Nipah Virus Again In Malapuram District

മലപ്പുറത്ത് വീണ്ടും നിപ്പ ഭീതി; ഒരാൾ മരണപെട്ടു… ജില്ലയിൽ കടുത്ത നിയത്രണം.

Nipah Virus Again In Malapuram District: നിപ്പ രോഗം വീണ്ടും സ്ഥിതീകരിച്ചിരിക്കുകയാണ് .മലപ്പുറം പെരുന്തൽമണ്ണയിൽ നിപ്പ ബാധിച്ച് ഒരു യുവാവ് മരിക്കുകയും ചെയ്തു. മരിച്ച യുവാവിന്റെ സമ്പർകപട്ടിക പുറത്തു വിട്ടതിൽ 175 പേരാണ് ഉള്ളത് ഇതിൽ 74 പേരും ആരോഗ്യ പ്രവർത്തകരാണ്.126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ് തരംതിരിച്ചിരിക്കുന്നത്. കുറച്ചു മാസങ്ങൾക്ക് മുമ്പും നിപ്പ സ്ഥിതീകരിച്ച വാർത്ത പുറത്ത് വന്നിരുന്നു . പിന്നീട് കേസുകൾ എല്ലാം നെഗറ്റീവ് അവുകെയും […]

Nipah Virus Again In Malapuram District: നിപ്പ രോഗം വീണ്ടും സ്ഥിതീകരിച്ചിരിക്കുകയാണ് .മലപ്പുറം പെരുന്തൽമണ്ണയിൽ നിപ്പ ബാധിച്ച് ഒരു യുവാവ് മരിക്കുകയും ചെയ്തു. മരിച്ച യുവാവിന്റെ സമ്പർകപട്ടിക പുറത്തു വിട്ടതിൽ 175 പേരാണ് ഉള്ളത് ഇതിൽ 74 പേരും ആരോഗ്യ പ്രവർത്തകരാണ്.126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ് തരംതിരിച്ചിരിക്കുന്നത്. കുറച്ചു മാസങ്ങൾക്ക് മുമ്പും നിപ്പ സ്ഥിതീകരിച്ച വാർത്ത പുറത്ത് വന്നിരുന്നു .

പിന്നീട് കേസുകൾ എല്ലാം നെഗറ്റീവ് അവുകെയും ചെയ്തിരുന്നു. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളതെന്നും സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേർ മഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലുമാണ്.13 പേരുടെ ശ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട് എന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. നിപ്പ അവലോകനം യോഗം മന്ത്രിയുടെ നേതൃത്തവത്തിൽ രണ്ടു തവണ കൂടുകെയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Nipah Virus Again In Malapuram District

മരിച്ച 24 വയസ്സുകാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിലയിരുത്തി വരുകയാണ്. നിപ്പ ജാഗ്രതയെ തുടര്‍ന്ന് മലപ്പുറം സര്‍ക്കാര്‍ അതിഥിമന്ദിര കോംപൗണ്ടില്‍ കണ്‍ട്രോള്‍ സെല്‍ പ്രവർത്തനം തുടങ്ങിയിട്ട് ഉണ്ട്. മരിച്ച യുവാവിന്റെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളായി ആരോഗ്യവകുപ്പ് ഫീല്‍ഡ് സര്‍വെ നടത്തി വരുകയാണ്. മമ്പാട് ഗ്രാമപഞ്ചായത്തിലെ 590 വീടുകളിലും വണ്ടൂരിലെ 447 വീടുകളിലും തിരുവാലിയിലെ 891 വീടുകളിലും അടക്കം ഇപ്പോൾ സർവ്വേ പൂർത്തിയാക്കിട്ട് ഉണ്ട്. 49 പനി കേസ്സുകൾ ഈ സർവേയിൽ നിലവിൽ റിപ്പോർട്ട് ചെയ്തിട്ട് ഉണ്ട്.

ഇതിൽ മാമ്പാട് കണ്ടെത്തിയ ഒരു പനി കേസ് മാത്രമാണ് സമ്പർക്ക പട്ടികയിൽ റിപ്പോർട്ട് ചെയ്തിട്ട് ഉള്ളത്.കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ട്യൂഷന്‍ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കരുത് എന്ന് നിർദേശം നൽകിയിട്ട് ഉണ്ട്.കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്ളവർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പോലീസിന് നിർദ്ദേശം നൽകിയിട്ട് ഉണ്ട്. നിപ്പ വ്യാപനം ഉണ്ടാവാതെ തടയേണ്ടത് നമ്മുടെ ഏലാവരുടെയും ഉത്തരവാദിതമാണ്.മലപ്പുറത്ത് ചേർന്ന യോഗത്തിൽ മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീന, ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ പങ്കെടുത്തു.