K P Rahul About Kerala Blasters

“ട്രോഫി കിട്ടാത്തതിൽ വിഷമമുണ്ട്. ആരാധകരുടെ നിരാശ മാറ്റാൻ ആവുന്നതെല്ലാം ചെയ്യും”- കെ പി രാഹുൽ

K P Rahul About Kerala Blasters: കേരള ബ്ലാ‌സ്റ്റേഴ്‌സിന്റെ മിന്നും താരമാണ് തൃശൂർ മണ്ണുത്തി സ്വദേശി കെ പി രാഹുൽ. അണ്ടർ 17 ഫിഫ ലോകകപ്പിൽ ഇന്ത്യൻ ടീമിനായി കളിച്ച രാഹുൽ ഇന്ത്യൻ സീനിയർ ടീമിലുമുണ്ട്. 24 വയസ്സേയുള്ളൂവെങ്കിലും ആറു വർഷമായി ബ്ലാസ്റ്റേഴ്‌സ് ടീമിലുണ്ട്. ഇപ്പോൾ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാഹുൽ മനസ് തുറന്നു. മൂന്നു ഫൈനൽ കളിച്ചിട്ടും ട്രോഫിയില്ലാത്തതിൽ നിരാശയുണ്ടെന്നും ഇടക്കാലത്തു ക്ലബ് വിടണോ എന്നൊരു ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും രാഹുൽ പറഞ്ഞു. “ട്രോഫി കിട്ടാത്തതിൽ […]

K P Rahul About Kerala Blasters: കേരള ബ്ലാ‌സ്റ്റേഴ്‌സിന്റെ മിന്നും താരമാണ് തൃശൂർ മണ്ണുത്തി സ്വദേശി കെ പി രാഹുൽ. അണ്ടർ 17 ഫിഫ ലോകകപ്പിൽ ഇന്ത്യൻ ടീമിനായി കളിച്ച രാഹുൽ ഇന്ത്യൻ സീനിയർ ടീമിലുമുണ്ട്. 24 വയസ്സേയുള്ളൂവെങ്കിലും ആറു വർഷമായി ബ്ലാസ്റ്റേഴ്‌സ് ടീമിലുണ്ട്. ഇപ്പോൾ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാഹുൽ മനസ് തുറന്നു.

മൂന്നു ഫൈനൽ കളിച്ചിട്ടും ട്രോഫിയില്ലാത്തതിൽ നിരാശയുണ്ടെന്നും ഇടക്കാലത്തു ക്ലബ് വിടണോ എന്നൊരു ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും രാഹുൽ പറഞ്ഞു. “ട്രോഫി കിട്ടാത്തതിൽ വിഷമമുണ്ട്. ഫുട്ബോളിനെ സ്നേഹിച്ചു വളർ‌ന്നയാളാണ് ഞാൻ. ഫാൻസിന്റെ നിരാശ എനിക്കറിയാം. അത് മാറ്റാൻ കഴിയുന്നതെല്ലാം ചെയ്യും. ” രാഹുൽ കൂട്ടിചേർത്തു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

പുതിയ കോച്ച് മിഖായേൽ സ്റ്റാറെയോടൊപ്പമുള്ള അനുഭവങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
പുതിയ കോച്ചിനൊപ്പം പുതിയ എനർജി വന്നുവെന്നും വലിയ ആത്മവിശ്വാസം അദ്ദേഹം നൽകിയെന്നും രാഹുൽ പറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗ് 2024 -2025 സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ അഭിമുഖം. കഴിഞ്ഞ ദിവസം കൊച്ചിയിലെ ലുലു മാളിൽ മീറ്റ് ദി ബ്ലാസ്റ്റേഴ്‌സ് പ്രോഗ്രാം നടന്നിരുന്നു. തിരുവോണ നാളിൽ കലൂർ സ്റ്റേഡിയത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.