Today Gold Updates

സ്വർണ്ണവിലയിൽ നേരിയ ആശ്വാസം: ഇന്നത്തെ സ്വർണ്ണവില ഇങ്ങനെ.

Today Gold Updates: കേരളത്തിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ കുറവ്.ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും നേരിയ കുറവാണ് ഇന്ന് സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. പവന് 120 രൂപ കുറഞ്ഞ് 54,800 രൂപയാണ് ഇന്നത്തെ വിപണി നിരക്ക് . ഗ്രാമിന് 15 രൂപ കുറഞ്ഞ് 6850 രൂപയിലെത്തി. വെള്ളിയുടെ വിലയും ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 95 രൂപയായി. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമാകുന്നത്. അന്താരാഷ്ട്ര വിലയിലെ മുന്നേറ്റമാണ് കേരളത്തിലെയും […]

Today Gold Updates: കേരളത്തിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ കുറവ്.ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും നേരിയ കുറവാണ് ഇന്ന് സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. പവന് 120 രൂപ കുറഞ്ഞ് 54,800 രൂപയാണ് ഇന്നത്തെ വിപണി നിരക്ക് . ഗ്രാമിന് 15 രൂപ കുറഞ്ഞ് 6850 രൂപയിലെത്തി. വെള്ളിയുടെ വിലയും ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 95 രൂപയായി.

രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമാകുന്നത്. അന്താരാഷ്ട്ര വിലയിലെ മുന്നേറ്റമാണ് കേരളത്തിലെയും വില ഉയരാനുള്ള കാരണം. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ പണനയം പ്രഖ്യാപിക്കും. കഴിഞ്ഞ ഒരുവർഷത്തിലേറെയായി 5.25-5.50% എന്ന 23 വർഷത്തെ ഏറ്റവും ഉയരത്തിലാണ് പലിശനിരക്കുള്ളത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

കഴിഞ്ഞ 4 വർഷമായി തുടർച്ചയായി പലിശ കൂട്ടുകയായിരുന്ന യുഎസ് ഫെഡ് എന്ന ഫെഡറൽ റിസർവ് ഇന്ന് പലിശ കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്. പലിശയിൽ ചെറിയ കുറവുണ്ടായാൽ പോലും സ്വർണ വില കൂടാൻ അത് കാരണമാകും. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.


ഈ മാസത്തെ സ്വർണ്ണവില :
സെപ്റ്റംബർ 1: 53,560
സെപ്റ്റംബർ 2: 53,360
സെപ്റ്റംബർ 3: 53,360
സെപ്റ്റംബർ 4: 53,360
സെപ്റ്റംബർ 5: 53,360
സെപ്റ്റംബർ 6: 53,760
സെപ്റ്റംബർ 7 : 53,440
സെപ്റ്റംബർ 8 : 53,440
സെപ്റ്റംബർ 9 : 53,440
സെപ്റ്റംബർ 10 : 53,440
സെപ്റ്റംബർ 11 : 53,720
സെപ്റ്റംബർ 12 : 53,640
സെപ്റ്റംബർ 13 : 54,600
സെപ്റ്റംബർ 14 : 54, 920
സെപ്റ്റംബർ 15 : 54, 920
സെപ്റ്റംബർ 16 : 55,040
സെപ്റ്റംബർ 17 : 54,920