Protein Rich Foods For Children: കുട്ടികൾക്ക് വേണ്ടി ഭക്ഷണം ഒരുക്കുമ്പോൾ കുറച്ചല്ല, കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കണം. പോഷകഗുണങ്ങൾ അടങ്ങിയ ആഹാരപാദാർത്ഥങ്ങൾ അവരുടെ ബുദ്ധിവികാസത്തിനും, വളർച്ചയ്ക്കും, രോഗപ്രതിരോധത്തിനും സഹായിക്കും. ഇത്തരത്തിൽ കുട്ടികളിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ധാരാളം ഭക്ഷണപദാർത്ഥങ്ങളുണ്ട്.
അതിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളത്,മത്സ്യ മാംസാദികളാണ്. കുട്ടികളുടെ ഭക്ഷണത്തിൽ മുട്ട, മത്സ്യം, ചിക്കൻ തുടങ്ങിയവ ഉൾപ്പെടുത്തണം. അവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയിൽ പ്രധാന പങ്കു വഹിക്കുന്ന ശ്വേതാണുക്കളുടെ എണ്ണവും വളർച്ചയും കൂട്ടുന്നതിൽ ഇത്തരം മാംസാഹാരങ്ങൾക്ക് പങ്കുണ്ട്.
Protein Rich Foods For Children
അവയിൽ ധാരാളം സിങ്ക്, വൈറ്റമിൻ ബി, വൈറ്റമിൻ എ തുടങ്ങിയവയുമുണ്ട്.മാംസാഹാരത്തിൽ ഹൃദയ സംരക്ഷണം കൂട്ടുന്ന ഒമേഗ-3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്.മാംസഹാരത്തിനു പുറമേ കാബേജ്, ബ്രൊക്കോളി, ബ്രസൽസ് തുടങ്ങിയ പച്ചക്കറികളും ഇലകറികളും കുട്ടികളിൽ രക്തം വർധിക്കാനും വൈറ്റമിൻ എ, സി, കെ എന്നിവയും മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നിവയും വർധിക്കാനും സഹായിക്കുന്നു.
അതുപോലെ പരമ്പരാഗതമായി വീടുകളിൽ സുലഭമായി ഉപയോഗിച്ചുവരുന്ന മഞ്ഞളും രോഗപ്രതിരോധശേഷി കൂട്ടുന്ന ഒരിനമാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ആന്റി ഒക്സിഡുകൾ മഞ്ഞൾ,ബ്ലൂബറി (ഞാവൽ പഴം), ബ്ലാക്ക് ബറി (ഞാറപ്പഴം), സ്ട്രോബറി, റാസ്പ് ബറി, ക്രാൻ ബറി എന്നിവയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇവയ്ക്കു പുറമേ ശരിയായ ഉറക്കവും ഊർജസ്വലമായ ജീവിതരീതിയും കൃത്യമായ വാക്സിനേഷനുകളും കുട്ടികളിൽ ആരോഗ്യവും ഉന്മേഷവും ഉറപ്പാക്കുന്നു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.