fea 11 min

സ്വർണത്തിന്റെ വില വീണ്ടും റെക്കോർഡിലേക്ക് ഇന്നത്തെ വിപണി വില അറിയാം

kerala gold rate: സ്വർണ്ണ വിലയിൽ തുടർച്ചയായി വർദ്ധനവ് ഉണ്ടായിരിക്കുകയാണ്.480 രൂപയാണ് പവന് ഇന്ന് ഉയർന്നത്. ഇതോടെ ഒരു ഗ്രാമിന് 6885 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 55,080 രൂപ നൽകണം. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപെടുത്തിയിട്ട് ഉള്ളത്. ഈ മാസം ആദ്യം അതായത് സെപ്റ്റംബർ 2 തൊട്ട് 5 വരെ സ്വർണ്ണ വിലയിൽ യാതൊരു മാറ്റവും […]

kerala gold rate: സ്വർണ്ണ വിലയിൽ തുടർച്ചയായി വർദ്ധനവ് ഉണ്ടായിരിക്കുകയാണ്.480 രൂപയാണ് പവന് ഇന്ന് ഉയർന്നത്. ഇതോടെ ഒരു ഗ്രാമിന് 6885 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 55,080 രൂപ നൽകണം. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപെടുത്തിയിട്ട് ഉള്ളത്.

ഈ മാസം ആദ്യം അതായത് സെപ്റ്റംബർ 2 തൊട്ട് 5 വരെ സ്വർണ്ണ വിലയിൽ യാതൊരു മാറ്റവും ഇല്ലാതെയാണ് തുടർന്നു പോയത്. സ്വർണ്ണ വിലയിൽ കുതിച്ചു ചാട്ടവും ഏറ്റ കുറച്ചിലും ഉണ്ടായ മാസമാണ് കടന്നു പോയത് .53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു.രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

kerala gold rate

സ്വർണ്ണ വിലയിൽ നേരിയ ശമനം കാണുമ്പോൾ ജനങ്ങൾക്ക് വലിയ ഒരു ആശ്വാസമാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത്.