Big Ticket Winners List Out

ഇത് വിജയകാലം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയികളായി മൂന്ന് പ്രവാസികൾ.

Big Ticket Winners List Out: ഉരുകുന്ന ചൂടിലും പറക്കുന്ന മനസ്സുമായി തളരാതെ കുടുംബതോടൊപ്പമുള്ള നല്ലൊരു നാളെക്കായുള്ള പ്രതീക്ഷയിൽ ജീവിക്കുന്നവരാണ് പ്രവാസികൾ. ജനിച്ചുവളർന്ന നാടിനെയും ഉറ്റവരെയും വിട്ട് ഏതോ നാട്ടിൽ വിയർപ്പൊഴുക്കുമ്പോളും ഉള്ളിൽ ശുഭപ്രതീക്ഷയുടെ നാളങ്ങൾ അവരിൽ തെളിയും. അത്തരത്തിൽ ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണം ഇത്തവണയും മൂന്ന് പ്രവാസികളുടെ പ്രതീക്ഷയിൽ വെളിച്ചമേകി. സെപ്റ്റംബറിൽ ബിഗ് ടിക്കറ്റിൻ്റെ ഗ്യാരണ്ടീഡ് വീക്കിലി Lucky Tuesday ഇ-ഡ്രോ വഴി മൂന്നു ഭാഗ്യശാലികൾക്ക് എല്ലാ ചൊവ്വാഴ്ചയും AED 100,000 വീതം ലഭിക്കും. ഈ […]

Big Ticket Winners List Out: ഉരുകുന്ന ചൂടിലും പറക്കുന്ന മനസ്സുമായി തളരാതെ കുടുംബതോടൊപ്പമുള്ള നല്ലൊരു നാളെക്കായുള്ള പ്രതീക്ഷയിൽ ജീവിക്കുന്നവരാണ് പ്രവാസികൾ. ജനിച്ചുവളർന്ന നാടിനെയും ഉറ്റവരെയും വിട്ട് ഏതോ നാട്ടിൽ വിയർപ്പൊഴുക്കുമ്പോളും ഉള്ളിൽ ശുഭപ്രതീക്ഷയുടെ നാളങ്ങൾ അവരിൽ തെളിയും. അത്തരത്തിൽ ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണം ഇത്തവണയും മൂന്ന് പ്രവാസികളുടെ പ്രതീക്ഷയിൽ വെളിച്ചമേകി.

സെപ്റ്റംബറിൽ ബിഗ് ടിക്കറ്റിൻ്റെ ഗ്യാരണ്ടീഡ് വീക്കിലി Lucky Tuesday ഇ-ഡ്രോ വഴി മൂന്നു ഭാഗ്യശാലികൾക്ക് എല്ലാ ചൊവ്വാഴ്ചയും AED 100,000 വീതം ലഭിക്കും. ഈ ആഴ്ച്ചയിൽ വിജയം നേടിയവർ സൂര്യ നാരായണൻ, സനിൽ കുമാർ,ഹസ്സൻ കുട്ടി എന്നിവരാണ്. 19 വർഷമായി ദുബായിൽ ഷെഫ് ആയി ജോലി നോക്കുന്ന സൂര്യ ഒരിടവേളയ്ക്ക് ശേഷം സുഹൃത്തുക്കളുമായി ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് സൂര്യക്ക് ഭാഗ്യം വന്നത്. സമ്മാനത്തുക ഉപയോഗിച്ച് എല്ലാവർക്കും പാർട്ടി നൽകാനാണ് സൂര്യയുടെ ആദ്യ പദ്ധതി. ബാക്കി തുക കുടുംബത്തിനായി ചെലവഴിക്കുമെന്നും അറിയിച്ചു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Big Ticket Winners List Out

16 വർഷമായി ദുബായിൽ പ്രവാസജീവിതം നയിക്കുന്ന രണ്ട് പെൺമക്കളുടെ പിതാവാണ് സനിൽ കുമാർ. സ്വന്തം പേരിൽ ആദ്യമായി ടിക്കറ്റിലൂടെയാണ് ഭാഗ്യം സ്വന്തമായത്. വിജയം വളരെ സന്തോഷം നൽകുന്നതായി അദ്ദേഹം പറയുന്നു. ആദ്യം ഇ-മെയിൽ കിട്ടിയപ്പോൾ വിശ്വാസം തോന്നിയില്ല പക്ഷേ റിച്ചാർഡ് ഫോൺ വിളിച്ചപ്പോൾ വിജയി താനാണെന്ന് സനിൽ പറഞ്ഞു. രണ്ടാമത്തെ തവണയാണ് ബിഗ് ടിക്കറ്റിലൂടെ സനിലിന് ഭാഗ്യം വരുന്നത്. സുഹൃത്തിൻ്റെ പേരിൽ ടിക്കറ്റിൽ ഒരു ലക്ഷം ദിർഹം ലഭിച്ചു. സമ്മാനത്തുക ഉപയോഗിച്ച് വായ്പ അടച്ചു തീർക്കുകയാണ് അന്ന് ചെയ്തത്. 43 വയസ്സുകാരനായ ഹസ്സൻകുട്ടി മൂന്നുമക്കളുടെ പിതാവാണ്. അബുദാബി മുസ്സഫഹയിൽ ഡ്രൈവറായി ജോലി നോക്കുകയാണ്.

നാല് വർഷമായി സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് എടുക്കുന്നു. വിജയം വലിയ സന്തോഷം നൽകുന്നതായി അദ്ദേഹം പറഞ്ഞു. സമ്മാനം ലഭിച്ചതറിഞ്ഞ് എല്ലാവരും തുള്ളിച്ചാടുകയായിരുന്നു.-ഒരു ലക്ഷം ദിർഹം നേടിയ വിജയി പറയുന്നു. അബുദാബിയിലേക്ക് ഭാര്യയെയും മക്കളെയും കൊണ്ടുവരാൻ പണം ഉപയോഗിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഏത് കഷ്ടപ്പാടിലും ആത്മ ധൈര്യത്തോടെ മുന്നേറാനുള്ള കരുത്താണ് ഓരോ പ്രവാസിയ്ക്കും പ്രതീക്ഷ നൽകുന്നത്.