഥയെ ശാന്തമാക്കാനും ഇതിലുള്ള ട്രിപ്റ്റോഫാൻ നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന സെറോടോണിൻറെ ഉൽപാദനത്തെ സഹായിക്കുന്നു. സിങ്ക്, സെലിനിയം, ഇരുമ്പ്, കോപ്പർ, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ സാന്നിധ്യം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. വായിലെ ബാക്ടീരിയകൾ കുറയ്ക്കുകയും മോണയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി എള്ളെണ്ണ ഉപയോഗിച്ച് ഓയിൽ പുള്ളിംഗ് ചെയ്യാം. എള്ളിലെ മഗ്നീഷ്യത്തിന്റെ അംശം ശ്വാസനാളം വികസിക്കാനും ശ്വാസകോശത്തിൻറെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. സെസാമോൾ, സെസാമിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യം ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.
Sesame Seed Health Benefits
ഇതിലുള്ള നാരുകൾ ഡൈവർട്ടിക്യുലൈറ്റിസ്, ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള ദഹനവൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുന്നു. വെളുത്ത എള്ള് ഈസ്ട്രജന്റെ ഘടനയ്ക്ക് സമാനമായ ഫൈറ്റോ ഈസ്ട്രജനായ ലിഗ്നാനുകളുടെ ഉറവിടമാണ്. ഈ ലിഗ്നാനുകൾ ശരീരത്തിലെ ഹോർമോണുകളുടെ അളവ് സന്തുലിതമാക്കുന്നു. ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾ എള്ള് കഴിക്കുന്നത് ഹോർമോൺ അസന്തുലിതാവസ്ഥ കുറയ്ക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും ഉയർന്ന ഫൈബറും ആരോഗ്യകരമായ കൊഴുപ്പും ഉള്ളതിനാൽ നല്ലതാണ്. ഇതിലുള്ള മഗ്നീഷ്യം, ഇൻസുലിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലും പങ്കു വഹിക്കുന്നു.
ഷാരുഖ് ഖാൻ തന്റെ ഏറ്റവും പ്രിയപ്പെട്ട മിഠായികളിൽ ഒന്നായ ‘ഗജകി’ നെ കുറിച്ച് ഇന്റർവ്യൂവിൽ പറയുകയുണ്ടായി. വെളുത്ത എള്ള്, ശർക്കര, നെയ്യ് എന്നിവ ഉപയോഗിച്ചാണ് ഈ മിഠായി നിർമ്മിക്കുന്നത്.
1 കപ്പ് (160 ഗ്രാം) എള്ള്,1 കപ്പ് (227 ഗ്രാം) ശർക്കര,1 ടേബിൾസ്പൂൺ നെയ്യ് എന്നിവയാണ് ചേരുവകൾ.
ഒരു കട്ടിയുള്ള പാത്രത്തിൽ എള്ള് ചെറുതായി സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ 3-4 മിനിറ്റ് വറുക്കുക. ഇത് മാറ്റി വയ്ക്കുക. അതേ പാനിൽ ഇടത്തരം തീയിൽ നെയ്യ് ഒഴിക്കുക. അത് ഉരുകി കഴിഞ്ഞാൽ ശർക്കര ചേർക്കുക. ശർക്കര പൂർണ്ണമായും ഉരുകുന്നത് ഇളക്കി കൊടുക്കുക. ഇതിൽ എള്ള് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം നെയ് പുരട്ടിയ ഒരു പാത്രത്തിലേക്ക് ഉണ്ടാക്കിവച്ച മിശ്രിതം മാറ്റി രണ്ട് മിനിറ്റ് തണുക്കാൻ വെക്കുക. നെയ് പുരട്ടിയ ഒരു ചപ്പാത്തി വടി ഉപയോഗിച്ച് ഇത് സമമായി പരത്തി ചെറുതായി തണുത്ത ശേഷം കത്തി ഉപയോഗിച്ച് ആവശ്യമായ ആകൃതിയിൽ മുറിച്ചെടുക്കുക.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.