fea 2 min

ഗുരുതരാവസ്ഥയില്‍ കവിയൂർ പൊന്നമ്മ , വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് താരം ആശുപത്രിയിൽ

actress kaviyor ponnama hospitalized: മലയാള സിനിമയിൽ നീണ്ട ഒരുപാട് വർഷങ്ങൾ സേവനം അനുഷ്ഠിച്ച നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവർ ചികിത്സയിൽ കഴിയുന്നത്. കുറച്ചുകാലമായി വാർധക്യ സഹജമായ അസുഖങ്ങൾ അലട്ടുന്നുണ്ടായിരുന്നു താരത്തെ. അസുഖം കൂടുതൽ ആയതോടെ യാണ് വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അമ്മയെ കാണാനായി മകളും നാട്ടിലെത്തിയിരുന്നു. ഇവർ കഴിഞ്ഞ […]

actress kaviyor ponnama hospitalized: മലയാള സിനിമയിൽ നീണ്ട ഒരുപാട് വർഷങ്ങൾ സേവനം അനുഷ്ഠിച്ച നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവർ ചികിത്സയിൽ കഴിയുന്നത്. കുറച്ചുകാലമായി വാർധക്യ സഹജമായ അസുഖങ്ങൾ അലട്ടുന്നുണ്ടായിരുന്നു താരത്തെ. അസുഖം കൂടുതൽ ആയതോടെ യാണ് വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അമ്മയെ കാണാനായി മകളും നാട്ടിലെത്തിയിരുന്നു. ഇവർ കഴിഞ്ഞ ദിവസങ്ങളിൽ തിരികെ അമേരിക്കയിലേക്ക് മടങ്ങി. ഇപ്പോൾ ഇളയ സഹോദരനും കുടുംബുമാണ് പൊന്നമ്മയെ നോക്കാനുള്ളത്. സിനിമാപ്രവർത്തകരും ആരോഗ്യ വിവരം തിരിക്കുന്നുണ്ട്. എഴുനൂറിൽപരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. അടുത്തകാലത്ത് കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന സമൂഹമാധ്യമങ്ങളിൽ കവിയൂർ പൊന്നമ്മയെ കുറിച്ചു വാർത്തകൾ വന്നിരുന്നു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

in min 2

എന്നാൽ, ഈ വാർത്തകൾ തള്ളി അവർ തന്നെ രംഗത്തുവരികയുണ്ടായി. തന്റെ ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് വർഷങ്ങളായി താമസിക്കുന്നതെന്നും അവരാണ് തന്റെ കാര്യങ്ങൾ നോക്കുന്നതെന്നും കവിയൂർ പൊന്നമ്മ വ്യക്തമാക്കിയിരുന്നു. മലയാള സിനിമയിൽ അറുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ കവിയൂർ പൊന്നമ്മ വടക്കൻ പറവൂർ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. സീമയും ശാരദയും അമ്മ’യിൽ നിന്ന് ഇടവേള ബാബുവും അടക്കമുള്ളവർ പൊന്നമ്മയുടെ ആരോഗ്യവിവരങ്ങൾ തിരക്കി നിരന്തരം വിളിക്കുന്നുണ്ട്.

actress kaviyor ponnama hospitalized

അഭിനയലോകത്ത് മലയാളത്തിൽ പകരം വെക്കാനില്ലാത്ത നടിയാണ് കവിയൂർ പൊന്നമ്മ. നാലു തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. മലയാളസിനിമയുടെ അമ്മയായിട്ടാണ് കവിയൂർ പൊന്നമ്മയെ ഇന്നും സിനിമാപ്രേമികൾ കാണുന്നത്. ന, ചിരിച്ച മുഖവും, വട്ട പൊട്ടും തന്നെയാണ് താരത്തെ ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ആദ്യം എത്തുന്നത്. മോഹൻലാലിൻ്റെ അമ്മ വേഷങ്ങളിൽ കവിയൂർ പൊന്നമ്മ ഏറെ ശ്രദ്ധനേടിയിരുന്നു.