Genetic Testing Is Needed For Dubai Citizens Before Get Married: വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ വിവാഹത്തിന് മുൻപ് ജനിതക പരിശോധന നടത്തണം. ഒക്ടോബർ ഒന്നു മുതൽ അബുദാബിയിൽ വിവാഹിതരാകുന്ന യുഎഇ പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കി. വിവാഹത്തിനു മുൻപ് തന്നെ ഈ പരിശോധന നടത്തിയിരിക്കണം. അബുദബി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അബുദാബി, അൽദഫ, അൽഐൻ എന്നിവിടങ്ങളിലായി 22 പ്രാഥമിക പരിചരണ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. 14 ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും. കുട്ടികളിലേക്ക് ജനിതക രോഗങ്ങൾ പകരാതിരിക്കാനാണ് പരിശോധന നിർബന്ധമാക്കിയത്. ഇതിലൂടെ മാതാപിതാകളിൽ നിന്ന് കുട്ടികളിലേക്ക് പകർന്നേക്കാവുന്ന ജനിതക പ്രശ്നങ്ങൾ കണ്ടെത്താം.
രോഗമുള്ളവർക്ക് കൗൺസലിങ്, മരുന്ന് എന്നിവ നൽകും. കാഴ് കേൾവി നഷ്‌ടപ്പെടൽ, രക്തം കട്ടപിടിക്കൽ, വളർച്ചാ കാലതാമസം, അവയവങ്ങൾ പ്രവർത്തിക്കാതിരിക്കുക, ഹോർമോൺഅസന്തുലിതാവസ്ഥ, അപസ്മാരം എന്നിവയുമായി കുട്ടികൾ ജനിക്കുന്നത് ജനിതക വൈകല്യങ്ങൾ കാരണമാണ്. ഇത് നേരത്തെ കണ്ടെത്താൻ ഇതിലൂടെ സഹായിക്കുന്നു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.