Nayanthara Wished On Vikkis Birthday

ഭർത്താവ് വിഘ്‌നേശിന് ജന്മദിനാശംസകൾ നേർന്ന് നയൻ‌താര; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

Nayanthara Wished On Vikkis Birthday:2003 ൽ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമഭിനയ രംഗത്തേക്ക് കടന്നു വന്ന് മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷ ചിത്രങ്ങളിലും തന്റെ അഭിനയ കഴിവ് തെളിയിച്ച നടിയാണ് നയൻ‌താര. 2018 ലെ ഫോർബ്സ് ഇന്ത്യ “സെലിബ്രിറ്റി 100” പട്ടികയിൽ ഇടം നേടിയ ഏക ദക്ഷിണേന്ത്യൻ താരം കൂടിയായ നയൻസിന്റെ സിനിമകളും കുടുംബവിശേഷങ്ങളുമെല്ലാം ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. 4 വർഷത്തെ പ്രണയത്തിനൊടുവിൽ സംവിധായകൻ വിഘ്‌നേശ് ശിവയെയാണ് താരം […]

Nayanthara Wished On Vikkis Birthday:2003 ൽ പുറത്തിറങ്ങിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമഭിനയ രംഗത്തേക്ക് കടന്നു വന്ന് മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷ ചിത്രങ്ങളിലും തന്റെ അഭിനയ കഴിവ് തെളിയിച്ച നടിയാണ് നയൻ‌താര. 2018 ലെ ഫോർബ്സ് ഇന്ത്യ “സെലിബ്രിറ്റി 100” പട്ടികയിൽ ഇടം നേടിയ ഏക ദക്ഷിണേന്ത്യൻ താരം കൂടിയായ നയൻസിന്റെ സിനിമകളും കുടുംബവിശേഷങ്ങളുമെല്ലാം ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

4 വർഷത്തെ പ്രണയത്തിനൊടുവിൽ സംവിധായകൻ വിഘ്‌നേശ് ശിവയെയാണ് താരം ജീവിതപങ്കാളിയായി സ്വീകരിച്ചത്.2022 ൽ വാടക ഗർഭധാരണത്തിലൂടെ ദമ്പതികൾ ഇരട്ടക്കുട്ടികളായ ഉയിരിനും, ഉലഗത്തിനും ജന്മം നൽകി. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഭർത്താവ് വിഘ്നേഷ് ശിവന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഭർത്താവ് വിഘ്നേഷിന് സ്നേഹചുംബനങ്ങൾ നൽകുന്ന ചിത്രങ്ങൾക്കൊപ്പം ഉള്ളു തൊടുന്ന കൊച്ചു കുറിപ്പും താരം പങ്കുവച്ചു.എന്റെ എല്ലാമെല്ലാം’ എന്നാണ് കുറിപ്പിൽ നയൻതാര വിഘ്നേഷിനെ വിശേഷിപ്പിച്ചത്.

Nayanthara Wished On Vikkis Birthday

ഒപ്പം ചിത്രത്തിനടിയിൽ താരം കുറിച്ചതിങ്ങനെ, ജന്മദിനാശാംസകൾ എന്റെ സർവമെ! വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിനും അപ്പുറം ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്.എന്റെ ഉയിരും ഉലകവുമായവനെ, നീ ആഗ്രഹിക്കുന്നതെല്ലാം ദൈവം ജീവിതത്തിൽ നൽകി അനുഗ്രഹിക്കട്ടെ!”