fea 10 min 1

എമിൽ റെയ്നേർട്ടിനോപം പാട്ടുപാടി കുഞ്ഞു ഗായിക, ക്യൂട്ട് വീഡിയോക്ക് കയ്യടിച്ചു സോഷ്യൽ മീഡിയ

baby girl singing video: പിയാനിസ്റ്റും സംഗീതജ്ഞനുമായ എമിൽ റെയ്നേർട്ട് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ആ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത്. താൻ പിയാനോ വായിക്കുന്നതിന് അനുസരിച്ച് ടൈറ്റാനിക് എന്ന ചിത്രത്തിലെ ‘മൈ ഹാർട് വിൽ ഗോ ഓൺ’ എന്ന പാട്ട് പാടിയ മൂന്ന് വയസുകാരിയാണ് വീഡിയോയിൽ ഉള്ളത്. അൽപം നാടകീയത നിറഞ്ഞതും രസകരവുമായിരുന്നു ഈ പാട്ടുകാരിയുടെ പാട്ട്. വഴിയോരത്ത് പിയാനോ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു എമിൽ. അവരുടെ അടുത്തേക്ക് എയ്ഞ്ചലിക നീറോ […]

baby girl singing video: പിയാനിസ്റ്റും സംഗീതജ്ഞനുമായ എമിൽ റെയ്നേർട്ട് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ആ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത്. താൻ പിയാനോ വായിക്കുന്നതിന് അനുസരിച്ച് ടൈറ്റാനിക് എന്ന ചിത്രത്തിലെ ‘മൈ ഹാർട് വിൽ ഗോ ഓൺ’ എന്ന പാട്ട് പാടിയ മൂന്ന് വയസുകാരിയാണ് വീഡിയോയിൽ ഉള്ളത്. അൽപം നാടകീയത നിറഞ്ഞതും രസകരവുമായിരുന്നു ഈ പാട്ടുകാരിയുടെ പാട്ട്.

വഴിയോരത്ത് പിയാനോ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു എമിൽ. അവരുടെ അടുത്തേക്ക് എയ്ഞ്ചലിക നീറോ എന്ന പാട്ടുകാരി വരുകയായിരുന്നു. സെലിൻ ഡിയോൺ പാടിയ മൈ ഹാർട് വിൽ ഗോ ഓൺ പിയാനോയിൽ വായിക്കാമോ എന്ന് എയ്ഞ്ചലിക എമിലിനോട് ചോദിച്ചു. തുടർന്ന് എമിൽ പിയാനോ വായിക്കാൻ തുടങ്ങിയതോടെ ടൈറ്റാനിക്കിലെ പാട്ട് മനോഹരമായി എയ്ഞ്ചലിക പാട്ടു പാടിത്തുടങ്ങി. ഇതോടെ കാണികൾ അമ്പരയ്ക്കുന്നത് വീഡിയോയിൽ കാണാം.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ടൈറ്റാനിക് പ്ലേ ചെയ്യാമോയെന്ന് മൂന്ന് വയസുകാരി എയ്ഞ്ചലിക നീറോ എന്നോട് ചോദിച്ചു. അവിശ്വസനീയവും മനോഹരവുമായ ദിവസമായിരുന്നു അത് എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്കെ‌ാപ്പം എമിൽ കുറിച്ചത്. നിമിഷനേരത്തിനുള്ളിൽ തന്നെ വീഡിയോ വൈറലായി. 30 കോടി (300 മില്ല്യൺ) ആളുകളാണ് വീഡിയോ കണ്ടത്. രണ്ടു കോടി ആളുകളാണ് ഈ വീഡിയോ ലൈക്ക് ചെയ്തത്. മൂന്ന് ലക്ഷം ആളുകൾ കമന്റും ചെയ്‌തു.

baby girl singing video

ആദ്യമായല്ല എയ്ഞ്ചലികയുടെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വന്തമായി ഇൻസ്റ്റഗ്രാം അക്കൗണ്ടും കുഞ്ഞ് പാട്ടുകാരിക്കുണ്ട്. നിരവധി പാട്ട് വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോകളെല്ലാം കണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തോളം ഫോളോവേഴ്സ് എയ്ഞ്ചലികക്കുണ്ട്.